സൂര്യൻ അനുഗ്രഹം ചൊരിയും; ഈ രാശിക്കാർക്ക് സകല സൗഭാഗ്യങ്ങളും, ശമ്പളം കുതിച്ചുയരും, ഇക്കുറി പെണ്ണ് കിട്ടും
വേദ ജ്യോതിഷത്തിൽ സൂര്യന് പ്രത്യേക പ്രാധാന്യം തന്നെ കൽപ്പിച്ചു നൽകിയിട്ടുണ്ട്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് പലപ്പോഴും കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു.
ഇത്രയൊക്കെ പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് കരുതേണ്ട. സൂര്യ കൃപയുള്ള രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും ഐശ്വര്യവും എപ്പോഴും നിറഞ്ഞു നിൽക്കും. ഈ വരുന്ന ജനുവരി 13ന് മകരസംക്രാന്തി ദിവസമാണ്. ഈ സമയം ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചേക്കും. അത് അഞ്ച് രാശിക്കാരെയാണ് പ്രധാനമായും സാരമായി ബാധിക്കുക.

ഈ അഞ്ച് രാശിക്കാർക്ക് ഈ സമയം വലിയ ഭാഗ്യം തന്നെ വന്നുചേരും. വരുന്ന ഏഴ് ദിവസം ഇവർക്ക് നേട്ടങ്ങളുടേത് മാത്രമായിരിക്കും. സൂര്യന്റെ രാശിമാറ്റം ചെറിയൊരു കാര്യമല്ലെന്ന് മകര സംക്രമം ആഘോഷിക്കുന്ന രീതി കണ്ടാൽ തന്നെ നിങ്ങൾക്ക് വ്യക്തമാവും. ഇത്തവണ ഭാഗ്യം വരുന്നത് ഏതൊക്കെ രാശിക്കാർക്കാണ് എന്ന് നോക്കാം.
ഇടവം രാശി: മകരസംക്രമത്തിന്റെ ആരംഭം മുതൽ തന്നെ ഇവർക്ക് കാര്യങ്ങൾ അനുകൂലമായി തുടങ്ങുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവർക്ക് തങ്ങളുടെ ജോലികളെല്ലാം ഉത്തരവാദിത്തത്തോടെ തന്നെ ചെയ്‌ത് തീർക്കാനും കഴിയും. ഈ രാശിക്കാരുടെ വരുമാനത്തിൽ കാര്യമായ വർധന തന്നെയുണ്ടാവും. അവരുടെ സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും. കരിയറിൽ മുന്നേറ്റം തേടി വരും.
ചിങ്ങം രാശി: സൂര്യന്റെ രാശിമാറ്റം ശുഭകരമായ ഫലങ്ങളുണ്ടാക്കുന്ന മറ്റൊരു കൂട്ടരാണ് ഇത്. രാശിമാറ്റം കൊണ്ടുവരുന്ന ഭാഗ്യം ഇവരുടെ ജീവിതത്തിൽ അനുകൂല ഫലങ്ങൾക്ക് കാരണമാവും എന്നാണ് പ്രതീക്ഷ. ഒട്ടേറെ ശുഭ വാർത്തകൾ ഈ കാലയളവിൽ നിങ്ങളെ കാത്തിരിക്കുന്നു. എല്ലാത്തിലും വിജയിക്കാനുള്ള അവസരം ഉണ്ടാവും. ദാമ്പത്യ ജീവിതം സുഖകരമാവും.
തുലാം രാശി: ജനുവരി 13 മുതൽ ഇവർ കൈ വയ്ക്കുന്ന എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിഞ്ഞേക്കും. ഏറ്റെടുക്കുന്ന ജോലികളെല്ലാം ഇവർ വിജയകരമായി തന്നെ പൂർത്തിയാക്കും. സൗഭാഗ്യങ്ങളാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത്. കരിയറിൽ സാരമായ ഉയർച്ചയുണ്ടാകും. ബിസിനസിൽ ആരെയും ഞെട്ടിക്കുന്ന വളർച്ചയാണ് തേടിയെത്തുക.
വൃശ്ചികം രാശി: മകരസംക്രമണം ഈ രാശിക്കാർക്ക് നല്ല വാർത്തകൾ കൊണ്ടുവരും. പണവും പ്രശസ്‌തിയും മറ്റ് നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. പ്രതീക്ഷിക്കാത്ത വിധത്തിൽ ഭാഗ്യം വന്നുചേരും. ജോലിയിൽ ഉയർച്ചയുണ്ടാകും, ബിസിനസ് വളരും. അവിവാഹിതർക്ക് കല്യാണത്തിനുള്ള യോഗവും തെളിഞ്ഞു വരുന്നുണ്ട്.
മേടം രാശി: ഇവരുടെ ജീവിതം തന്നെ മാറിമറിയും. ബിസിനസിലും ജോലിയിലും ഞെട്ടിക്കുന്ന മുന്നേറ്റമാണ് ഇവരെ കാത്തിരിക്കുന്നത്. ജോലിയിൽ പ്രൊമോഷനും ശമ്പള വർധനവും വന്നുചേരും. മത്സര പരീക്ഷകളിൽ വിജയിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ വിധി അനുകൂലമായി മാറും. സമ്പാദ്യം മെച്ചപ്പെടുകയും ബാധ്യതകൾ തീരുകയും ചെയ്യും.












Click it and Unblock the Notifications