സൂര്യന്റെ സവിശേഷമായ മാറ്റം; വരുന്നത് 3 രാജയോഗങ്ങൾ, ഈ രാശിക്കാർക്ക് പണം, പദവി എന്നിവ ലഭിക്കും!
വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരങ്ങളെയും മാറ്റങ്ങളേയും ജ്യോതിഷത്തില്‍ സാധാരണയായി വിശേഷിപ്പിക്കുന്നത്.
ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ അത് വെവ്വേറെ തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. മറ്റ് ചിലർക്ക് അത് ദോഷകരമായി ഭവിക്കുകയും ചെയ്യാനിടയുണ്ട്. അത്തരത്തിൽ ഉണ്ടാവുന്ന സാഹചര്യങ്ങൾ വല്ലപ്പോഴും സംഭവിക്കുന്ന ഒന്ന് മാത്രമാണ്.

ഇപ്പോഴിതാ ഒക്ടോബർ 17ന് സൂര്യൻ രാശിമാറുകയാണ്. അന്നേദിവസം സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കും. നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തുടരും. സൂര്യന്റെ ഈ രാശിമാറ്റത്തോടെ അപൂർവമായൊരു ഗ്രഹസംഗമത്തിനും സാധ്യതയുണ്ട്. നിലവിൽ ശുക്രനും ബുധനും തുലാം രാശിയിലുണ്ട്.
ഈ രണ്ട് ഗ്രഹങ്ങളും ഒരുമിച്ച് നിൽക്കുന്നതിനാൽ ലക്ഷ്‌മീനാരായണ രാജയോഗം രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ജ്യോതിഷവിശ്വാസം. ഒക്ടോബർ 17ന് സൂര്യൻ കൂടി തുലാം രാശിയിലെത്തുന്നതോടെ ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗവും ശുക്രനുമായി ചേർന്ന് ശുക്രാദിത്യ രാജയോഗവും രൂപപ്പെടും. അപൂർവമായി രൂപപ്പെടുന്ന ഈ ഗ്രഹസംഗമം മൂന്ന് രാശിക്കാർക്ക് പ്രത്യേകമായി അനുകൂലമായ ഫലങ്ങൾ നൽകുമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്.
മേടം
സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ആത്മവിശ്വാസവും നേതൃത്വശേഷിയും വർധിപ്പിക്കുന്ന സമയമാണ്. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും കഴിവുകൾ തെളിയിക്കാനും അവസരങ്ങൾ ലഭിക്കും. ഏറെ നാളായി കാത്തിരുന്ന ജോലികളിൽ പുരോഗതിയുണ്ടാകാം. സാമ്പത്തികമായി വരുമാനം വർധിക്കാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും അവസരം. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ ഇടപാടുകളും സഹകരണങ്ങളും ലഭിച്ചേക്കാം.
ചിങ്ങം
സൂര്യൻ ചിങ്ങം രാശിയുടെ അധിപഗ്രഹമായതിനാൽ ഈ രാശിക്കാർക്ക് ഈ മാറ്റം കൂടുതൽ അനുകൂലമായിരിക്കും. തൊഴിൽ മേഖലയിൽ അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും വർധിക്കാം. മേലുദ്യോഗസ്ഥരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കാൻ ഇടയുണ്ട്. സാമ്പത്തികമായി പുതിയ അവസരങ്ങൾ ലഭിക്കുകയും മുടങ്ങിക്കിടന്ന പണമിടപാടുകൾ മുന്നോട്ട് പോകുകയും ചെയ്യും. സമൂഹത്തിൽ മാന്യതയും സ്വാധീനവും വർധിച്ചേക്കാം. സമ്പത്തും പണവും വന്നുനിറയും.
ധനു
ധനു രാശിക്കാർക്ക് സൂര്യന്റെ സഞ്ചാരം ഭാഗ്യവും വളർച്ചയ്ക്കുള്ള പുതിയ അവസരങ്ങളും നൽകുമെന്ന് കരുതുന്നു. തൊഴിൽ രംഗത്ത് പുതിയ സാധ്യതകൾ തുറക്കുകയും ദീർഘകാല ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ സാധിക്കുകയും ചെയ്തേക്കാം. വിദേശയാത്രയ്ക്കും ദൂരയാത്രകൾക്കും അവസരങ്ങൾ വന്നേക്കാം. സാമ്പത്തികമായി നേട്ടങ്ങൾ ലഭിക്കുകയും നിക്ഷേപങ്ങളിൽ നിന്ന് ഗുണം ലഭിക്കാനുള്ള സാധ്യത വർധിക്കുകയും ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവും.


Click it and Unblock the Notifications
