സൂര്യന്റെ നോട്ടത്തിൽ വെണ്ണീറാവും; ഈ രാശിക്കാർ സൂക്ഷിക്കണം, വിവാഹം മുടങ്ങും, പണം നഷ്‌ടമാവും..!
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അതിൽ ശ്രദ്ധേയമായ കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ നൽകും.
അതിനാൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല നിലനിൽക്കുന്നത്. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ അവ കാരണം ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

അത്തരത്തിൽ ജ്യോതിഷത്തിലെ പ്രധാനിയായ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും എന്നാണ് പറയപ്പെടുന്നത്.
സൗരയൂഥത്തിന്റെ വെളിച്ചമായി സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും സാധാരണയായി കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട.
ഇപ്പോഴിതാ ജൂലൈ 16ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന കർക്കടക രാശിയിലേക്ക് സംക്രമിക്കുവാൻ പോവുകയാണ്. ഈ സംക്രമണം അടുത്ത മാസത്തേക്കുള്ള 12 രാശികളെയും ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും 3 എന്നീ രാശിക്കാർക്ക് ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും സാമ്പത്തിക ജാഗ്രതയും ക്ഷമയും പരീക്ഷിക്കുമെന്നും കരുതപ്പെടുന്നു. ഏതൊക്കെയാണ് ആ മൂന്ന് രാശികളെന്നും അവർ എന്തൊക്കെ നേരിടുമെന്നും അറിയാം.
വൃശ്ചികം
ഇവർക്ക് ഈ കാലഘട്ടം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഇവരുടെ ദാമ്പത്യ ജീവിതം അസ്ഥിരമായിരിക്കും, അതിനാൽ ക്ഷമയും സഹനവും കാണിക്കണം. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കുന്നത് പൂർണമായും ഒഴിവാക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമായ കാര്യമാണ്. സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് ബാധിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ മോശം വാർത്ത. വിവാഹം വരെ മുടങ്ങിപ്പോവും.
കുംഭം
ഈ രാശിക്കാർക്ക് ഉയർച്ച താഴ്‌ചകളുടെ കാലം. വീടുമായി ബന്ധപ്പെട്ട ലോണും മറ്റ് കാര്യങ്ങളും വൈകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. സർക്കാർ കാര്യങ്ങളിൽ വീഴ്‌ച വേണ്ട, വൻ പിഴ അടയ്‌ക്കേണ്ടി വരും. തിടുക്കത്തിലുള്ള ഏതൊരു തീരുമാനവും ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കും. കുടുംബത്തിൽ പല വെല്ലുവിളികളും ഉണ്ടാവും. പണം നഷ്‌ടമാവാൻ സാധ്യത ഏറെയാണ്.
ഇടവം
സൂര്യന്റെ രാശിമാറ്റം ഇവർക്ക് പ്രതീക്ഷിച്ച നല്ല ഫലങ്ങൾ നൽകില്ല. പല ജോലികളിലും മാനസിക സമ്മർദ്ദം നേരിടേണ്ടി വരാം. ശനിയുടെ പിന്നോക്കാവസ്ഥയുടെ സമ്മർദ്ദവും ഇക്കൂട്ടർക്ക് അനുഭവപ്പെടാം. ജോലി ചെയ്യുന്ന വ്യക്തികൾ അവരുടെ ജോലിയിൽ സജീവമായി തുടരുമെങ്കിലും അത് കൊണ്ട് യാതൊരു നേട്ടവും അവർക്ക് ലഭിക്കില്ല. ജീവിതത്തിൽ പ്രതീക്ഷിക്കുന്ന ഫലങ്ങൾ ലഭിക്കാൻ സമയമെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യം. പണം ചിലവാക്കുന്നത് ആലോചിച്ചു മാത്രം മതി.














Click it and Unblock the Notifications