ഈ രാശിക്കാർക്ക് സൗഭാഗ്യത്തിന്റെ സമയം; ആരോഗ്യം മെച്ചപ്പെടും, സ്ഥലവും കാറും വാങ്ങാം, വിവാഹം നടക്കും!
എല്ലാവർക്കും അറിയാവുന്നത് പോലെ വേദ ജ്യോതിഷത്തിൽ ഒട്ടേറെ നിർണായക യോഗങ്ങൾ ഉണ്ട്. അവ പലപ്പോഴും നമ്മുടെ ജീവിതം മാറ്റിമറിക്കാൻ കെൽപുള്ളതാണ്. അവയുടെ എല്ലാവിധ മാറ്റങ്ങളും നമ്മെ കാര്യമായി തന്നെ സ്വാധീനിക്കും. അതിൽ രാജയോഗങ്ങളും സാധാരണ ധനയോഗങ്ങളും ഒക്കെ ഒരുപോലെ ഉൾപ്പെടുന്നു എന്നതാണ് പ്രധാന കാര്യം. അവ പക്ഷേ ഒരിക്കലും നിങ്ങളുടെ ഇഷ്‌ടത്തിന് ഒപ്പം വന്നുചേരുന്ന കാര്യങ്ങൾ അല്ല താനും.
സാധാരണയായി ഗ്രഹങ്ങളുടെ, പ്രത്യേകിച്ച് ശുഭഗ്രഹങ്ങളായ ഗുരു, ശുക്രൻ, ബുധൻ എന്നിവയുടെ കേന്ദ്ര-ത്രികോണ ബന്ധം മൂലം ഉണ്ടാകുന്ന യോഗമാണ് രാജയോഗം എന്നറിയപ്പെടുന്നത്. ഇത് ജീവിതത്തിൽ ഐശ്വര്യം, വിജയം, അധികാരം എന്നിവ നൽകുന്നു. അതിനാൽ തന്നെ ആർക്കൊക്കെ ജീവിതത്തിൽ രാജയോഗങ്ങൾ ഉണ്ടാവുന്നോ അവർക്ക് ഒക്കെയും ജീവിതവും വലിയ മുന്നേറ്റമാണ് നൽകുക.

അതുപോലെ ഒന്നാണ് ഗജകേസരി യോഗം. ചന്ദ്രനിൽ നിന്ന് ഗുരു 1, 4, 7, 10 ഭാവങ്ങളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം. ഇത് ജ്ഞാനം, ധനം, പ്രശസ്‌തി എന്നിവ നൽകുന്നു. ഇത് കൂടാതെ വേറെയും യോഗങ്ങളുണ്ട്. കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നിവർ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ കേന്ദ്രഭാവങ്ങളിൽ (1, 4, 7, 10) നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗങ്ങളാണ് പഞ്ചമഹായോഗം (രുചക, ഭദ്ര, ഹംസ, മാളവ്യ, ശശ).
സമാനമായി ധനസ്ഥാനമായ 2-ാം ഭാവം, 11-ാം ഭാവം, അല്ലെങ്കിൽ ലഗ്നാധിപൻ, ധനാധിപൻ എന്നിവയുടെ ശുഭബന്ധം മൂലം ധനലാഭം നൽകുന്ന യോഗമാണ് ധനയോഗം. ഇവ പലപ്പോഴും നമ്മളെ തേടി കൂടുതലായി വരാറുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു യോഗം കൂടിയാണിത് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
വേദജ്യോതിഷത്തിൽ സുകർമ്മ യോഗം എന്നത് ഒരു പ്രത്യേക ഗ്രഹസംനാദം അല്ലെങ്കിൽ യോഗമാണ്, ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ ശുഭഫലങ്ങൾ നൽകുന്നതിന് ഗ്രഹങ്ങളുടെ അനുകൂല സ്ഥിതിയെ സൂചിപ്പിക്കുന്നു. ഈ യോഗം നിങ്ങളെ അനുഗ്രഹിച്ചാൽ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലിയതായിരിക്കും. നിങ്ങൾ സ്വപ്‌നം കാണാത്ത മാറ്റങ്ങളാവും വന്നുചേരുക. ഇക്കുറി ഏതൊക്കെ രാശികൾക്ക് അത് ഗുണം നൽകുമെന്ന് നോക്കാം.
മേടം രാശി: ഇക്കൂട്ടർക്ക് എന്തുകൊണ്ടും ബിസിനസ് ആരംഭിക്കാൻ പറ്റിയ സമയമാണ്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ വിജയത്തിന്റെ മാറ്റൊലി മുഴങ്ങും. മാത്രമല്ല നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികളെ മറികടക്കാനും ജീവിതം കൂടുതൽ സുഗമമാക്കാനും സാധിക്കും. ജീവിതത്തിൽ സാമ്പത്തികമായി ഏറെ കുതിപ്പ് നേടാനും ഈ സമയത്ത് ആവും. ഇക്കൂട്ടരുടെ ആരോഗ്യം നന്നായി മെച്ചപ്പെടും.
തുലാം രാശി: പൊതുവെ സുകർമ്മ യോഗത്തിൽ ഇവർക്ക് കാര്യമായ നേട്ടങ്ങൾ തന്നെയുണ്ടാവും. ചെയ്യുന്ന ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കാനും നേട്ടമുണ്ടാക്കാനും ഇവർക്ക് കഴിയും. ബിസിനസിലും ഇതേ നേട്ടങ്ങള്‍ തേടി തന്നെ ഇവരെ തേടിയെത്തും. മറ്റുള്ളവരെ സഹായിക്കുന്നതിനൊപ്പം സാമ്പത്തിക സ്ഥിരതയും ഇക്കൂട്ടർക്ക് ഉറപ്പാണ്.ഭൂമിയും വാഹനവും ഒക്കെ വാങ്ങാനുള്ള അവസരവുമായാണ് ഈ യോഗം വന്നെത്തുന്നത്.
ചിങ്ങം രാശി: സുകർമ്മ നിങ്ങളെടുക്കുന്ന തീരുമാനങ്ങളിൽ കൂടുതൽ പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാകും എന്ന് മാത്രമല്ല കടങ്ങൾ ഒക്കെ വീട്ടുകയും സമ്പാദ്യം കുതിച്ചുയരുകയും ചെയ്യും. എന്തിനും അനുയോജ്യമായ കാലമാണ് ഇത്. അവിവാഹിതർക്ക് ഈ സമയം മനസിരുത്തി സന്തോഷിക്കാൻ കഴിയും. കാരണം അവരുടെ വിവാഹം എന്ന സ്വപ്‌നം പൂവണിയാൻ ഈ യോഗം സഹായിച്ചേക്കും. ജോലിയിൽ പ്രമോഷൻ അടക്കമുള്ളവയ്ക്ക് സാധ്യതയും ഈ കാലയളവിൽ തെളിഞ്ഞു വരുന്നുണ്ട്.












Click it and Unblock the Notifications