വിദേശത്ത് പോകാം, പണം നേടാം; ഈ നാല് രാശിക്കാര്‍ക്ക് ഇന്നുമുതല്‍ ഇടംവലം നോക്കാതെ കാര്യങ്ങള്‍ ചെയ്യാം
ജ്യോതിഷത്തിൽ സൂര്യനുള്ള പ്രാധാന്യം വളരെ വലുതാണ്. സൂര്യന്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യന്‍ എല്ലാ മാസവും രാശിചക്രം മാറ്റുന്നു. ഇതിനെ രാശി സംക്രമണം അല്ലെങ്കില്‍ രാശി പരിവർത്തനം എന്നാണ് പറയുന്നത്.
സൂര്യന്‍റെ രാശി പരിവർത്തനം എല്ലാ 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചില രശിക്കാർക്ക് ഈ മാറ്റം വളരെ നല്ലതാകാം. ചിലർക്ക് മോശവും ആകാം. ചില രാശിക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ചില രാശിക്കാർക്ക് നഷടങ്ങളാവും. ആഗസ്റ്റ് 17ന് രാവിലെയാണ് സൂര്യന്‍റെ രാശി മാറ്റം.
സൂര്യന്‍ കര്‍ക്കിടക രാശി വിട്ട് ചിങ്ങം രാശിയില്‍ പ്രവേശിക്കുകയും ഒക്ടോബർ 17 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. സൂര്യന്‍റെ ഈ രാശി പരിവര്‍ത്തനം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കുന്ന സമയമാണ്. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്‍റെ പരിവര്‍ത്തനം ഗുണം ചെയ്യുക എന്ന് നോക്കാം.

ഇടവം ( Taurus)
ആഗസ്റ്റ് 17 ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുമ്പോള്‍ അത് ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂല സമയമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഇത് സാമ്പത്തിക നേട്ടങ്ങളുടെ സമയമാണ്. ഇടവം രാശിക്കാർക്ക് ഈ സമയത്ത് പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും, ബഹുമാനവും കീര്‍ത്തിയും വർദ്ധിക്കും.
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

ചിങ്ങം (Leo)
ചിങ്ങം രാശിയുടെ അധിപൻതന്നെ സൂര്യനാണ്. അപ്പോള്‍ സൂര്യന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്. ജോലി സ്ഥലത്ത് പ്രമോഷൻ ലഭിക്കും. കൂടാതെ, വ്യാപാരികൾക്ക് ലാഭം ഉണ്ടാകും.

കന്നിരാശിക്കാരിലും സൂര്യസംക്രമണം വലിയ സ്വാധീനം ചെലുത്തും. ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. തൊഴിൽ, ബിസിനസ് മേഖലകളിൽ വളർച്ചയ്ക്കും വന്‍ ലാഭത്തിനും സാധ്യതയുണ്ട്.

ധനു (Sagittarius)
ധനു രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഈ സമയത്ത് ഉണ്ടാകാൻ പോകുന്നത്. ധനു രാശിക്കാർക്ക് തൊഴിൽ, വ്യാപാര മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളും ഒഴിവാകും.
Recommended Video

കുംഭം (Aquarius)
ഈ സൂര്യസംക്രമണംകുംഭ രാശിയുടെ ജീവിതത്തിലും വലിയ മാറ്റം കൊണ്ടുവരാൻ പോകുന്നു. കുംഭം രാശിക്കാർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. ഇതുകൂടാതെ, ആരോഗ്യം മികച്ചതായി തുടരും.












Click it and Unblock the Notifications