Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണപിന്തുണ; സമ്പത്തും സമൃദ്ധിയും തേടി വരും, പ്രമോഷന് സാധ്യത..!

സാധാരണഗതിയിൽ വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളം കൂടിയായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് പറയപ്പെടുന്നത്, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമാണ് എടുക്കുക.

ഹിന്ദുമതത്തിൽ, സൂര്യനെ സൂര്യദേവൻ എന്ന പേരിലാണ് ആരാധിക്കുന്നത്. അത് ജീവൻ, ശക്തി, ഊർജ്ജം എന്നിവ നൽകുന്നു, ഏറ്റവും പ്രധാനമായി ജ്യോതിഷത്തിൽ നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രഹമാണിത് എന്ന് കൂടി നമുക്ക് പറയാവുന്നതാണ്. ആളുകൾ ഒരു ദിവസം മൂന്ന് തവണ സൂര്യനോട് പ്രാർത്ഥിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അതിലൂടെ സൂര്യനോടുള ബഹുമാനമാണ് കാണിക്കുന്നതും പ്രകടമാക്കുന്നതും.

astrologysun

ഭാരതീയ ജ്യോതിഷത്തിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. ചന്ദ്രനെ മാതാവായും സൂര്യനെ പിതാവായും കണക്കാക്കണം എന്നതാണ് അത്. വലതുകണ്ണ് സൂര്യനെന്നും ഇടതുകണ്ണ് ചന്ദ്രനെന്നും അതിൽ വിശേഷിപ്പിക്കുന്നു. സൂര്യൻ പൊതുവെ ജ്യോതിഷത്തിന് പുറത്തും മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഗ്രഹമാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

മറ്റെല്ലാ ഗ്രഹങ്ങളുടെയും പോലെ സൂര്യൻ ഒരു നിശ്ചിത സമയത്ത് തന്റെ സഞ്ചാരം മാറ്റാറുണ്ട്. എല്ലാ മാസവും സൂര്യൻ രാശി മാറ്റുന്നു എന്നാണ് പറയപ്പെടുന്നത്. അതുപോലെ നക്ഷത്രമാറ്റം 15 ദിവസത്തിനുള്ളിലാണ് നടത്താറുള്ളത്. ഇത് എല്ലാ രാശികളെയും പല വിധത്തിൽ ബാധിക്കാറുണ്ട്. എങ്കിലും അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല.

ഓഗസ്‌റ്റ്‌ 17ന് സൂര്യൻ തന്റെ സ്വന്തം രാശിയിലേക്ക് പ്രവേശിക്കും. അതിലൂടെ പല രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കുമെന്നതാണ് പ്രധാന കാര്യം. സൂര്യൻ ചിങ്ങരാശിയിലാണ് പ്രവേശിക്കാൻ ഇരിക്കുന്നത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് സ്വന്തം രാശിയിലേക്ക് സൂര്യൻ മടങ്ങിയെത്തുന്നത് എന്ന പ്രത്യേകതകയുമുണ്ട്.

ചിങ്ങം രാശിയുടെ അധിപനും സൂര്യനാണ്. എന്നാൽ നിലവിൽ സൂര്യൻ കർക്കടക രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. സൂര്യന്റെ അധിപൻ ചന്ദ്രനാണ്. സൂര്യൻ കർക്കിടകത്തിൽ നിന്നും മാറി വരുമ്പോൾ പിന്നെ ഉണ്ടാവുന്ന നേട്ടങ്ങൾക്ക് കൈയും കണക്കും ഉണ്ടാവില്ല. അത്തരത്തിൽ മൂന്ന് രാശിക്കാരെയാണ് നേട്ടങ്ങൾ കാത്തിരിക്കുന്നത്. ആരൊക്കെയാണ് ആ രാശിക്കാരെന്നും എന്തൊക്കെ സവിശേഷമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നതെന്നും നോക്കാം.

മേടം രാശി: മേടം രാശിക്കാർക്ക് ഈ സമയം ഒരു നല്ല അനുഗ്രഹമായിരിക്കും എന്നാണ് കരുതുന്നത്. ഇവരിൽ മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയം ഉറപ്പാണ്. കൂടാതെ നല്ല മാർക്കും നേടാൻ കഴിയും. ഗവേഷണത്തിലും സൃഷ്‌ടിപരമായ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ സമയത്ത് മുന്നേറ്റം ഉണ്ടാവും. ഇവരിൽ നല്ല ജോലി ഉള്ളവരുടെ വരുമാനം വർധിക്കും, കൂടാതെ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.

മിഥുനം രാശി: സൂര്യന്റെ ഈ ചലനം മിഥുന രാശിക്കാർക്ക് വിജയത്തിലേക്കുള്ള പുതുവഴികൾ തുറക്കും. എല്ലാ മേഖലയിലും ഇവർക്ക് നേട്ടമുണ്ടാകും, തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുമുണ്ട്. ഇവരുടെ ജോലി വിലമതിക്കപ്പെടും, കൂടാതെ സ്ഥാനക്കയറ്റവും ലഭിച്ചേക്കാം. വീട്ടിലെ മുതിർന്നവരുമായും സഹോദരീ സഹോദരന്മാരുമായും നല്ല ബന്ധം ഉണ്ടായിരിക്കും.

വൃശ്ചികം രാശി: ഇവർക്ക് സൂര്യന്റെ രാശിമാറ്റ കാലയളവിൽ ഗുണങ്ങൾ തീർച്ചയാണ്. എല്ലാത്തിലും വിജയസാധ്യത വളരെ കൂടുതലാണ്, ശത്രുക്കൾ പരാജയപ്പെടും, ഈ കാലയളവിൽ വിദ്യാർത്ഥികൾക്കും പ്രയോജനം കിട്ടും. പുതിയ ജോലി കിട്ടാൻ സാധ്യത. ഭാഗ്യം ഇവരെ പിന്തുണയ്ക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അനുകൂലമായിരിക്കും. സമ്പത്തും സമൃദ്ധിയും വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+