Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കും

Bhudhathithya Yogam: രണ്ട് ഗ്രഹങ്ങള്‍ സംയോജിക്കുമ്പോള്‍ അത് എല്ലാ രാശിക്കാരുടേയും ജീവിത്തെ ബാധിക്കും. അത് നല്ല രീതിയാലാകാം ചിലപ്പോള്‍ ചിലരാശിക്കാര്‍ക്ക് അശുഭകരവും ആകാം.

ഓഗസ്റ്റ് പതിനേഴിന് സൂര്യന്‍ കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് നീങ്ങും. ബുധന്‍ നിലവില്‍ ചിങ്ങം രാശിയിലാണ് ഉള്ളത്. അതിനാല്‍ സൂര്യന്റെ ഈ രാശിമാറ്റം മൂലം ചിങ്ങത്തില്‍ ബുധാദിത്യയോഗം രൂപപ്പെടും. ഈ കാലയളവില്‍ മൂന്ന് രാശിക്കാര്‍ക്ക് വളരെ ശുഭകരമായ കാലമാണ്. ചിങ്ങത്തിലെ ബുധാദിത്യയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ കാര്യങ്ങള്‍ കൊണ്ടുവരുന്നതെന്ന് നോക്കാം.

1


വൃശ്ചികം: ജ്യോതിഷ പ്രകാരം ഈ കാലയളവില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. തൊഴില്‍ സാധ്യതകള്‍ ലഭിക്കാന്‍ ഇടയുണ്ട്. പ്രമോഷന്‍, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് ലാഭം ലഭിക്കും. ഈ സമയം പുതിയ ബിസിനസ് ബന്ധങ്ങള്‍ ഈ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ചിങ്ങത്തില്‍ ബുധാദിത്യയോഗം വളരെ ഗുണകരമായിരിക്കും.

2

തുലാം: തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകും. ബിസിനസില്‍ നിക്ഷേപിക്കാന്‍ അനുകൂല കാലമാണ്. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. സ്വത്ത്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ കാലയളവില്‍ എടുക്കാം.

3

ചിങ്ങം: ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാര്‍ക്കും ഈ സമയം അനുകൂലമായ കാലം തന്നെ. പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. വ്യാപാരികള്‍ക്കും ഈ സമയം അനുകൂലമായിരിക്കും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ ലാഭം നല്‍കും.

4


അതേസമയം, ചൊവ്വയുടെ രാശിമാറ്റത്തിനും ജ്യോതിഷത്തില്‍ പ്രാധാന്യം ഉള്ളതാണ്. വളരെയധികം പ്രത്യേകതയുണ്ട് ചൊവ്വയുടെ രാശിമാറ്റത്തിന്. ചൊവ്വ ആഗസ്റ്റ് 10 ബുധനാഴ്ച രാത്രി 09:43-ന് ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇത് 2022 ഒക്ടോബര്‍ 14 വെള്ളിയാഴ്ച വരെ ഇവിടെ ഉണ്ടാകും.ചൊവ്വയെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും ശക്തിയുടെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ആ സമയം വളരെ പ്രാധാന്യം ഉള്ളതാവും. ശുക്രന്റെ രാശിയായ ഇടവത്തില്‍ ചൊവ്വയുടെ സംക്രമണം രാഹുവുമായുള്ള ബന്ധം അവസാനിപ്പിക്കും. ജ്യോതിഷ പ്രകാരം ചൊവ്വയുടെ അനുഗ്രഹം ലഭിച്ച രാശിക്കാരുടെ ജീവിതം സന്തോഷവും സമാധാനവും ഒപ്പെ സമൃദ്ധിയും നിറഞ്ഞതാണ്.

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+