Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപിടിപ്പുള്ള വസ്തുക്കള്‍ കൈയിലെത്തും.. പ്രശസ്തരാകാം; ഈ രാശിക്കാരാണോ നിങ്ങള്‍?

ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ജ്യോതിഷ പ്രകാരം ചില കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം വ്യക്തികളുടെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിനും രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഇത് അനുകൂലഫലം സൃഷ്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലഫലമായിരിക്കും സൃഷ്ടിക്കുക. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. വ്യാഴത്തെ ദേവഗുരു എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ജ്യോതിഷപ്രകാരം വളരെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് സൂര്യനും വ്യാഴവും. ഈ രണ്ട് ഗ്രഹങ്ങളും ഇപ്പോള്‍ ഒരേ രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്‍ നേരത്തെ തന്നെ മേട രാശിയില്‍ ഉണ്ട്.

astro

ഏപ്രില്‍ 22-ന് വ്യാഴവും മേടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതോടെ അപൂര്‍വ ഗ്രഹ സംഗമമാണ് സംജാതമായിരിക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ വ്യാഴത്തിന് ഒരു വര്‍ഷത്തോളം സമയം വേണം. അതിനാല്‍ 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേടം രാശിയിലേക്ക് എത്തിയിരിക്കുന്നത്. സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം 12 രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും.

എന്നാല്‍ ചില രാശിക്കാര്‍ക്ക് കൂടുതല്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. ഗ്രഹസംഗമത്തിലൂടെ ബമ്പര്‍ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്. ഇവര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ലഭിക്കുന്നു. ജീവിതത്തില്‍ വലിയ വിജയം നേടാനും ഇക്കൂട്ടര്‍ക്ക് ഇക്കാലളവില്‍ സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ അനുകൂലഫലങ്ങള്‍ സമ്മാനിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം

മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം മേടം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും തിളങ്ങാന്‍ സാധിക്കും. മേടം രാശിക്കാരെ ജോലിയില്‍ പുരോഗതിയും നേട്ടങ്ങളും കാത്തിരിക്കുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം. ബിസിനസില്‍ സാമ്പത്തിക ലാഭം കൈവരിക്കും. പുതുതായി ആരംഭിച്ച വ്യാപാരം വിജയത്തിലെത്തും. കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മികച്ച സമയം. വിളകള്‍ക്ക് നല്ല വില ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച നേട്ടം കൊയ്യാന്‍ സാധിക്കും.

മിഥുനം

മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം മിഥുനം രാശിക്കാര്‍ക്ക് അനുകൂലനേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവും അനുകൂലമാകുന്നത്. ബിസിനസ് ലാഭത്തിലാകുകയും ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുക്കാനും സാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. ഈ സമയത്ത് നിങ്ങള്‍ സന്തോഷത്തോടെ ഉള്ള ജീവിതമായിരിക്കും നയിക്കുക.

Pregnancy Tips: സ്‌കാനിംഗൊന്നും വേണ്ട.. കുട്ടി ആണാണോ പെണ്ണാണോ എന്നറിയാം

വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ വിജയം നേടിയെടുക്കാം. വിദേശയാത്രക്കും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. സാമ്പത്തികമായി ഏറെ മെച്ചപ്പെടാന്‍ സാധിക്കും. പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല. കുടുംബബന്ധം കൂടുതല്‍ ദൃഢമാകും. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും.

തുലാം

മേടം രാശിയിലെ സൂര്യന്റേയും വ്യാഴത്തിന്റേയും സംഗമം തുലാം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ സമ്മാനിക്കും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ധനലാഭം തേടിയെത്തും. വസ്തു സംബന്ധമായ തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും. ആസ്തിയില്‍ വന്‍ വര്‍ധനവിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ദൃശ്യമാകും. സന്താന ഭാഗ്യം കൈവരും.

കുടുംബാംഗങ്ങള്‍ക്കൊപ്പം വിദേശ യാത്രക്ക് സാധ്യത കാണുന്നു. വീട്ടുകാരുടെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വര്‍ണം പോലുള്ള വസ്തുക്കള്‍ കൈയിലെത്തും. ഏറെ നാളായി വിവാഹാലോചനയുമായി നടക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാം. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും ആദരവും സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+