ദീപാവലിക്ക് മുൻപ് സൂര്യന്റെ നക്ഷത്ര മാറ്റം; ഈ രാശിക്കാർക്ക് നല്ല ജോലിയും സ്ഥാനക്കയറ്റവും വന്നുചേരും!

സാധാരണയായി സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്ന അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട.

sun transit

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സഞ്ചാരത്തിലെ മാറ്റങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഒക്ടോബർ അവസാന ദിവസങ്ങളിൽ മേൽ പറഞ്ഞ ഗ്രഹമായ സൂര്യൻ നക്ഷത്രമാറ്റം നടത്തുകയാണ്. കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 24ന് സൂര്യൻ ചിത്തിര നക്ഷത്രത്തിൽ നിന്ന് രാഹുവിന്റെ അധീനതയിലുള്ള ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. പിന്നീട് നവംബർ 6 വരെ സൂര്യൻ ചോതി നക്ഷത്രത്തിൽ തുടരും.

ജ്യോതിഷ വിശ്വാസപ്രകാരം ഈ നക്ഷത്രമാറ്റം 12 രാശികളിലും വ്യത്യസ്‌തമായ സ്വാധീനം ചെലുത്താം. പ്രത്യേകിച്ച് മിഥുനം, തുലാം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഈ കാലയളവ് സാമ്പത്തിക കാര്യങ്ങളിലും തൊഴിൽ മേഖലയിലും പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരുന്ന സമയമായി കണക്കാക്കപ്പെടുന്നു. അതൊരിക്കലും ചെറിയ മാറ്റങ്ങൾ ആയിരിക്കില്ല എന്നതും എല്ലാവരും അറിയേണ്ടതുണ്ട്.

മിഥുനം

സൂര്യന്റെ നക്ഷത്രമാറ്റം മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസവും ജോലിയിലെ കാര്യക്ഷമതയും വർധിപ്പിക്കുന്ന സമയമായേക്കാം. പുതിയ അവസരങ്ങൾ ലഭിക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനും സഹോദരങ്ങളുടെയും കുടുംബത്തിലെ മുതിർന്നവരുടെയും പിന്തുണ ലഭിക്കാനും സാധ്യത. യാത്രകളിലൂടെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയും വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.

തുലാം

തുലാം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ ലഭിച്ചേക്കാവുന്ന കാലയളവാണിത്. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും നിലവിലെ ജോലി മേഖലയിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാനും സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളും അവസരങ്ങളും ലഭിച്ചേക്കാം. കുടുംബ സ്വത്ത് കിട്ടും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകാൻ സാധ്യതയുള്ള സമയമായിരിക്കും ഇത്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനും ജോലിസ്ഥലത്ത് കഴിവിന് അംഗീകാരം നേടാനും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും സർക്കാർ കാര്യങ്ങളിൽ സഹായം ലഭിക്കാനും സാധ്യത അധികമാണ്. ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നത് കൂടുതൽ നേട്ടങ്ങൾ നൽകും.

കുംഭം

കുംഭം രാശിക്കാർക്ക് പുതിയ ആശയങ്ങളും അവസരങ്ങളും വന്നുചേരുന്ന സമയമായേക്കാം. ആത്മവിശ്വാസവും ചിന്താശേഷിയും വർധിക്കാനും പുതിയ ആശയങ്ങളിലൂടെ സാമ്പത്തിക നേട്ടങ്ങൾ നേടാനും ജോലിയിൽ പുരോഗതി കൈവരിക്കാനും യാത്രകൾ നടത്താനും കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകാനും സാധ്യത. ആത്മീയവും മതപരവുമായ കാര്യങ്ങളോടുള്ള താൽപര്യവും വർധിച്ചേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma