Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശയാത്രയ്ക്ക് അവസരം, ദാമ്പത്യജീവിതത്തിൽ സുഖവും സന്തോഷവും വന്നുചേരും; ഈ രാശിക്കാരാണോ?

വേദ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട.

astrologynew

ഏപ്രിൽ 14ന് സൂര്യൻ മേടം രാശിയിൽ പ്രവേശിക്കും എന്നതാണ് വരാനിരിക്കുന്ന പ്രധാന മാറ്റം. ഇതിന് ശേഷം മെയ് മാസത്തിൽ ഇടവം രാശിയിലും സൂര്യൻ പ്രവേശിക്കും. മെയ് 15ന് സൂര്യൻ ശുക്രന്റെ രാശിയായ ഇടവത്തിൽ പ്രവേശിക്കുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൃത്യം ഒരു മാസമാണ് സൂര്യൻ ഓരോ രാശിയിലും ചിലവഴിക്കുക എന്ന് നേരത്തെ പറഞ്ഞല്ലോ.

ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും നിലനിൽപ്പിനും ഒക്കെ സൂര്യന്റെ അനുഗ്രഹം കൂടിയേ തീരൂ. ഇക്കുറി രാശിമാറ്റ സമയത്ത് സൂര്യ ദേവന്റെ അനുഗ്രഹത്താൽ മൂന്ന് രാശിക്കാരുടെ ജീവിതം മാറിമറിയും. ഇവർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ തന്നെ സ്വന്തമാക്കാനാകും. ഏതെല്ലാം രാശിക്കാർക്കാണ് സൂര്യന്റെ അനുഗ്രഹം ലഭിക്കുന്നതെന്ന് അറിയാം.

കന്നി രാശി: ഇവർക്ക് വലിയ നേട്ടങ്ങൾ തന്നെയാണ് ഉണ്ടാവുക. ജീവിതത്തിലെ പ്രയാസങ്ങൾ അകലാൻ കാരണമാവും. ഇവരിൽ ഭാഗ്യം വന്നുനിറയും. ജീവിതത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്. ബിസിനസിൽ ലാഭം തേടി വരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരവുമുണ്ടാവും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. വിദേശയാത്രകൾ പോകാനുള്ള സാധ്യതകളുണ്ട്.

ചിങ്ങം രാശി: സൂര്യന്റെ രാശിമാറ്റം ഇവർക്ക് കാര്യമായ സാമ്പത്തിക ഉയർച്ച തന്നെ ഉണ്ടാക്കി കൊടുക്കും. ഇവരിൽ നിലനിന്നിരുന്ന മാനസിക പ്രശ്‌നങ്ങളും വിഷാദവും ഒക്കെ ഇല്ലാതാവും. ഇവർക്ക് കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കാനും മുന്നേറാനും സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉറപ്പിക്കാം. പുതിയ അവസരങ്ങൾ വന്നുചേരുകയും ചെയ്യും.

മകരം രാശി: സൂര്യന്റെ അനുഗ്രഹത്താൽ വലിയ നേട്ടങ്ങൾ തന്നെ ഇവർക്ക് വന്നുചേരും. സാമ്പത്തിക സ്ഥിതി ഭദ്രമാകാനുള്ള സാധ്യതയുമുണ്ട്. വരുമാനം കുത്തനെ വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് കനത്ത ലാഭം തന്നെ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ജോലിയിലും കാര്യമായ ഉയർച്ച ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+