Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ അവസരം, വരുമാനം ഇരട്ടിയാവും; വിവാഹയോഗം, ഈ രാശിക്കാരാണോ?

എന്തൊക്കെ പറഞ്ഞാലും രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമൊന്നും ഉണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഇവയൊക്കെ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ലെന്ന് അറിഞ്ഞുകൊള്ളുക. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം.

സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ കടന്നുവരുന്നത്. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും ഇതിനിടയിൽ ആഗതമാവാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗത്തിനാണ് ഇക്കുറി ചില രാശികൾ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

suntransit

എല്ലാം കൊണ്ടും ഗ്രഹങ്ങളുടെ മാറ്റങ്ങൾ തന്നെയാണ് നേട്ടങ്ങൾ കൊണ്ട് വരുന്നതെന്ന് മനസിലായല്ലോ. പക്ഷേ അവ എങ്ങനെ അതിനെ സഹായിക്കുമെന്ന് ചിലർക്ക് എങ്കിലും സംശയം ഉണ്ടാവാം. ഗ്രഹങ്ങൾ രാശി മാറുന്നത് മാത്രമല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നത്. അതുപോലെ തന്നെ നക്ഷത്രം മാറുന്നതും ഇതുപോലെ തന്നെ മാറ്റം ഉണ്ടാക്കുന്നവയാണ്.

ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായാണ് കരുതുന്നത്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും എന്നർത്ഥം.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രതീക്ഷയുടെ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. എന്തെന്നാൽ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് സൂര്യനാണ്.

പൂരം നക്ഷത്രത്തെ സർഗാത്മകത, സ്നേഹം, സന്തോഷം, സമൃദ്ധി എന്നിവയായും കണക്കാക്കുന്നു. ഓഗസ്‌റ്റ്‌ 30ന് സൂര്യൻ ചിങ്ങ രാശിയിൽ നിൽക്കുമ്പോൾ തന്നെ പൂരം നക്ഷത്രത്തിൽ പ്രവേശിക്കും എന്നതാണ് വരാനിരിക്കുന്ന സുപ്രധാന മാറ്റം. ഇവയെല്ലാം തന്നെ ചേരുമ്പോഴാണ് സവിശേഷമായ ചില യോഗങ്ങൾ തേടി വരുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യവും നല്ല കാലവും തെളിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.

ചിങ്ങം രാശി: ഈ സമയത്ത് ചിങ്ങരാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. ഇവർക്ക് ബഹുമാനം ലഭിക്കും. ഇക്കൂട്ടരുടെ കഴിവ് പ്രകടിപ്പിക്കാനും, പുതിയൊരു തുടക്കം കുറിക്കാനും, ആളുകളെ ആകർഷിക്കാനുമുള്ള സമയമായിരിക്കും ഇത്. കല, എഴുത്ത് പോലെയുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. കുടുംബത്തോടൊപ്പം യാത്രയ്ക്ക് അവസരം.

തുലാം രാശി: ഈ സമയത്ത് ഇവർക്ക് നിക്ഷേപത്തിൽ നിന്ന് പ്രയോജനം ലഭിക്കും. ബിസിനസുകാർക്ക് വലിയ ഇടപാട് നടത്താൻ കഴിയും. സാമൂഹികവും സാമ്പത്തികവുമായ വിജയം കൈവരിക്കാൻ ഇവർക്ക് സാധിക്കും. സുഹൃത്തുക്കളുമായും സംഘങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് വലിയ നേട്ടങ്ങൾ കൊണ്ടുവരും. വിവാഹത്തിന് സാധ്യത, പ്രണയത്തിൽ വിജയം ഉറപ്പ്.

ധനു രാശി: ഈ രാശിക്കാർക്ക് നക്ഷത്ര മാറ്റം ഗുണമായിരിക്കും. ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം, പുതിയ വരുമാന രൂപപ്പെടും. ജോലിയിൽ ഭാഗ്യം ഉറപ്പാണ്. ഇവർക്ക് ആത്മീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ ദീർഘദൂര യാത്ര ആസൂത്രണം ചെയ്യാനോ കഴിയും. ആത്മവിശ്വാസവും പോസിറ്റീവ് മനോഭാവവും ഇവരിൽ നിറയും. എല്ലാ ആഗ്രഹങ്ങളും ഈ സമയത്ത് നിറവേറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+