Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ പ്രണയം പൂവണിയും, യാത്രകൾക്ക് അനുകൂല സമയം; പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ പല രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും കാരണമാവുന്നതായി നമുക്ക് കാണാനാവും. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് സത്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് പറയപ്പടുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുന്നുണ്ട്.

ഇത്തരത്തിൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് സത്യം. എങ്കിലും ചില കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കാതെയും വന്നെത്തും.

suntransit2025

വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. സൂര്യൻ ചില രാശിക്കാരെ അകമഴിഞ്ഞ് സഹായിക്കുക എന്ന പ്രത്യേകതയുണ്ട്.

ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ളതാണ് സൂര്യന്റെ രാശിമാറ്റം. ഇന്ന് സൂര്യൻ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയാണ്. അതിലൂടെ വലിയ മാറ്റങ്ങൾ ആയിരിക്കും നിങ്ങളെ തേടിയെത്തുക. വരാനിരിക്കുന്ന ഒരു മാസത്തോളം ഈ രാശിയിൽ തന്നെ സൂര്യൻ തുടരുമെന്നതാണ് പ്രധാന കാര്യം. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ ഗുണങ്ങളാണ് സൂര്യന്റെ രാശിമാറ്റം സമ്മാനിക്കുക എന്ന് അറിയാം.

കർക്കിടകം രാശി: സൂര്യന്റെ രാശിമാറ്റത്തിലൂടെ വലിയ ഭാ​ഗ്യങ്ങൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ‌ വന്നുചേരുക. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നതാണ് പ്രധാനം. കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നതാണ് കാര്യം. ജീവിതത്തിൽ സന്തോഷവും സമാധാനവും ഒക്കെ നിറയും. കുടുംബത്തിൽ കലഹങ്ങൾ ഒഴിയും. എല്ലാം കൊണ്ടും ജീവിതത്തിൽ നല്ല മുന്നേറ്റം പ്രകടമാകും. ആരോഗ്യം നന്നാവും. കുടുംബ സ്വത്ത് അടക്കമുള്ളവ കിട്ടും. സമൂഹത്തിൽ ആദരവും ബഹുമാനവും ലഭിക്കും.

കന്നി രാശി: സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നതോടെ ഇവർക്ക് ജീവിതത്തിൽ പുരോ​ഗതി കൈവരിക്കാൻ സാധിക്കും. യാത്രകൾ ചെയ്യാൻ അനുകൂലമായിട്ടുള്ള സമയമാണ്. എല്ലാത്തിലും ഭാ​ഗ്യം തുണയ്ക്കും. ആത്മീയതയിൽ താൽപര്യമുണ്ടാകും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെയാവും. ജോലിയിൽ പുരോഗതി കൈവരും. പ്രമോഷൻ ഉൾപ്പെടെ ലഭിക്കും. സാലറി ഹൈക്ക് ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും കൈവരും.

ചിങ്ങം രാശി: സൂര്യന്റെ വൃശ്ചികം രാശി പ്രവേശനം എല്ലാവർക്കും ​ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ അവസരം. നിങ്ങളുടെ പ്രശസ്‌തി വർധിക്കും. കരിയറിൽ ഉയരത്തിലെത്തുകയും ബഹുമാനം ലഭിക്കുകയും ചെയ്യുമെന്നതാണ് പ്രധാനം. കടം വീടുകയും നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അവസാനിക്കും. യാത്രകൾ ധാരാളമായി ചെയ്യാൻ അവസരം ലഭിക്കും. പിണക്കങ്ങൾ എല്ലാം മാറി ദാമ്പത്യജീവിതം സുഖകരമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+