Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ ഓർത്തുവച്ചോളൂ, സ്വത്ത് കുമിഞ്ഞുകൂടും; പുതിയ ജോലിയും, പിന്നെ പ്രണയബന്ധത്തിൽ ജയവും..!

വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് പൊതുവെ കണക്കാക്കുന്നത്. നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും സൂര്യൻ കാണിക്കുക. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും.

സൂര്യൻ നമ്മുടെ മനുഷ്യജീവനുമായും ഭൂമിയിലെ മറ്റ് ജീവജാലങ്ങളുമായും വളരെ അടുത്ത ഗ്രഹം തന്നെയാണ് എന്നതാണ് പ്രധാന കാര്യം. അതിനാൽ തന്നെ അതിന്റെ സ്വാധീനവും അതിന് അനുസരിച്ച് വളരെ കൂടുതലായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തിൽ സൂര്യനിൽ ഉണ്ടാവുന്ന ഓരോ ചെറിയ മാറ്റത്തിനും വലിയ വില തന്നെയാവും നൽകേണ്ടി വരിക.

horoscopenew

സമാനമായി വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ഇത്. വ്യാഴത്തിന്റെ ശക്തി നിങ്ങളെ ഒറ്റരാത്രികൊണ്ട് സമ്പന്നനാക്കാൻ പോന്നതാണ്. അറിവ്, സമർപ്പണം, ജ്ഞാനം എന്നിവയ്ക്ക് ഉത്തരവാദിയാണ് വ്യാഴം.

ഒരു വ്യക്തിയുടെ ആത്മീയ വശവും വെളിപ്പെടുന്നത് ഈ ഗ്രഹത്തിന്റെ സ്വാധീന ഫലമായാണ്. വ്യാഴം ഗുണകരമാണെങ്കിൽ അത് നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകാൻ ശേഷിയുള്ളതാണ്. മാത്രമല്ല സന്താനം, സമ്പത്ത്, ജ്ഞാനം എന്നിവയാൽ അനുഗ്രഹിക്കപ്പെടാനും വളരെ അധികം സാധ്യതയുണ്ട്. എന്നാൽ വ്യാഴം ദോഷകരമോ ദുർബലമോ ആണെങ്കിൽ അത് ജീവിതത്തിൽ കാര്യമായ പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നതാണ് കാര്യം.

ജൂലൈ തുടക്കത്തിൽ വ്യാഴം മിഥുന രാശിയിൽ ഉദിക്കുകയും അതിനെ തുടർന്ന് സൂര്യനുമായി സംയോഗമുണ്ടാവുകയും ചെയ്യും. ഈ സംയോജനത്തിന്റെ രൂപീകരണം മൂലം ഗുരു ആദിത്യ രാജയോഗം സൃഷ്‌ടിക്കപ്പെടും എന്നതാണ് പ്രത്യേകത. അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയുകയും ജീവിതം മാറിമറിയുകയും ചെയ്യും.

സമ്പത്തിലും വലിയ വർധനവുണ്ടാകും എന്നതാണ് പ്രത്യേകത. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും എന്നതാണ് പ്രധാന കാര്യം. ഇതിന് പുറമെ സാമ്പത്തികമായി മുന്നേറ്റവും മറ്റെല്ലാ കാര്യങ്ങളിലും നല്ല ഗുണങ്ങളും നിങ്ങളെ തേടിയെത്തും എന്നതാണ് പ്രധാന കാര്യം. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി: വ്യാഴ-സൂര്യ സംയോഗം ഇക്കൂട്ടർക്ക് നല്ല ഫലങ്ങൾ നൽകും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയം കൈവരിക്കാം. ബിസിനസ്സ് രംഗത്തുള്ളവർക്ക് സമ്മിശ്ര ഫലങ്ങളാണെങ്കിലും നഷ്‌ടം ഒരിക്കലും വരില്ല. എങ്കിലും ജാഗ്രതയോടെ തീരുമാനങ്ങൾ എടുക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പക്ഷേ അനാവശ്യ ചെലവുകൾ ഒഴിവാക്കണം. റിസ്‌ക് ഉള്ള പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കുക.ഇക്കൂട്ടരുടെ പ്രണയം പൂവണിയും. പങ്കാളിയുമായി തുറന്ന സംസാരം ബന്ധം ദൃഢമാക്കും.

ഇടവം രാശി: ഇക്കൂട്ടർക്ക് ജോലിയിൽ ഉയർച്ചകൾക്ക് സാധ്യത, പക്ഷേ കഠിനാധ്വാനം അനിവാര്യം. ബിസിനസ്സ് യാത്രകൾ ലാഭകരമാകും; പുതിയ പങ്കാളിത്തങ്ങൾക്ക് അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പ്രകടിപ്പിക്കാൻ കഴിയും, പ്രത്യേകിച്ച് മത്സര പരീക്ഷകളിൽ വിജയം ഉറപ്പാണ്. ഇവരുടെ സാമ്പത്തിക ലാഭം വർധിക്കും, പ്രത്യേകിച്ച് വ്യാഴത്തിന്റെ അനുകൂല സ്ഥാനം മൂലം. റിയൽ എസ്‌റ്റേറ്റ്, വാഹനം തുടങ്ങിയവയിൽ നിക്ഷേപം ഗുണകരമാകും. ഇക്കുറി നിങ്ങളുടെ വിവാഹം ഉറപ്പായും നടക്കും.

കന്നി രാശി: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും, പുതിയ അവസരങ്ങൾക്ക് സാധ്യത. ബിസിനസ്സിൽ വിപുലീകരണത്തിന് ശ്രമിക്കാം, പക്ഷേ കടം വാങ്ങുന്നത് ഒഴിവാക്കുക. സാമ്പത്തിക ശ്രമങ്ങൾക്ക് പ്രതീക്ഷിച്ചതിലും മികച്ച ഫലം ലഭിക്കും. നിക്ഷേപങ്ങൾക്ക് അനുകൂല സമയം, പക്ഷേ ഗവേഷണം നടത്തിയ ശേഷം തീരുമാനിക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+