Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെയാണ് ഭാഗ്യം, ഈ രാശിക്കാർക്ക് സുവർണകാലം; ജോലിയിൽ പ്രമോഷൻ, വാഹനമോ സ്വത്തോ കൈവരും..!

വേദ ജ്യോതിഷത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഗ്രഹങ്ങളിൽ ഒന്നായാണ് സൂര്യനെ കണക്കാക്കുന്നത്. സാധാരണയായി സൂര്യനെ ബഹുമാനം, അന്തസ്സ്, ആത്മവിശ്വാസം, സർക്കാർ ജോലി, ഭർത്താവ് എന്നിവയുടെ ഘടകമായിട്ടാണ് കരുതപ്പെടുന്നത്. എല്ലാവർക്കും അറിയുന്നത് പോലെ തന്നെ മനുഷ്യ ജീവനിൽ ഏറെ സ്വാധീനം ചെലുത്തുന്ന, അത് നേരിട്ടും അല്ലാതെയും ആയിട്ടുള്ള ഗ്രഹങ്ങളിൽ മുൻപന്തിയിലാണ് സൂര്യൻ.

സൂര്യൻ കനിഞ്ഞാൽ ജീവിതത്തിൽ നേട്ടമുണ്ടാകും. വെറുതെ അവർക്ക് ഭാഗ്യം വരുമെന്ന് പറയുന്നതല്ല. ജ്യോതിഷത്തിലെ സുപ്രധാനമായ ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ഉണ്ടായേക്കാവുന്ന മാറ്റം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഓരോ ഗ്രഹങ്ങൾക്കും ഉണ്ടാവുന്ന രാശിമാറ്റം അത് പലരീതിയിൽ രാശിക്കാരെ സ്വാധീനിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്നതാണ് മറ്റൊരു പ്രത്യേകത.

astroguru

അതിൽ സൂര്യനും വലിയ പങ്ക് വഹിക്കുന്നു. ഇത്തവണ സൂര്യനാണ് രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുമായി വരുന്നത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും. നിങ്ങൾ സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുക എന്ന് കേട്ടിട്ടില്ലേ..

മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണെന്ന് നേരത്തെ പറഞ്ഞല്ലോ. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും എന്നാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ ശക്തിയുള്ള ഗ്രഹമാണ് വ്യാഴം. ഇതിനെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായി കണക്കാക്കുന്നു. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യഴാമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതുമാണ്.

സാധാരണഗതിയിൽ വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. കൂടതെ സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാൻ സാധ്യതയും ഏറെയാണ്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിയും ഉണ്ടാക്കും.

പറഞ്ഞുവന്നത് ഇവ തമ്മിൽ ചേരുന്നത് മൂലം ഉണ്ടാവുന്ന യോഗത്തെ കുറിച്ചാണ്. ജൂണിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗുരുവായ വ്യാഴവും തമ്മിലുള്ള സംയോഗം നടക്കുമെന്നതാണ് ശ്രദ്ധയിൽ വയ്‌ക്കേണ്ട കാര്യം. ഇതിന്റെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളിലും പ്രകടമാകും എങ്കിലും ചില രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ഏറും. ഇക്കുറി അത്തരത്തിൽ മൂന്ന് രാശിക്കാർക്ക് ആയിരിക്കും പ്രധാനമായും നേട്ടം ലഭിക്കുക.

കന്നി രാശി: ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും നല്ല വിജയം നേടാൻ ഇക്കൂട്ടർക്ക് സാധിക്കും. കരിയർ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കാൻ ഇടയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. കരിയറിൽ മുന്നേറ്റം സാധ്യമാണ്. കൂടാതെ ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഒപ്പം ബിസിനസ് വികസിപ്പിക്കാനും സാധ്യത ഉണ്ടാവും. സാമ്പത്തികമായി മുന്നേറും.

മീനം രാശി: ഈ സമയത്ത് നിങ്ങളുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വലിയ തോതിൽ വർധിക്കും. വാഹനമോ സ്വത്തോ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയും ഏറെയാണ്. ഇവരുടെ ജോലി വിലമതിക്കപ്പെടും. വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. സ്വത്തു സംബന്ധമായ കാര്യങ്ങളിലും അനുകൂല വിധി ഉണ്ടാവും. മുടങ്ങിക്കിടക്കുന്നജോലികൾ എല്ലാം പൂർത്തിയാകും.

തുലാം രാശി: സൂര്യ-വ്യാഴ സംയോഗം ഇവർക്ക് ഗുണകരമായിരിക്കും. അതിനാൽ ഈ സമയത്ത് ഇവരുടെ ഭാഗ്യം തെളിയും. സുവർണകാലമാണ് വരാനിരിക്കുന്നത്. നല്ല യാത്രയ്ക്ക് യോഗം. ഒപ്പം ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയും തെളിയുന്നുണ്ട്. വ്യാപാരികൾക്ക് നല്ല ലാഭം, പുതിയ ബിസിനസ് ബന്ധങ്ങൾ ഉണ്ടാകും, പുതിയ വരുമാന വഴികൾ തുറന്നിടും സാമ്പത്തികമായി മുന്നേറാനുള്ള അവസരവും വന്നുചേരുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+