സൂര്യൻ മൂന്ന് തവണ ദിശ മാറും; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, പ്രണയ ജീവിതത്തിലെ വെല്ലുവിളി തീരും!
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ ബാധിക്കുന്നൊരു കാര്യമാണ്. അത് നമ്മളൊക്കെയും കരുതുന്നതിനും അപ്പുറമായിരിക്കും ചിലപ്പോൾ. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങളാണ് നമ്മെ തേടി വരിക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാവില്ല.
ഇത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും ഇത്തരത്തിൽ ഓരോ രീതികളും മാറ്റങ്ങളും സ്വാഭാവികമായും ഉണ്ടാവുമെന്നതാണ് ഇതിലെ പ്രസക്തമായ ഭാഗം. അതിലേക്ക് നയിക്കുന്നത് കാലഗണന മാത്രമാണ് എന്നതാണ് പ്രത്യേകത. കൃത്യമായ ഇടവേളകളിൽ ഗ്രഹങ്ങൾ രാശി മാറ്റം നടത്തുകയും മാറി സഞ്ചരിക്കുകയും ഒക്കെ ചെയ്യുകയാണ് സാധാരണഗതിയിൽ നടക്കാറുള്ളത്. ഈ ഇടവേളകൾ നമ്മൾ അറിയേണ്ടതാണ്.

എന്നാൽ അവിടം കൊണ്ട് തീർന്നില്ല. ഗ്രഹങ്ങളുടെ കൂടിച്ചേരലും ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചില ഗ്രഹങ്ങൾ പ്രത്യേക ദിശയിൽ സഞ്ചരിക്കുമ്പോൾ കൂടിച്ചേരുകയും അതുവഴി ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും വലിയ മുന്നേറ്റം കൊണ്ട് നൽകുകയും ചെയ്യുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിനൊപ്പം. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇനി വരാനിരിക്കുന്നത്.
സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായി ജ്യോതിഷത്തിൽ കണക്കാക്കുന്നു. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കരുതുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.
പറഞ്ഞുവന്നത് സൂര്യന്റെ വരാനിരിക്കുന്ന നിർണായകമായ ഒരു മാറ്റമാണ്. ഫെബ്രുവരിയിൽ സൂര്യൻ മൂന്ന് തവണ രാശിമാറ്റം നടത്തുമെന്നതാണ് പ്രത്യേകത. ആദ്യ ആഴ്‌ചയിൽ ശ്രാവണ നക്ഷത്രത്തിൽ നിന്ന് ധനിഷ്‌ഠ നക്ഷത്രത്തിലേക്ക് മാറും. ഇതിന് ശേഷം സൂര്യൻ കുംഭം രാശിയിലേക്ക് മാറും. തുടർന്ന് ഫെബ്രുവരി 19ന് ശതാഭിഷ നക്ഷത്രത്തിൽ സംക്രമിക്കും. ഇത് ചില രാശിക്കാരെ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കാൻ സഹായിക്കും. ഏതൊക്കെയെന്ന് നോക്കാം.
മേടം രാശി: സൂര്യന്റെ മാറ്റത്തിലൂടെ ഇവരുടെ കരിയർ മെച്ചപ്പെടും. ആഗ്രഹിക്കുന്ന ജോലി കണ്ടെത്താനാവുകയും നല്ല ശമ്പളം തന്നെ ലഭിക്കുകയും ചെയ്യും. ഇക്കൂട്ടരുടെ ജോലിയിൽ പുരോഗതിയുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സാധിക്കും. സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് ഉറപ്പാണ്. ജോലിയിൽ എല്ലാവിധ മുന്നേറ്റവും അതിനോടപ്പം തന്നെ പ്രൊമോഷനും ലഭിക്കാൻ സാധ്യത.
ഇടവം രാശി: ജീവിതത്തിൽ വളർച്ചയുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കും. ജീവിതത്തിൽ മാതാപിതാക്കളുടെ പിന്തുണ എക്കാലവും ഇവർക്ക് ഒപ്പമുണ്ടാകും. സർക്കാർ മേഖലകളിൽ വിജയം ഉറപ്പാണ്. ഇക്കൂട്ടരുടെ ആരോഗ്യം മികച്ചതാകും. സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും. എല്ലാം കൊണ്ടും ഇവരുടെ ജീവിതം നല്ല ട്രാക്കിലാവും. ദാമ്പത്യ ജീവിതം കൂടുതൽ സുഖകരമാവും. യാത്രകൾ നടത്താനുള്ള അവസരം ഉണ്ടാവും.
തുലാം രാശി: ഇക്കൂട്ടർ പഠനത്തിൽ മികവ് പുലർത്തും. ഇടയ്ക്ക് പ്രണയബന്ധത്തിൽ ഉണ്ടായ പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കപ്പെടും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് അനുകൂല സമയമായിരിക്കും ഇത്. വിചാരിക്കുന്ന സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടും. എന്തുകൊണ്ടും ജീവിതം നല്ല നിലയിലേക്ക് കുതിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉറപ്പാണ്.












Click it and Unblock the Notifications