Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യൻ ഗതിമാറും; പുതിയ വർഷം പിന്നെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ കാലം, പണം വരും, പുത്തൻ വാഹനം വാങ്ങും

പുതുവർഷം ആരംഭിച്ചിട്ട് ഇത് രണ്ടാം ദിനം മാത്രമാണ്. ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ആളുകൾ തികഞ്ഞ പ്രതീക്ഷയോടെയായിരിക്കും ഈ വർഷത്തെ നോക്കി കാണുക. തങ്ങളുടെ രാശിയും അതിന് അനുസരിച്ച് ജീവിതത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും ഒക്കെ നിരീക്ഷിച്ചു കൊണ്ടായിരിക്കും പലരുടെയും മുന്നോട്ടുള്ള യാത്ര. അത്തരത്തിൽ പുതുവർഷത്തിൽ തന്നെ ഭാഗ്യം തേടിയെത്തുന്ന ചില രാശിക്കാരുണ്ട് ഇക്കുറി.

വെറുതെ അവർക്ക് ഭാഗ്യം വരുമെന്ന് പറയുന്നതല്ല. ജ്യോതിഷത്തിലെ സുപ്രധാനമായ ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഇവയ്ക്ക് ഭാഗ്യം വരുമെന്നതാണ് യാഥാർഥ്യം. ഓരോ ഗ്രഹങ്ങൾക്കും ഉണ്ടാവുന്ന രാശിമാറ്റം അത് പലരീതിയിൽ രാശിക്കാരെ സ്വാധീനിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്നതാണ് പ്രത്യേകത.

suntransit2025updates

അത്തരത്തിൽ പുതുവർഷത്തിന്റെ ആരംഭത്തിലും ചില ഗ്രഹങ്ങളുടെ രാശിമാറ്റം വരുന്നുണ്ട്. ഇത്തവണ സൂര്യനാണ് രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുമായി വരുന്നത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും.

മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. ഇത്തവണ പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ മകരരാശിയിലേക്കാണ് സൂര്യൻ മാറുന്നത്. ഇത് മൂന്ന് രാശിക്കാർക്കാണ് പ്രധാനമായും നേട്ടം കൊണ്ടുവരിക.

മേടം രാശി: ഈ രാശിക്കാർക്ക് തങ്ങളുടെ ജീവിതത്തിൽ കാര്യമായ ഉയർച്ചയുണ്ടാകും. സമൂഹത്തിൽ നിലയും വിലയും വന്നുചേരാനും സൂര്യന്റെ രാശിമാറ്റം ഇവരെ സഹായിക്കും. ജോലിയുടെ കാര്യത്തിലും കരിയറിലെ നല്ല മുന്നേറ്റം തന്നെയുണ്ടാകും. ഇവരുടെ സാമ്പത്തിക പ്രതിസന്ധികൾ പൂർണമായും അകലും. പുതിയ വാഹനങ്ങൾ വാങ്ങാനും ഈ രാശിക്കാർക്ക് യോഗം വന്നുചേരും. സമ്പത്തിൽ വലിയ വർധനവ് തന്നെയുണ്ടാവും.

മിഥുനം രാശി: ഇവരുടെ സാമ്പത്തിക പ്രതിസന്ധികൾ കുറയുകയും നല്ല പ്രകടനം കാഴ്‌ച വയ്ക്കുകയും ചെയ്യും. സമ്പത്തിൽ സാരമായ വർധനവ് ഇവരെ തേടിയെത്തും. സമൂഹത്തിൽ പേരും പ്രശസ്‌തിയും ഇവരെ തേടിയെത്തും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണിത്. ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകുമെന്ന് മാത്രമല്ല പുതുതായി സ്വത്തുവകകൾ വാങ്ങാനും ഇവർക്ക് സാധിക്കും.

കന്നി രാശി: യഥാർത്ഥ ഭാഗ്യത്തിന്റെ നാളുകളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഇവർക്ക് സമ്പത്ത് കുമിഞ്ഞുകൂടും. ജോലിയിൽ നല്ല മുന്നേറ്റം ഉണ്ടാകും. ഈ രാശിക്കാരുടെ ബിസിനസിൽ കാര്യമായ വളർച്ച തന്നെ ഉയർന്നുവരും. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന സമയം കൂടിയാണിത്. കായിക മേഖലയിൽ ഉൾപ്പെടെ കരിയർ മുന്നോട്ട് കൊണ്ടുപോവുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ സമയമായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+