Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് പല മടങ്ങ് വർധിക്കും, പ്രണയത്തിൽ നല്ല ഫലമുണ്ടാവും; യാത്രകൾക്ക് അവസരം, ഈ രാശിക്കാരാണോ?

സൂര്യന് പ്രത്യേക പ്രാധാന്യം തന്നെ കൽപ്പിച്ചു നൽകിയിട്ടുള്ളതാണ് വേദ ജ്യോതിഷം. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ ഇരുട്ടിനെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്ന കരുതലും വ്യാപകമാണ്.

മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും എന്നാണ് പൊതുവെയുള്ള ധാരണ. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുന്നതിനാൽ ഓരോ മാസമായിരിക്കും സൂര്യന്റെ രാശി കാലയളവ്.

suntransits

ഇന്ന് സൂര്യൻ മേടം രാശിയിൽ പ്രവേശിച്ചുവെന്നതാണ് ഏറ്റവും പ്രധാനമായ മാറ്റം. ഇതിന് ശേഷം മെയ് മാസത്തിൽ ഇടവം രാശിയിലും സൂര്യൻ പ്രവേശിക്കും. മെയ് 15ന് സൂര്യൻ ശുക്രന്റെ രാശിയായ ഇടവത്തിൽ പ്രവേശിക്കുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൃത്യം ഒരു മാസമാണ് സൂര്യൻ ഓരോ രാശിയിലും ചിലവഴിക്കുക എന്ന് നേരത്തെ പറഞ്ഞല്ലോ.

ഇന്നത്തെ രാശിമാറ്റം പല നേട്ടങ്ങൾക്കും കാരണമാവും. ചില രാശിക്കാരുടെ സുവർണ്ണകാലം സൂര്യന്റെ സംക്രമത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഈ രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ തന്നെ സ്വന്തമാക്കാനാകും എന്നതാണ് പ്രത്യേക, ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

ചിങ്ങം: സൂര്യന്റെ രാശിചക്രത്തിലെ മാറ്റം ഇവർക്കും ഗുണം ചെയ്യും. കാരണം ഈ രാശിയുടെ അധിപൻ കൂടിയാണ് സൂര്യൻ. ഈ സമയത്ത് ചിങ്ങം രാശിക്കാരുടെ ഭാഗ്യം ഉയർരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും, സമ്പത്ത് പല മടങ്ങ് വർധിക്കുകയും ചെയ്യും. കുടുംബത്തിന്റെ പൂർണ പിന്തുണ ഇവർക്ക് ലഭിക്കും. മതപരമായ പരിപാടികളിൽ പങ്കെടുക്കാം. ജോലി സംബന്ധമായ യാത്രകൾ പോകാൻ സാധ്യതയുണ്ട്. ജോലിയിൽ പ്രമോഷൻ ലഭിക്കും.

ധനു: ഈ കാലയളവിൽ നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിന്ന് പുതിയ വരുമാന സ്രോതസുകൾ സൃഷ്‌ടിക്കപ്പെടും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും, പ്രണയത്തിൽ ആവേശം വർധിക്കും. ധ്യാനം, യോഗ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയിൽ താൽപര്യം ജനിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരമുണ്ട്.

കർക്കിടകം: സൂര്യൻ നിങ്ങളുടെ രാശിയുടെ കർമ്മ ഗൃഹത്തിലേക്ക് സംക്രമിക്കും. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും വിജയം നേടാം. ബിസിനസുകാർക്ക് നല്ല സമയം ആയിരിക്കും. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നത് പരിഗണിക്കാം. ഈ കാലയളവിൽ തൊഴിൽരഹിതർക്ക് പുതിയ ജോലികൾ ലഭിക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം തെളിഞ്ഞുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+