Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും, കൈനിറയെ സ്വര്‍ണ്ണവും വെള്ളിയും... തലവര മാറി; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനവും സഞ്ചാരവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറ്റം നടത്തുന്നുണ്ട്. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വലിയ ഭാഗ്യം സമ്മാനിക്കും.

എന്നാല്‍ മറ്റ് ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. ചില പ്രത്യേക അവസരത്തില്‍ ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ സഞ്ചരിക്കാറുണ്ട്. ഇതിന്റെ ഫലമായാണ് ചില യോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് ചില രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. ഇത്തരത്തില്‍ ഒരു യോഗം ഇപ്പോള്‍ രൂപപ്പെട്ടിട്ടുണ്ട്. ബുധാദിത്യ രാജയോഗം എന്ന് വിളിക്കപ്പെടുന്ന യോഗമാണ് മേടം രാശിയില്‍ രൂപപ്പെട്ടിരിക്കുന്നത്.

astro

ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ബുധനും മേട രാശിയില്‍ ആണ് സഞ്ചാരം നടത്തുന്നത്. ഇതാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കാന്‍ കാരണമായിരിക്കുന്നത്. ബുധന്‍ നേരത്തെ തന്നെ മേടം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. സൂര്യനും മേട രാശിയില്‍ പ്രവേശിച്ചതോടെ രണ്ട് ഗ്രഹങ്ങളും ചേര്‍ന്ന് ബുധാദിത്യ രാജയോഗത്തിന് രൂപം നല്‍കിയിരിക്കുകയാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വസ്തു സംബന്ധമായ ബിസിനസ് നടത്തുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കടകം

മേടം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ഏറെ നാളായി വിവാഹം നടക്കാത്തവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും. വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭം നേടാന്‍ സാധിക്കും.

ചിങ്ങം

മേടം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരും. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കാന്‍ സാധിക്കും. ഇത് സമൂഹത്തില്‍ പേരും പ്രശസ്തിയും നല്‍കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും.

ധനു

മേടം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ധനു രാശിക്കാര്‍ക്കും നേട്ടമാണ്. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വീടിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും താമസം മാറാനും സാധിക്കും. പുതിയ വീട്ടില്‍ ഐശ്വര്യം നിറയും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

കുംഭം

മേടം രാശിയിലെ ബുധന്റേയും സൂര്യന്റേയും സംക്രമണത്താല്‍ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സൃഷ്ടിക്കും. ജോലി സ്ഥലത്ത് പുതിയ സൗഹൃദങ്ങള്‍ ലഭിക്കും. ഇത് ജീവിതത്തില്‍ നിങ്ങളെ പുരോഗതിയിലേക്ക് നയിക്കും. സ്വര്‍ണം, വെള്ളി പോലുള്ളവ വാങ്ങി കൂട്ടാന്‍ സാധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങളാേടൊപ്പം ദീര്‍ഘയാത്ര പോകാന്‍ സാധ്യത കാണുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+