Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിതർ മണ്ഡപം ബുക്ക് ചെയ്തോളൂ, പുതിയ വാഹനവും ഭൂമിയും വാങ്ങാൻ യോഗം; ഈ രാശിക്കാരാണോ?

ഗ്രഹങ്ങൾ കാലക്രമേണ മാറുമ്പോഴും തിരികെ മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോഴും എല്ലാം ജീവിതം മാറിമറിയുക സ്വാഭാവികമാണ്. അത് തന്നെയാണ് ഇത്തരം ഗ്രഹങ്ങളുടെ കർമ്മവും. ഓരോ രാശിക്കാരന്റെയും നക്ഷത്രക്കാരന്റെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ കൊണ്ട് വരാനും അത്തരത്തിൽ നിങ്ങളെ സ്വാധീനിക്കാനും ഒക്കെ ഗ്രഹങ്ങളുടെ കൃത്യമായ കഴിവുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ഇത്രയൊക്കെ ആണെങ്കിലും ഓരോരുത്തരും ദിനവും രാജയോഗങ്ങൾ ആഗ്രഹിച്ചാൽ അത് കൊണ്ട് നൽകാൻ ഗ്രഹങ്ങൾ പ്രാപ്‌തരല്ല. പിന്നെ എങ്ങനെയാണ് ധനയോഗങ്ങളും രാജയോഗങ്ങളും ഉരുത്തിരിഞ്ഞു വരുന്നത് എന്ന് ചോദിച്ചാൽ അവ നിങ്ങൾക്ക് ഒരിക്കലും ആവശ്യപ്പെടുവാൻ കഴിയില്ല, എങ്കിലും ജ്യോതിഷത്തിലൂടെ അത്തരം യോഗങ്ങളുടെ വരവ് മുൻപേ തന്നെ നമുക്ക് മനസിലാക്കാം.

astrosurya

അത്തരത്തിൽ ഓരോ ഗ്രഹവും രാശി മാറുമ്പോൾ, അവ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുമ്പോൾ ശരിയായ നേട്ടങ്ങളും നഷ്‍ടങ്ങളും ഒക്കെയുള്ള ജീവിതം രാശിക്കാരെ കാത്തിരിക്കുന്നുണ്ടെന്ന് നമുക്ക് മുൻകൂട്ടി പറയുവാൻ കഴിയും. വേദജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും വളരെയധികം പ്രാധാന്യമുണ്ടെങ്കിലും ചില ഗ്രഹങ്ങൾക്ക് അതിത്തിരി അധികമാണ്.

സാധാരണഗതിയിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായാണ് കാണുന്നത്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും എന്ന കാര്യം മറക്കരുത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

അങ്ങനെ നോക്കുമ്പോൾ മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ സൂര്യൻ ഒരു വർഷമെടുക്കും. ആ ഒരു വർഷത്തിന് ഇടയിൽ സൂര്യൻ കൃത്യമായി പറഞ്ഞാൽ പന്ത്രണ്ട് താവനയല്ലേ രാശി മാറുക, ഈ മാറ്റങ്ങൾ ഒക്കെയും ചില രാശിക്കാരെ കാര്യമായി സ്വാധീനിക്കും.ചിലർക്ക് നല്ല യോഗങ്ങളും കൈവരും.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് പണ്ട് മുതൽക്കേ പറഞ്ഞു കേൾക്കാറുണ്ട്. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് കരുതിയെങ്കിൽ അത് തെറ്റി.

വേദ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മറ്റാറുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. നിലവിൽ സൂര്യനും അത്തരത്തിൽ മെയ് മാസത്തിൽ രാശി മാറ്റിയിരുന്നു. ഇത് മനുഷ്യ ജീവിതത്തിലും ഭൂമിയിലും നേരിട്ട് സ്വാധീനം ചെലുത്തുന്ന കാര്യമാണ്. അതിനാൽ തന്നെ വളരെ കരുതലോടെയാണ് എല്ലാവരും സൂര്യന്റെ മാറ്റത്തെ നോക്കി കാണുന്നത്.

വരുന്ന ആഗസ്‌റ്റിൽ സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് മാറുന്നത് എല്ലാം ശരിയാവും. ഇത് ചിലരുടെ ജീവിതത്തിലേക്ക് വഴിവിളക്ക് തെളിയിക്കും. ഈ സമയത്ത് ഭാഗ്യം പ്രകാശിക്കാൻ സാധ്യതയുള്ള 3 രാശിക്കാരാണ് ഉള്ളത്. അവർക്ക് സകല സൗഭാഗ്യങ്ങളും വന്നുചേരുകയും ജീവിതം മെച്ചപ്പെടുകയും ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം.

ചിങ്ങം രാശി: സൂര്യന്റെ രാശി മാറ്റം ഇവർക്ക് ഏറ്റവും അനുകൂലമായിരിക്കും. ഈ കാലയളവിൽ ഇവരുടെ ആത്മവിശ്വാസത്തിൽ നല്ല മാറ്റമുണ്ടാകും. ആശയവിനിമയം വർധിക്കും. കരിയറിൽ നേരിട്ട് നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇവരുടെ ദാമ്പത്യ ജീവിതം മധുരമായിരിക്കും, ഈ സമയത്ത് അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനുള്ള സാധ്യതകളും വിവാഹം തന്നെ നടക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ധനു രാശി: ഈ സമയത്ത് ഭാഗ്യം ഇവർക്കൊപ്പം തന്നെയായിരിക്കും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള അവസരം വന്നുചേരും. ഏതെങ്കിലും മതപരമോ ശുഭകരമോ ആയ പരിപാടിയിൽ പങ്കെടുക്കാം, ജീവിതത്തിൽ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർധിക്കാനുള്ള സാഹചര്യവും ഉരുത്തിരിയുന്നുണ്ട്. ജോലിസ്ഥലത്ത് ബഹുമാനത്തിനും സ്ഥാനക്കയറ്റത്തിനും അവസരം വന്നുചേരും. പുതിയ വാഹനമോ ഭൂമിയോ വാങ്ങിയേക്കാം.

വൃശ്ചികം രാശി: സൂര്യന്റെ രാശിമാറ്റ ഈ സമയത്ത് ഇവരുടെ ജോലിയിലും ബിസിനസിലും കാര്യമായ പുരോഗതി ഉറപ്പാണ്. പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുയോജ്യമാണ്. മാത്രമല്ല കടം കൊടുത്ത പണം തിരികെ ലഭിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വിദേശയാത്ര നടത്താനോ വിദേശത്ത് നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+