അമ്പോ...ഇതൊക്കെയാണ് സൗഭാഗ്യം; വസ്‌തുതർക്കത്തിൽ വിജയം, പണം ഒഴുകിയെത്തും, ഈ രാശിക്കാരാണോ?
ഭാഗ്യം ഏത് വിധേനയും നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കടന്നുവരാം. നമ്മളൊക്കെയും ജീവിതത്തിൽ അത്തരം പ്രതീക്ഷകളുമായി ജീവിക്കുന്ന ആളുകൾ ആയിരിക്കും. ഒരു ലോട്ടറി എടുത്ത് കൊണ്ട് അതിന്റെ ഫലം വരുംവരെ ആ സ്വപ്‌നത്തിൽ മുഴുകി ജീവിക്കുന്നവരും കുറവല്ല. പറഞ്ഞുവന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളെ പറ്റിയാണ്. എങ്ങനെയാണ് ഇത്തരം സൗഭാഗ്യങ്ങൾ നമ്മളെ തേടിയെത്തുന്നത് എന്ന് ചോദിച്ചാൽ അവ യാദൃശ്ചികമല്ല.
ജ്യോതിഷപ്രകാരം അത്തരം ഭാഗ്യങ്ങൾ പല രീതിയിൽ കടന്നുവരും. നിങ്ങളുടെ ജന്മ നക്ഷത്രത്തിന്റെയോ രാശിയുടെയോ മാറ്റം പോലും അതിന് ഉതകും. അതല്ല മറിച്ച് മറ്റൊരു ഗ്രഹവുമായി സംയോജിക്കുന്ന സമയവും ഇതുപോലെ നേട്ടങ്ങൾ കൊണ്ട് നൽകാറുള്ളതാണ്. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ചില മാറ്റങ്ങൾക്ക് സാധ്യത തെളിയുകയാണ്.

അതിന് കാരണഹേതു ആവുന്നത് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ്. ഇത് ഒരു ഭാഗിക സൂര്യഗ്രഹണമായതിനാൽ തന്നെ ഇന്ത്യയിൽ ദൃശ്യമാകില്ല. സാധാരണയായി ഇത്തരം സൂര്യഗ്രഹണങ്ങൾ എല്ലാ രാശിക്കാരിലും ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനം ചെലുത്താറുണ്ട്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം വളരെ സവിശേഷമായ ഒന്നാണ്. ഇക്കുറി സൂര്യൻ മീന രാശിയിലും ഉതൃട്ടാതി നക്ഷത്രത്തിലുമായിരിക്കും.
സൂര്യഗ്രഹണ സമയത്ത്, ചന്ദ്രൻ, ശുക്രൻ, രാഹു, ബുധൻ എന്നിവയും മീന രാശിയിൽ തന്നെ ഉള്ളതിനാൽ പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നു. കൂടാതെ സൂര്യഗ്രഹണം അവസാനിച്ചതിന് ശേഷം ശനി അതേ രാശിയിൽ തന്നെ സംക്രമിക്കും. അങ്ങനെ വരുമ്പോൾ 6 ഗ്രഹങ്ങൾ ഒരുമിക്കുന്നത് വമ്പൻ യോഗങ്ങൾ തന്നെയാണ് പലരുടെയും ജീവിതത്തിൽ ഉണ്ടാക്കുക. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവും എന്ന് നമുക്ക് പരിശോധിക്കാം.
മകരം രാശി: ഇവർക്ക് ഭാഗിക സൂര്യഗ്രഹണം വലിയ നേട്ടങ്ങൾ തന്നെയാവും നൽകുക. പലവിധ മാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടി വരും. ശനി മീനം രാശിയിൽ പ്രവേശിക്കുന്നതിലൂടെ ഏഴര ശനിയിൽ നിന്നും മോചനം കൂടി സാധ്യമാവും. ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാം. മാത്രമല്ല അതിന് പുറമേ എല്ലാവിധ പരീക്ഷകളിലും ഇവർക്കു ജയം ഉറപ്പാണ്.
കുംഭം രാശി: ഈ രാശിക്കാർക്കും സൂര്യഗ്രഹണം വളരെയധികം ഗുണം ചെയ്യും. കുടുംബവുമായുള്ള ദീർഘകാല തർക്കങ്ങളും ഭിന്നതകളും അവസാനിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം തന്നെ നേടാൻ കഴിയും. വസ്‌തുവിലും ഭൂമിയിലും നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലാഭത്തിനുള്ള അവസരം തുറക്കും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ വിജയം ഉറപ്പാണ്. കൂടാതെ കരിയറിൽ നല്ല മുന്നേറ്റം സാധ്യമാവും.
ധനു: ഈ രാശിക്കാർക്കും സൂര്യഗ്രഹണം കാര്യമായ നേട്ടങ്ങൾ നൽകും. ഈ സാഹചര്യത്തിൽ, അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിനുള്ള വഴിയാണ് തെളിയുക. വരുമാനം അതിവേഗം വർധിക്കുവാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. ഇവർക്ക് പുതിയ വരുമാന സ്രോതസ് സൃഷ്‌ടിക്കപ്പെടും, വരുമാനം പലമടങ്ങ് വർധിക്കാനും സാധ്യതയുണ്ട്. വിദേശ വ്യാപാരത്തിലൂടെ ലാഭം കണ്ടെത്താനും ഇവർക്ക് കഴിയും. ജോലിസ്ഥലത്ത് പ്രമോഷൻ പോലെയുള്ളവയ്ക്ക് സാധ്യത.












Click it and Unblock the Notifications