ഈ രാശിക്കാർക്ക് വിദേശയാത്രയ്ക്ക് യോഗം; ജോലി എന്ന മോഹം പൂവണിയും! പുതിയ വാഹനത്തിൽ സഞ്ചരിക്കാം
ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹൈന്ദവ വിശ്വാസപ്രകാരമാണ്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് ഗണിക്കുന്നത്.
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി പ്രധാനമായും കണക്കാക്കുന്നത്.

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് മറ്റൊരു കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
സാധാരണഗതിയിൽ ജ്യോതിഷപ്രകാരം വ്രതങ്ങളിലും ഉത്സവ സമയത്തും ഗ്രഹങ്ങൾ അവയുടെ രാശിചിഹ്നങ്ങൾ മാറ്റുന്ന പതിവുണ്ട്, ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും സ്വാധീനിക്കുന്ന ചില അപൂർവ സംഗമങ്ങൾക്ക് ഇടയാക്കാറുണ്ട്. അത്തരത്തിൽ ഒരു സംഗമമാണ് നടക്കുന്നത്. ഈ വർഷം കർവാ ചൗത്തിലാണ് വളരെ അപൂർവമായ ഒരു യാദൃശ്ചികത സംഭവിക്കാൻ ഒരുങ്ങുന്നത്.
ഈ ദിവസം സൂര്യനും ചന്ദ്രനും ഒരേസമയം സ്ഥാനങ്ങൾ മാറും. ഒക്ടോബർ 10ന് ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുമെന്നതാണ് കാര്യം, അതേസമയം തന്നെ സൂര്യൻ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇവയെല്ലാം ആകുമ്പോൾ ഒരു കാര്യമായ മാറ്റമാണ് വന്നുചേരുക. ഏതൊക്കെ രാശിക്കാർക്ക് ഇതിലൂടെ നേട്ടമുണ്ടാവുമെന്നും എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുമെന്നും നോക്കാം.
കന്നി രാശി: ചന്ദ്ര-സൂര്യ ചലനത്തിലെ മാറ്റം ഇവർക്ക് വളരെയധികം ഗുണകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് ഭാഗ്യം അനുകൂലമാകും. ജീവിതത്തിൽ നിന്ന് നെഗറ്റീവ് കാര്യങ്ങൾ ഒക്കെ ഒഴിയും, ഇവരുടെ നല്ല സമയം ആരംഭിക്കും. ചെലവുകളിൽ നിന്ന് ആശ്വാസം കണ്ടെത്താനും ഭാവിയിലേക്കുള്ള പണം ലാഭിക്കാനും സാധിക്കും. വിദ്യാഭ്യാസത്തിൽ വിജയവും ജോലിയിൽ സ്ഥാനക്കയറ്റവും ലഭിക്കാനും ഇടയുണ്ട്. വിവാഹിതരായ വ്യക്തികൾക്ക് അതിശയകരമായ ദാമ്പത്യ ജീവിതം തന്നെയാവും ലഭിക്കുക. നിങ്ങളുടെ ഇണയുടെ ജീവിതവും മെച്ചപ്പെടും. രാജ്യത്തിനകത്തോ വിദേശത്തോ യാത്ര ചെയ്യാനുള്ള അവസരം ഉറപ്പാണ്.
ചിങ്ങം രാശി: ഇവർക്ക് ഈ കാലയളവ് ശുഭകരമായിരിക്കും. ചന്ദ്രൻ ഈ രാശിയുടെ പത്താം ഭാവത്തിൽ സംക്രമിക്കും. സൂര്യൻ സമ്പത്തിന്റെ ഭാവത്തിലേക്ക് ആയിരിക്കും സംക്രമിക്കുക. അതിനാൽ ഈ സമയത്ത് ഇവരുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാവും. മാത്രമല്ല തൊഴിലില്ലാത്തവർക്ക് തൊഴിൽ, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, ബിസിനസുകാർക്കും ഈ സമയത്ത് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഇടവം രാശി: ചന്ദ്ര-സൂര്യ ചലനത്തിലെ മാറ്റം ഇവർക്ക് ഗുണകരമായി ഭവിക്കും. ചന്ദ്രൻ ഈ രാശിയുടെ ലഗ്ന ഭാവത്തിലേക്ക് സംക്രമിക്കുമ്പോൾ സൂര്യൻ നാലാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയത്ത് ഇവരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വലിയ രീതിയിൽ. ഇവർക്ക് ഒരു വാഹനമോ സ്വത്തോ വാങ്ങാൻ യോഗം. ഇവർക്ക് അർഹിച്ച ബഹുമാനം ലഭിക്കും, ജോലിയിലോ ബിസിനസിലോ പുരോഗതിക്ക് ശക്തമായ സാധ്യതകൾ തന്നെ തെളിയും.












Click it and Unblock the Notifications