Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ പുതിയ കാറോ വീടോ വാങ്ങും! ഇൻഷുറൻസിൽ നിന്ന് പോലും സാമ്പത്തിക നേട്ടം, കുടുംബ സ്വത്ത് കിട്ടും

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് സവിശേഷമായ സ്ഥാനമാണ് ഉള്ളത്. നവഗ്രഹങ്ങളും അതിന് പുറമേ നിഴൽ ഗ്രഹങ്ങളും ഒക്കെയായി അവയുടെ സ്വാധീനം കഴിവതും വർധിപ്പിക്കാനാണ് ഇവ ശ്രമിക്കാറുള്ളതെന്ന് നമുക്ക് കാണാം. ഈ ഗ്രഹങ്ങളുടെ എല്ലാം സ്വാഭാവിക സവിശേഷതയിൽ ഊന്നിക്കൊണ്ട് രാശികളിലും നക്ഷത്രങ്ങളിലും ഇവർ കാര്യമായ സ്വാധീനം ചെലുത്തുക എന്നതാണ് പൊതുവെയുള്ള പതിവ്.

അത്തരത്തിൽ എല്ലാവിധത്തിലും ഈ ഗ്രഹങ്ങൾ നമ്മെ നിത്യ ജീവിതത്തിൽ സ്വാധീനിക്കാറുണ്ട്. എങ്കിലും അവയോട് തോതും രീതിയും മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ഘട്ടത്തിൽ ചെറിയ മാറ്റങ്ങൾ വരുമ്പോൾ ഗ്രഹങ്ങൾ നല്ല രീതിയിൽ നമ്മുടെ ജീവിതത്തെ പുഷ്‌ടിപ്പെടുത്തുന്നു. അല്ലാത്തപ്പോൾ അവയെ മോശം രീതിയിലായിരിക്കും സ്വാധീനിക്കുക. അതുകൊണ്ട് തന്നെ അവയ്ക്ക് പൊതുവായ ഒരു രീതിയില്ലെന്ന് വേണമെങ്കിൽ നമുക്ക് പറയാം.

astrologynew

പ്രധാനമായും നവഗ്രഹങ്ങളുടെ സ്വാധീനം വഴി നമ്മുടെ ജീവിതത്തിൽ ധനയോഗങ്ങളും രാജയോഗങ്ങളും ഉണ്ടാവുകയാണ് പതിവ്. ഇത്തരം ധനയോഗങ്ങൾക്കായി പലരും വഴിപാട് പോലും കഴിക്കാറുണ്ടെന്നതാണ് വിരോധാഭാസം. എന്നാൽ അവ ഒരു സമയം എത്തുമ്പോൾ ഇത്തരത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ജാതകകാരൻമാരുടെ ജന്മ നക്ഷത്രത്തിൽ കൊണ്ട് വരുന്ന മാറ്റവും രാശികളിൽ വരുത്തുന്ന മാറ്റവുമാണ്, അല്ലാതെ മാറ്റിയെടുക്കാൻ കഴിയുന്നതല്ല.

ധനയോഗങ്ങളും രാജയോഗങ്ങളും ഒക്കെ ആരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ അവ വരുന്നുവെന്ന് പറഞ്ഞാൽ ആരുമൊന്ന് ആശ്വസിക്കും. എന്തെന്നാൽ സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ട ജീവിതം നയിക്കാൻ ചിലർക്കൊക്കെ അത് മാത്രം മതിയാവും. ഇടവിട്ട കാലയളവുകളിൽ ഇത്തരം രാജയോഗങ്ങൾ വരുന്നതും ഒരുതരം ഭാഗ്യമാണ്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു ധനയോഗമാണ് വരുന്നത്. ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നത് കൂടിയാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കുമെന്ന് കാണാം. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു.

അതുപോലെ സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നും കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ സൂര്യഭഗവാൻ അനുഗ്രഹിച്ചാൽ ജീവിതം മാറിമറിയുമെന്നാണ് വിശ്വാസം.

കേതുവിന് നിഴൽ ഗ്രഹമായിട്ടാണ് സാധാരണയായി കണക്കാക്കാറുള്ളത്. ഇത് ഒരു വ്യക്തിയുടെ മാനസിക പോരാട്ടമായും ആത്മീയ അവബോധവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പൊതുവെ ജാതകത്തിൽ പാപഗ്രഹത്തിന്റെ ശക്തമായ സ്ഥാനം ആ വ്യക്തിക്ക് മാനസിക സമാധാനവും സമൃദ്ധിയും ലഭിക്കാൻ ഇടയാക്കുന്ന കാര്യം കൂടിയാണ്. ഇവയുടെ സംയോഗം വലിയ നേട്ടമാകും കൊണ്ട് വരിക.

ഓഗസ്‌റ്റ് മാസത്തിൽ ചിങ്ങ രാശിയിൽ സൂര്യനും കേതുവും സംഗമിക്കുമെന്നതാണ് പ്രധാന കാര്യം. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് ഈ സംയോജനം സംഭവിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അതിനാൽ ചില രാശികളുടെ ഭാഗ്യം തെളിയുമെന്നതാണ് ഗുണം. ഇവർക്ക് ജീവിത പുരോഗതിക്കും പെട്ടെന്നുള്ള ധന ലാഭത്തിനും അവസരം ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് അറിയാം.

മകരം രാശി: കേതു-സൂര്യ സംയോജനം ഇവർക്ക് തികച്ചും ശുഭകരമായിരിക്കും. അതിലൂടെ ഇക്കൂട്ടരുടെ ആത്മവിശ്വാസം കാര്യമായി തന്നെ ഉയരും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനം ഉറപ്പാണ്. ഈ രാശികരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. പങ്കാളിത്ത ബിസിനസിൽ ലാഭം, നിയമപരമായ കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാവാൻ സാധ്യത.

ഇടവം രാശി: ഈ കാലയളവിൽ ഇവരുടെ ആഡംബരങ്ങളും സുഖസൗകര്യങ്ങളും വർധിക്കും. ഈ സമയം വാഹനമോ സ്വത്തോ വാങ്ങാനും കഴിയും. പൂർവിക സ്വത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത അധികമാണ്. ഇവർക്ക് അനന്തരാവകാശം, ഇൻഷുറൻസ് അല്ലെങ്കിൽ പഴയ നിക്ഷേപങ്ങൾ പോലുള്ളവയിൽ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. പ്രണയ ജീവിതത്തിൽ തീവ്രമായ വൈകാരിക അനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികം രാശി: ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യാനുള്ള അവസരം വന്നുചേരും. മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപര്യം വർധിക്കും. പ്രണയത്തിലും വിവാഹ ജീവിതത്തിലും സന്തോഷകരമായ സമയം. കുടുംബ സ്വത്ത് ലഭിക്കാനിടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+