സൂര്യൻ രാശി മാറിയാൽ ഭാഗ്യനേട്ടം; ഈ രാശിക്കാർക്ക് രാജാവിനെ പോലെ ജീവിക്കാം, സമ്പത്തിൽ ആറാടാം!
ജ്യോതിഷം ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ ജ്യോതിഷം അനുസരിച്ചുള്ള വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്. സാധാരണഗതിയിൽ സൂര്യൻ ഏകദേശം എല്ലാ മാസവും തന്റെ രാശിയിൽ മാറ്റം വരുത്തുക പതിവാണ്. അത് ഇടയ്ക്കിടെ മിത്ര, ശത്രു രാശികൾക്കിടയിൽ സഞ്ചരിക്കുമെന്നതാണ് കാര്യം. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഫെബ്രുവരി 13ന് ശനിയുടെ കുംഭ രാശിയിൽ പ്രവേശിക്കും, ഇത് ചില രാശികളുടെ ഭാഗ്യം കൊണ്ട് വരുന്ന കാര്യമാണ്. എന്തൊക്കെ നേട്ടങ്ങൾ ഏതൊക്കെ രാശിക്കാർക്ക് ലഭിക്കുമെന്ന് നോക്കാം.
തുലാം രാശി: സൂര്യന്റെ രാശിമാറ്റം ഇവർക്ക് എന്തുകൊണ്ടും നല്ലതായിരിക്കും. സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കും എന്നതാണ് പ്രത്യേകത. അതിനാൽ ഈ സമയത്ത് ഇക്കൂട്ടരുടെ കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഇത് അവരുടെ വിവാഹത്തെയോ ജോലിയെയോ ഒക്കെ സൂചിപ്പിക്കുന്നതോ അതുമായി ബന്ധപ്പെട്ടതോ ആവാം. ഇവരുടെ പങ്കാളിയുമായി ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നീങ്ങും.
മേടം രാശി: വരുമാനത്തിന്റെയും നിക്ഷേപങ്ങളുടെയും കാര്യത്തിൽ സൂര്യന്റെ സംക്രമണം ഇക്കൂട്ടർക്ക് നല്ല നേട്ടങ്ങൾ നൽകും. വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവമായ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ഈ സമയത്ത് ഇവരുടെ വരുമാനം ഇരട്ടിയാകും. പുതിയ വരുമാന സ്രോതസ്സുകൾ വഴിയും നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഫ്രീലാൻസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലിയിൽ നിന്ന് അധിക വരുമാനം കൂടി കണ്ടെത്താൻ സാധിക്കും. സമ്പത്തിൽ ആറാടാനും ഈ രാശിക്കാർക്ക് സാധിക്കും.
മകരം രാശി: സൂര്യന്റെ മാറ്റം ഇവർക്ക് അനുകൂലമായി ഭവിക്കും. നിങ്ങളുടെ രാശിയിലെ സമ്പത്തിന്റെ ഭാവത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ഈ കാലയളവിൽ നിങ്ങളുടെ കരിയർ മെച്ചപ്പെടും. പ്രമോഷൻ പോലെയുള്ള കാര്യങ്ങൾ തേടി വരും. ആളുകൾ നിങ്ങളെ വിലമതിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾക്ക് ജീവൻ വയ്ക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ആളുകളെ ആകർഷിക്കാൻ ഇവർക്ക് കഴിയും. രാജവിനെ പോലെ ജീവിക്കാൻ ഇവർക്ക് സാധിക്കും.












Click it and Unblock the Notifications