Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ വഴികളിലൂടേയും പണം കൈയിലെത്തും... കടങ്ങളെല്ലാം വീട്ടാം, ഇനി രാജയോഗം; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലങ്ങളില്‍ രാശി മാറുന്നു എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ ഈ രാശിമാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഈ രാശിമാറ്റം വഴി ദോഷകരമായ ഫലങ്ങള്‍ ആയിരിക്കും ലഭിക്കുക.

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ഈ രാശിമാറ്റം മൂലം വലിയ ഭാഗ്യം തന്നെ ലഭിക്കും. ഗ്രഹങ്ങള്‍ ഇത്തരത്തില്‍ രാശി മാറുന്നത് വഴി പലപ്പോഴും രാജയോഗങ്ങളും രൂപപ്പെടാറുണ്ട്. ഇത്തരം രാജയോഗങ്ങളുടെ ഫലമായി ചില രാശിക്കാര്‍ അതിഭാഗ്യവാന്‍മാരായി മാറുന്നു. സമാനമായി ഒരു രാജയോഗം ആണ് ഇപ്പോള്‍ മേടം രാശിയില്‍ രൂപപ്പെട്ടിരിക്കുന്നത് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

astro

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൂര്യന്‍ ഇപ്പോള്‍ മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. സൂര്യന്റെ മേടം രാശിയിലെ സംക്രമണം മൂലം ചില രാശിക്കാരുടെ ജാതകത്തില്‍ ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് വഴി അനിതര സാധാരണമായ ഭാഗ്യമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം

സൂര്യന്റെ മേടം രാശിയിലെ സംക്രമണം മൂലം രൂപപ്പെട്ട ത്രികോണ രാജയോഗം മേടം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ജീവിതത്തിലെ പ്രതിസന്ധികള്‍ എല്ലാം മാറി കിട്ടും. ഏറെ നാളായി അഭിമുഖീകരിച്ചിരുന്ന സാമ്പത്തിക പരാധീനതകള്‍ മാറി കിട്ടും. ജോലിയില്‍ സ്ഥാനക്കയറ്റം ശമ്പള വര്‍ധന എന്നിവ ഉണ്ടാകും. തൊഴിലിടത്തിലെ അന്തരീക്ഷം കൂടുതല്‍ സൗഹാര്‍ദ്ദപരമായിരിക്കും.

ഏറെ നാളായി വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധിക്കും. കുടുംബജീവിതം സുഖകരമായിരിക്കും. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ആദരവും പ്രശസ്തിയും കരസ്ഥമാക്കാന്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാധിക്കും.

ചിങ്ങം

സൂര്യന്റെ മേടം രാശിയിലെ സംക്രമണം മൂലം രൂപപ്പെട്ട ത്രികോണ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. ഏറ്റെടുത്ത ജോലികള്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏറെ നാളായി കടമായി നല്‍കിയ പണം തിരികെ പലിശ സഹിതം തിരിച്ചെത്തും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വരും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്ര പോകാന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐക്യവും കൊണ്ടുവരും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ധനു

സൂര്യന്റെ മേടം രാശിയിലെ സംക്രമണം മൂലം രൂപപ്പെട്ട ത്രികോണ രാജയോഗം ധനു രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ലോട്ടറി പോലുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍

വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും അനുകൂല സമയമാണ്. വ്യാപാരികള്‍ക്ക് നാലിരട്ടി വരെ ലാഭം കൊയ്യാനാകും. കര്‍ഷകര്‍ക്ക് വിളകളില്‍ നിന്ന് മികച്ച ആദായം ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. വസ്തു ഇടപാടില്‍ മികച്ച ലാഭം കൊയ്യാം. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+