സൂര്യൻ തുലാം രാശിയിലേക്ക് മാറും; ജീവിതം കളറാവും, ആഗ്രഹിച്ച ജോലി ലഭിക്കും, ഈ രാശിക്കാരാണോ?

ജ്യോതിഷ പറയുന്നത് അനുസരിച്ച് സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

മാത്രമല്ല സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. എങ്കിലും ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട. അതിന് ചില ജ്യോതിഷപരമായ കാരണങ്ങൾ കൂടിയുണ്ടെന്ന് കരുതിക്കോളൂ.

sun transit

നിലവിൽ സൂര്യൻ കന്നി രാശിയിലാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബർ 17നാണ് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചത്. ഒക്ടോബർ 17 വരെ സൂര്യൻ കന്നി രാശിയിൽ തുടരും. അതായത് ഏകദേശം 20 ദിവസത്തോളം കന്നി രാശിയിലെ സൂര്യന്റെ സഞ്ചാരം തുടരും. ഒക്ടോബർ 17ന് സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ഈ കാലയളവ് ചില രാശിക്കാർക്ക് ജോലിയിലും ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതുന്നത്.

പുതിയ അവസരങ്ങൾ ലഭിക്കാനും നിലവിലുള്ള കാര്യങ്ങളിൽ പുരോഗതിയുണ്ടാകാനും സാധ്യതയുള്ള സമയമായും ഈ കാലഘട്ടത്തെ കണക്കാക്കുന്നു. മേടം, ചിങ്ങം, കന്നി, ധനു, മകരം, മീനം എന്നീ ആറ് രാശിക്കാർക്കാണ് ഈ കാലയളവ് പ്രത്യേകമായി പ്രധാനപ്പെട്ടതായി ജ്യോതിഷത്തിൽ പറയുന്നത്. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കുക, ബിസിനസിൽ വളർച്ച ഉണ്ടാകുക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുക തുടങ്ങിയ മാറ്റങ്ങൾ ഇവർക്ക് പ്രതീക്ഷിക്കാം.

മേടം

സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് ആത്മവിശ്വാസവും നേതൃത്വശേഷിയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങളും അവസരങ്ങളും ലഭിക്കാം. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാകാനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള അവസരം ലഭിക്കാനും സാധ്യത.

ചിങ്ങം

ഈ രാശിയുടെ അധിപഗ്രഹമാണ് സൂര്യൻ. അതിനാൽ ഈ മാറ്റം ചിങ്ങം രാശിക്കാർക്ക് പ്രത്യേകിച്ച് അനുകൂലമാണെന്നാണ് വിശ്വാസം. തൊഴിൽ രംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും ലഭിക്കാം. ആത്മവിശ്വാസം വർധിക്കുകയും സമൂഹത്തിൽ മാന്യതയും സ്വാധീനവും കൂടുകയും ചെയ്യാം. കുടുംബത്തിൽ സന്തോഷവും സമാധാനവും.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാനും സാധിച്ചേക്കാം. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കുകയും ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യാൻ സാധിക്കുകയും ചെയ്യാം.

ധനു

ധനു രാശിക്കാർക്ക് സൂര്യന്റെ മാറ്റം ഭാഗ്യത്തിന്റെയും വളർച്ചയുടെയും അവസരങ്ങൾ കൊണ്ടുവരുമെന്ന് പറയുന്നു. പഠനം, ജോലി, യാത്ര തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കാം. മേലുദ്യോഗസ്ഥരിൽ നിന്നും മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. പ്രണയം പൂവണിയാൻ ഇടയുണ്ട്.

മകരം

മകരം രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കാം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും കഴിവുകൾ തെളിയിക്കാനും സാധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം ദീർഘകാല ലക്ഷ്യങ്ങളിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കും.

മീനം

മീനം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം സാമ്പത്തികമായും വ്യക്തിപരമായും ചില അനുകൂല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കരുതുന്നു. പുതിയ വരുമാന സാധ്യതകൾ ലഭിക്കാം. കുടുംബബന്ധങ്ങളിൽ മെച്ചമുണ്ടാകുകയും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ആത്മവിശ്വാസം വർധിക്കുകയും ചെയ്യാം. ആഗ്രഹിച്ച ജോലി ഇവരെ തേടി എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma