ശമ്പളം കുതിച്ചുയരും, പ്രമോഷൻ നിങ്ങളെ തേടിയെത്തും..! വിദേശയാത്രയ്ക്കുള്ള യോഗം, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷം അനുസരിച്ച് ശക്തരായ ഗ്രഹങ്ങളായ സൂര്യനും ചന്ദ്രനും മേട രാശിയിൽ കൂടിച്ചേർന്നിരിക്കുകയാണ്. ഈ ദിവസം സൂര്യൻ അതിന്റെ ഏറ്റവും ശക്തമായ ഊർജ്ജത്തിലായിരിക്കും എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ചന്ദ്രനോടൊപ്പം ഒരു പുതിയ ഊർജ്ജസ്വലമായ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്യും. ഇത് ലോകത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങൾ കരുതുന്നത് പോലെ അത്ര ചെറുതല്ല.
വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളം കൂടിയായിരിക്കും. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് പറയപ്പെടുന്നത്, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമാണ് എടുക്കുക.

ഹിന്ദുമതത്തിൽ, സൂര്യനെ സൂര്യദേവൻ എന്ന പേരിലാണ് ആരാധിക്കുന്നത്. അത് ജീവൻ, ശക്തി, ഊർജ്ജം എന്നിവ നൽകുന്നു, ഏറ്റവും പ്രധാനമായി ജ്യോതിഷത്തിൽ നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രഹമാണിത് എന്ന് കൂടി നമുക്ക് പറയാവുന്നതാണ്. ആളുകൾ ഒരു ദിവസം മൂന്ന് തവണ സൂര്യനോട് പ്രാർത്ഥിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതിലൂടെ സൂര്യനോടുള ബഹുമാനമാണ് വ്യക്തമാവുന്നത്.
ഭാരതീയ ജ്യോതിഷത്തിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായും കണക്കാക്കണം എന്നതാണ് അത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും അതിൽ വിശേഷിപ്പിക്കുന്നു. പന്ത്രണ്ട് രാശികളെ ശരീരമായി സങ്കൽപിക്കുന്ന കാലപുരുഷന്റെ മനസ് കൂടിയാണ് ചന്ദ്രൻ. അതുകൊണ്ടൊക്കെ തന്നെ ജ്യോതിഷത്തിൽ ചന്ദ്രന് നാം കൽപ്പിച്ചു നൽകിയിരിക്കുന്ന പ്രാധാന്യം ചെറുതല്ല.
ചന്ദ്രൻ നമ്മുടെ വികാരങ്ങൾ, സഹജാവബോധം, നമ്മുടെ ഉള്ളിൽ ആഴത്തിലുള്ള കാര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹം കൂടിയാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. പറഞ്ഞുവന്നത് ഇത്തരത്തിൽ ഒട്ടേറെ പ്രത്യേകതകൾ സ്വന്തമായുള്ള ചന്ദ്രന്റെ രാശിമാറ്റവും വലിയ രീതിയിൽ നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
ജ്യോതിഷ പ്രകാരം സൂര്യനും ചന്ദ്രനും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് വലിയ രീതിയിലുള്ള നേട്ടങ്ങൾ ആയിരിക്കും നൽകുക. പ്രസ്‌തുത സമയത്ത് ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ വിജയം നേടാൻ കഴിയുമെന്നത് മാത്രമല്ല സാമൂഹികമായ ജീവിതത്തിലും നല്ല മാറ്റങ്ങൾ കൈവരുമെന്നതാണ് പ്രത്യേകത. ഇക്കുറി സൂര്യ-ചന്ദ്ര സംയോഗത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്ന ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മേടം രാശി: ഈ സമയം മേട രാശിക്കാരെ സംബന്ധിച്ച് വളരെ അനുകൂലമായിരിക്കും എന്നതാണ് പ്രത്യേകതയുള്ള കാര്യം. ഇവരുടെ ഭാഗ്യം തെളിയുമെന്നാണ് പറയപ്പെടുന്നത്. അത് പല നേട്ടങ്ങൾക്കും വഴിയൊരുക്കും. മാത്രമല്ല ഇക്കൂട്ടരുടെ വ്യക്തിത്വം നന്നായി മെച്ചപ്പെടുത്തും. ജോലിയിൽ വിജയം, കരിയറിൽ സ്ഥാനക്കയറ്റത്തിനോ പുതിയ ഉത്തരവാദിത്തത്തിനോ അവസരം എന്നിവയും വന്നുചേരും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശമ്പള വർധനയ്‌ക്കൊപ്പം പ്രമോഷനുള്ള അവസരവും തെളിയുന്നുണ്ട്.
ചിങ്ങം രാശി: ഇവർക്ക് ജീവിത ലക്ഷ്യങ്ങൾ നന്നായി മനസിലാക്കാൻ സാധിക്കും, വിദേശയാത്രയ്‌ക്കോ വിദേശപഠനത്തിനോ അവസരമുണ്ടാകാം. കരിയറിൽ മുതിർന്നവരുടെ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് വിജയസാധ്യതകൾ ഉണ്ടാവാനിടയുണ്ട്. പ്രണയ ജീവിതത്തിൽ ബന്ധങ്ങൾ കൂടുതൽ ആഴത്തിലേക്ക് നീങ്ങുകയും സന്തോഷകരമാവുകയും ചെയ്യും, സമൂഹത്തിൽ നിങ്ങളുടെ പ്രശസ്‌തി കൂടുതൽ ഉയരും.
കുംഭം രാശി: ഈ രാശിക്കാർക്ക് സൂര്യചന്ദ്ര സംയോജനം നല്ല നേട്ടമാണ് നൽകുക. മാർക്കറ്റിംഗ്, ജേണലിസം അല്ലെങ്കിൽ എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വിജയം ഉറപ്പാണ്. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇവർക്ക് കഴിയും. നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പഠിക്കുന്ന ആളുകൾക്ക് അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. കൂടുതൽ പേർ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.












Click it and Unblock the Notifications