പുതുവർഷം പൊളിച്ചടുക്കും ഈ രാശിക്കാർ; പൊന്നും പണവും തേടിയെത്തും, കുടുംബത്തിൽ സമാധാനം ഉറപ്പ്!
സാധാരണഗതിയിൽ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് വിലയിരുത്തൽ. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്.
അതിനാൽ പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.
സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട.
ഇക്കുറി പുതുവർഷം ആദ്യം തന്നെ കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നതാണ് പ്രത്യേകത. സൂര്യന്റെ സഞ്ചാരപാതയിൽ മൂന്ന് മാറ്റങ്ങളാണ് ജനുവരി മാസത്തിൽ മാത്രം ഉണ്ടാകുന്നത്. ജനുവരി 11ന് സൂര്യൻ പൂരുരുട്ടാതി നക്ഷത്രത്തിൽ നിന്ന് ഉത്രട്ടാതിയിലേക്ക് മാറുകയാണ്. ജനുവരി 14ന് ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കും. ഇത് ചില രാശിക്കാർക്ക് കാര്ര്യമായ് നേട്ടങ്ങൾ ആയിരിക്കും കൊണ്ട് തരിക.
മേടം രാശി: സൂര്യന്റെ രാശിമാറ്റം ഇക്കൂട്ടർക്ക് അങ്ങേയറ്റം ഗുണകരമായി ഭവിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ രീതിയിലും തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിലും അനുകൂല മാറ്റങ്ങൾ ഉറപ്പാണ്. ആരോഗ്യം മികച്ചതാകും. ആത്മവിശ്വാസം വർധിക്കും. പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാൻ അനുകൂല സമയം.
കന്നി രാശി: ഇവർക്ക് തൊഴിൽ രംഗത്ത് നല്ല നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാവും വന്നുനിറയും. ഇക്കൂട്ടരുടെ ആരോഗ്യം തൃപ്‌തികരമാകും. മാനസിക സമ്മർദ്ദം ഒക്കെ കുറഞ്ഞുകൊണ്ട് നല്ല ഗുണമാവും. ജീവിതത്തിൽ സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെയാവും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ലഭിക്കും.
തുലാം രാശി: എന്തായാലും ഇവർക്ക് സാമ്പത്തികമായി വലിയ ഉയർച്ച തന്നെ ഉണ്ടാകും. അവസരങ്ങൾ ഇവരെ തേടിയെത്തും. നല്ല ധനലാഭം തന്നെ ഉണ്ടാകും. ഉത്തരവാദിത്തങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. മത്സര പരീക്ഷകളിൽ വിജയം ഉറപ്പാണ്. കരിയറിലെ പ്രശ്‌നങ്ങൾ എല്ലാം മാറും.












Click it and Unblock the Notifications