Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിക്കുന്നവർക്ക് വിവാഹ സാക്ഷാത്കാരം, പുതിയ വീടോ ഭൂമിയോ വാങ്ങും, യാത്ര ചെയ്യും; ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ സൂര്യരാശി ഫലം എന്നത് ഓരോ വ്യക്തിയുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്ന രാശിക്ക് അനുഭവപ്പെടുന്ന ജീവിതയാത്രയിലെ ഗുണ-ദോഷങ്ങൾ, അതായത് ഭാഗ്യതാപങ്ങൾ ജ്യോതിശ്ശാസ്ത്രം അനുസരിച്ച് പ്രവചിക്കുന്ന ഫലമാണ്. ഓരോ മാസവും സൂര്യൻ ഒരു രാശിയിൽ സഞ്ചരിക്കുന്നു, അതനുസരിച്ച് ഓരോ വ്യക്തിക്കും അവരവരുടെ ജനനദിനത്തെ അടിസ്ഥാനമാക്കി സൂര്യരാശി ലഭിക്കുകയാണ്.

പലപ്പോഴും വ്യക്തികളുടെ ജീവിതത്തിൽ എന്ത് പ്രതീക്ഷിക്കാം, എങ്ങോട്ട് ശ്രദ്ധ വയ്‌ക്കേണം, അറിവും മുൻകരുതലും സ്വീകരിക്കേണ്ടത് എന്നിവയെ സംബന്ധിച്ച സുതാര്യമായ ഒരു മാർഗ്ഗനിർദേശമാണ് സൂര്യരാശി ഫലം നൽകുക. മാത്രമല്ല ഇത് ദൈനംദിന/വാര/മാസ/വർഷ പ്രവചനം നൽകുന്ന ഒരു ജ്യോതിഷബന്ധ അധ്യായനമാണ്. അങ്ങനെ വരുമ്പോൾ നമുക്ക് ജീവിതത്തെ കുറിച്ച് കൃത്യമായ ധാരണകൾ തന്നെ ലഭിക്കും.

astrosunzodiacs

നിലവിൽ വരാനിരിക്കുന്ന പുതിയ മാസത്തെ ഫലങ്ങളാണ് നമുക്ക് മുന്നിലുള്ളത്. അതിൽ തന്നെ സെപ്റ്റംബർ ആദ്യ വാരത്തിലെ ഫലങ്ങൾ നോക്കുമ്പോൾ ഒട്ടനവധി പ്രത്യേകതകളുണ്ട്. ഇക്കുറി സെപ്റ്റംബർ ആദ്യ വാരത്തിലാണ് ഓണം. മലയാളികളുടെ ദേശീയ ഉത്സവമായ ഓണ നാളുകൾ ചില രാശിക്കാർക്ക് നല്ല ദിനങ്ങളാവും. ആ ആഴ്‌ച വളരെ സന്തോഷം നിറഞ്ഞതും ആനന്ദകരവുമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഏതൊക്കെ രാശികൾ എന്തൊക്കെ നേട്ടങ്ങളെന്ന് നോക്കാം.

മേടം രാശി: മാസത്തിലെ ആരംഭം നല്ല തുടക്കം ആയിരിക്കും ഇക്കൂട്ടർക്ക് നൽകുക. ഏറെക്കാലമായി പ്രണയിക്കുന്ന കമിതാക്കളുടെ വിവാഹകാര്യം തീരുമാനം ആകും. വിദ്യാർത്ഥികൾക്ക് ഇഷ്‌ടപ്പെട്ട വിഷയം തുടർന്ന് പഠിക്കാൻ സാധിക്കുകയും ചെയ്യും. മക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെങ്കിലും ഭയം വേണ്ട. ഭാഗ്യം കൊണ്ട് പലതും ഇക്കൂട്ടർക്ക് നേടാനാകും. അസുഖങ്ങൾ പൂർണമായി വിട്ടുമാറുന്ന സാഹചര്യവും വരും. ഇവരുടെ സാമ്പത്തിക നിലഭദ്രമായി തുടരും.

കർക്കിടക രാശി: ഇക്കൂട്ടർക്ക് ഓണക്കാലത്ത് ബിസിനസ് രംഗത്ത് പുരോഗതി ഉണ്ടാകും. ഇവരുടെ ധനസ്ഥിതി മെച്ചപ്പെടും. ഓണക്കാലത്ത് കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ നല്ല അവസരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സർക്കാർ ജീവനക്കാർക്ക് പ്രമോഷനും സാലറി ഹൈക്കും ലഭിക്കും. ഇക്കൂട്ടർക്ക് മത്സരങ്ങളിൽ വിജയിക്കാനാകും. കുടുംബസ്വത്ത് അനുഭവിക്കാൻ യോഗമുണ്ടാവും. രാഷ്ട്രീയ പ്രവർത്തകർക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്.

കന്നി രാശി: ഇക്കൂട്ടർക്ക് കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ നന്നാവും. പ്രണയിതാക്കളുടെ വിവാഹം നടക്കുമെന്ന് ഉറപ്പിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ നേട്ടങ്ങൾ. ദാമ്പത്യ ജീവിതം നന്നായി മുന്നോട്ട് പോവും. കുടുംബത്തോടൊപ്പവും അല്ലാതെയുമുള്ള യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ഓഹരി ഇടപാടുകൾ ലാഭകരമായി മാറാനും സാധ്യത. മാത്രമല്ല ആഡംബര വസ്‌തുക്കൾ സമ്മാനമായി ലഭിക്കും. പുതിയ ഭൂമിയോ വീടോ സ്വന്തമാക്കാൻ സാധിക്കും.

മകരം രാശി; പുതിയ ബിസിനസുകളിൽ വിജയിക്കാൻ സാധ്യത. വാഹന ഇടപാടുകൾ ലാഭകരമായി തന്നെ ഭവിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത. വിദ്യാർഥികൾക്ക് അനുകൂലമായ സമയമാണ്. പൂർവിക സ്വത്ത് കൈവശം എത്തും. ഇവരുടെ എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും. രോഗങ്ങളിൽ നിന്നും മോചനം സാധ്യമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഉറപ്പാണ്.

മീനം രാശി: പ്രതീക്ഷിച്ചിരുന്ന പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കുന്ന സമയമായിരിക്കും ഇത്. ഇവരുടെ വരുമാനം വർധിക്കും. ഓഹരി ഇടപാടുകളിൽ നിന്നും വലിയ നേട്ടം തന്നെ ഉണ്ടാവും. ഇഷ്‌ടപ്പെട്ട പുതിയ വാഹനം സ്വന്തമാക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. ഏജൻസി ഇടപാടുകൾ ഉൾപ്പെടെ പുതിയ ബിസിനസുകൾ തുടങ്ങും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരവും ഈ കാലയളവിൽ ഓണത്തിന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+