സൂര്യൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി ഒന്നും പേടിക്കേണ്ട, പുതിയ ബൈക്കും ഫോണും..!

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് കരുതുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്.

പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാൽ അതൊന്നും ശരിക്കും നമ്മുടെ കൈയിലല്ല. ഗ്രഹങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലാണ് സഞ്ചരിക്കുന്നതും മുന്നോട്ട് പോവുന്നതും. അതുകൊണ്ട് തന്നെ അവ ഏതൊക്കെ യോഗങ്ങൾ കൊണ്ടുവരുമെന്നോ എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്നോ നമുക്കൊരിക്കലും പറയാൻ കഴിയില്ലെന്നതാണ് വാസ്‌തവം.

sun

ജ്യോതിഷത്തിൽ വിശ്വസിക്കുന്ന, സാധാരണക്കാരായ ആളുകൾ ഇത്തരം ഗ്രഹങ്ങളുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വെറുതെ ഒന്നുമല്ല, അതിന്റെ പ്രാധാന്യവും സവിശേഷതയും കണ്ടറിഞ്ഞിട്ടും അനുഭവിച്ചറിഞ്ഞിട്ടും തന്നെയാണ്. ഇവയൊക്കെ നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ കൂടി ഓർത്തിട്ടാണ് എല്ലാവരും ഇതിനെ പ്രതീക്ഷിക്കുന്നത് എന്നും പറയാം. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമാണ്.

അതുപോലെ തന്നെ ചില ഗ്രഹങ്ങൾ തങ്ങളുടെ ചലനങ്ങൾ നടത്തുമ്പോഴും അത് ചില രീതിയിൽ പലരെയും സ്വാധീനിക്കുക പതിവാണ്. പറഞ്ഞുവന്നത് സൂര്യനെ കുറിച്ചാണ്, ഗ്രഹങ്ങളിലെ കേമനായ സൂര്യനെ കുറിച്ച് തന്നെ. സൂര്യൻ നിർണായകമായ ഒരു മാറ്റം നടത്തുകയാണ്. ഓഗസ്‌റ്റ് 31 തിങ്കളാഴ്‌ച പുലർച്ചെ 04:04-നാണ് സൂര്യൻ പൂരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ചിലർക്ക് വലിയ രീതിയിൽ മാറ്റങ്ങൾ നൽകുമെന്ന് കരുതുന്നു.

ചിങ്ങം

സൂര്യന്റെ സ്വാധീനം ശക്തമാകുന്നതിനാൽ ചിങ്ങം രാശിക്കാർക്ക് ആത്മവിശ്വാസവും നേതൃത്വശേഷിയും വർധിക്കാം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാനും സാധ്യതയുണ്ട്. ഏറെക്കാലമായി ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാം.
സാമ്പത്തികമായി വരുമാനം മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ബന്ധങ്ങളിലൂടെയും ഇടപാടുകളിലൂടെയും നേട്ടം സ്വന്തമാവും.

മേടം

മേടം രാശിക്കാർക്ക് സൂര്യന്റെ പൂരം നക്ഷത്ര സഞ്ചാരം പുതിയ അവസരങ്ങൾ തുറന്നേക്കാം. ജോലിയുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കാം. സാമ്പത്തികമായി പുതിയ വരുമാന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കാനും പഴയ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിച്ചേക്കാം. കടുപ്പമേറിയ സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും.

ധനു

ധനു രാശിക്കാർക്ക് ഈ കാലയളവ് ഭാഗ്യവും വളർച്ചയും നൽകുന്ന സമയമായി മാറാം. പഠനം, ജോലി, ബിസിനസ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദൂരയാത്രകൾക്കും പുതിയ ആളുകളുമായുള്ള ബന്ധങ്ങൾക്കും അവസരമുണ്ടാകാം. സാമ്പത്തികമായി നേട്ടം ലഭിക്കാനുള്ള സാധ്യത. മുടങ്ങിക്കിടന്ന പണമിടപാടുകൾ പൂർത്തിയാകാനും പുതിയ പദ്ധതികളിൽ നിന്ന് വരുമാനം ലഭിക്കാനും അവസരം.

തുലാം

തുലാം രാശിക്കാർക്ക് തൊഴിൽപരമായ പുരോഗതിക്കും സാമ്പത്തിക സ്ഥിരതയ്ക്കും ഈ സമയം സഹായകരമാകാം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം.
കുടുംബത്തിലും സാമൂഹിക ബന്ധങ്ങളിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ആഡംബര ബൈക്കും മൊബൈലും വാങ്ങാൻ സമയം തെളിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+