Solar Eclipse 2023: സൂര്യഗ്രഹണ സമയത്ത് തുളസി ചെടി തൊടാന്‍ പാടില്ല, കാരണം ഇത്; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഔഷധ ഗുണങ്ങളുള്ള ചെടി എന്നതില്‍ ഉപരിയായി തുളസിക്ക് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. പവിത്രതയുള്ള ചെടിയായാണ് തുളസിയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ തുളസി ചെടി ഇല്ലാത്ത വീടുകള്‍ കുറവും ആയിരിക്കും. ചിലരെല്ലാം തുളസി ചെടിയെ വിശ്വാസത്തിന്റെ ഭാഗമായി ആരാധിക്കുകയും ചെയ്യാറുണ്ട്. വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ തുളസി ചെടി സഹായിക്കും എന്നാണ് വിശ്വാസം.
ക്ഷേത്രങ്ങളിലെ പൂജാദി കര്‍മ്മങ്ങള്‍ക്കും വിഗ്രഹത്തിലെ മാലയിലും എല്ലാം തുളസി ചെടിക്ക് വലിയ സ്ഥാനമാണ് ഉള്ളത്. മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും പ്രസാദിപ്പിക്കാന്‍ തുളസി കൊണ്ടുള്ള പൂജ നല്ലതാണ് എന്നാണ് വിശ്വാസം. അതോടൊപ്പം തന്നെ ഗ്രഹണ സമയത്തും തുളസി ചെടിക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. സൂര്യഗ്രഹണത്തിനും ചന്ദ്ര ഗ്രഹണത്തിനും തുളസി അനുകൂലഫലങ്ങള്‍ സമ്മാനിക്കുന്നു.

അതിനാല്‍ തന്നെ വരാനിരിക്കുന്ന സൂര്യഗ്രഹണത്തിന്റെ സമയത്ത് തുളസിയുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യ, ചന്ദ്രഗ്രഹണ സമയത്ത്, സൂതക് ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ഭക്ഷണ സാധനങ്ങളില്‍ തുളസി ഇലകള്‍ ഇടാറുണ്ട്. തുളസിയില ഇടുന്നതിനാല്‍ ഈ ഭക്ഷണപാനീയങ്ങള്‍ക്ക് ഗ്രഹണ ദോഷം ഉണ്ടാകില്ല എന്നാണ് ഹൈന്ദവമത പ്രകാരമുള്ള വിശ്വാസം..
എന്നാല്‍ ഗ്രഹണ സമയത്ത് ഭക്ഷണത്തില്‍ തുളസിയില ഇടാന്‍ ഈ ഇലകള്‍ നേരത്തെ പറിച്ചെടുക്കണം എന്ന കാര്യം മറക്കരുത്. ഇതോടൊപ്പം തന്നെ ഗ്രഹണ കാലത്തും സൂതക് കാലത്തും തുളസി ചെടി തൊടുകയോ ഇലകള്‍ പറിക്കുകയോ ചെയ്യരുത് എന്നും ജ്യോതിഷികള്‍ നിര്‍ദേശിക്കുന്നു. തുളസി ചെടികള്‍ നട്ടുവളര്‍ത്തുന്നതിനും ചില കാര്യങ്ങള്‍ എപ്പോഴും ഓര്‍മയില്‍ വേണം.
തുളസി ചെടി നടുന്നത് തെറ്റായ സമയത്ത് ആണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സൂര്യഗ്രഹണം, ഏകാദശി, ഞായര്‍ ദിവസങ്ങളില്‍ തുളസി ചെടി നടാന്‍ പാടില്ല എന്നാണ് പറയുന്നത്. ഈ ദിവസങ്ങളില്‍ തുളസി ചെടി നനക്കുന്നതും ദോഷം ചെയ്യും. സൂര്യഗ്രഹണ സമയത്ത് തുളസിയില്‍ തൊടാന്‍ പോലും പാടില്ല എന്നാണ് പറയുന്നത്.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
അഥവാ പൂജക്കായി തുളസിയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം മുന്‍പ് തുളസി ഇലകള്‍ പറിച്ചെടുത്ത് സൂക്ഷിക്കണം. തുളസിയില പെട്ടെന്ന് കേടാകില്ല എന്നതിനാല്‍ തന്നെ 2-3 ദിവസത്തിന് ശേഷവും ഉപയോഗിക്കാന്‍ സാധിക്കും. തുളസി ചെടി നടുന്നതിന് ഏറ്റവും അനുകൂലമായ ദിവസങ്ങള്‍ വ്യാഴവും വെള്ളിയുമാണ്. തുളസി ചെടിക്ക് ചുറ്റും അഴുക്ക് തങ്ങിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications