സൂര്യന്റെ രാശി മാറി, ഒരുമാസം കാര്യങ്ങൾ പഴയപടി ആവില്ല; സ്വത്ത് തർക്കം, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും!
ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. എല്ലായ്‌പ്പോഴും അത് നല്ല രീതിയിൽ ആയിരിക്കണമെന്നും ഇല്ലെന്നത് ഓർക്കണം.
വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതേണ്ട.
ഒക്ടോബർ 17ന് സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് മാറിയതിന്റെ ഫലമായി ചില രാശിക്കാരിൽ മോശം ഫലങ്ങളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നവംബർ 16 വരെ സൂര്യൻ തുലാം രാശിയിൽ തന്നെ തുടരും. സാധാരണഗതിയിൽ സൂര്യന്റെ മാറ്റം നല്ല ഗുണങ്ങളാണ് നൽകി വരാറുള്ളത്. പക്ഷേ അത് അങ്ങനെ തന്നെ വരണമെന്നുമില്ല. അതിലൊരു മാറ്റവുമില്ല.
ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും നിലനിൽപ്പിനും ഒക്കെ സൂര്യന്റെ അനുഗ്രഹം കൂടിയേ തീരൂ എന്നാണ് പറയാറുള്ളത്. ഇക്കുറി രാശിമാറ്റ സമയത്ത് സൂര്യ ദേവന്റെ കോപത്താൽ ചില രാശിക്കാരുടെ ജീവിതം മാറിമറിയും. ഇവർക്ക് ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കും നേരിടേണ്ടി വരിക. ഏതെല്ലാം രാശിക്കാർക്കാണ് സൂര്യന്റെ രാശിമാറ്റം മൂലം പ്രതിസന്ധി ലഭിക്കുന്നതെന്ന് അറിയാം.
മേടം രാശി: ഇവരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ പല പ്രശ്‌നങ്ങളും ഉണ്ടാകും. ബിസിനസിൽ വലിയ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായി ഉണ്ടാകുന്ന ചെറിയ അഭിപ്രായ ഭിന്നതകൾ പോലും വലിയ തർക്കങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നയിക്കും. ആരോഗ്യം വേണ്ടവിധത്തിൽ സൂക്ഷിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരും.
കർക്കിടക രാശി: ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരും. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സ്വത്ത് സംബന്ധമായ തർക്കങ്ങളും പ്രശ്‌നങ്ങളും വർധിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. പരമാവധി സുഹൃത്തുക്കളുമായി പിണങ്ങാതെ നോക്കണം. ബിസിനസിൽ നഷ്‌ടം വന്നുചേരാൻ എല്ലാ സാധ്യതയും തെളിയുന്നുണ്ട്.
മിഥുനം രാശി: സൂര്യന്റെ രാശിമാറ്റം ഇവരെ പ്രതികൂലമായി ബാധിക്കും. ഇവർക്ക് വിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നങ്ങളുണ്ടാകും. തെറ്റിദ്ധാരണകളുണ്ടാകും. കുടുംബത്തിൽ കലഹമുണ്ടാകും. ആരോഗ്യകാര്യത്തിൽ നിർബന്ധമായും ശ്രദ്ധ വേണം, ഇല്ലെങ്കിൽ അത് വലിയ പ്രതിസന്ധിയാവും. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും പരിഹാരം കാണാനാവാത്ത സാഹചര്യം ഉരുത്തിരിയും. പ്രണയജീവിതത്തിൽ വെല്ലുവിളികൾ ഉറപ്പാണ്.
വൃശ്ചികം രാശി: അനാവശ്യ ചിലവുകളും യാത്രാക്ലേശങ്ങളും ഉടലെടുക്കാൻ സാധ്യത. ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കണം. ജോലിയിലോ ബിസിനസിലോ പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ വളരെ ജാഗ്രത വേണമെന്നതാണ് മറ്റൊരു കാര്യം. ആളുകളുമായി സംസാരിക്കുമ്പോൾ ശ്രദ്ധ വേണം, വാക്കുകളിൽ മിതത്വം പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് തന്നെ തിരിച്ചടിയാവും. കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക.












Click it and Unblock the Notifications