Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ കൈയിൽ പണം കുന്നുകൂടും; കടം കൊടുത്തതൊക്കെ തിരിച്ചുകിട്ടും, വിവാഹത്തിന് നല്ല സമയം

സാധാരണഗതിയിൽ ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ആളുകൾ തികഞ്ഞ പ്രതീക്ഷയോടെയായിരിക്കും ജീവിതത്തെ നോക്കി കാണുക. തങ്ങളുടെ രാശിയും അതിന് അനുസരിച്ച് ജീവിതത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും ഒക്കെ നിരീക്ഷിച്ചു കൊണ്ടായിരിക്കും പലരുടെയും മുന്നോട്ടുള്ള യാത്ര. എന്നാൽ അതൊരിക്കലും അവരുടെ ഇഷ്‌ടപ്രകാരമുള്ള കാര്യമല്ല, അവരുടെ ഇച്ഛയ്ക്ക് അനുസരിച്ച് നടക്കുന്നതുമല്ല എന്നതാണ് പ്രധാന കാര്യം.

ജ്യോതിഷത്തിലെ സുപ്രധാനമായ ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും ഒക്കെ ഭാഗ്യം വരുമെന്നതാണ് യാഥാർഥ്യം. ഓരോ ഗ്രഹങ്ങൾക്കും ഉണ്ടാവുന്ന രാശിമാറ്റം അത് പലരീതിയിൽ രാശിക്കാരെ സ്വാധീനിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുമെന്നത് ഇതിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാണ്.

astronewsun

വേദജ്യോതിഷ പ്രകാരം സൂര്യന്റെ മാറ്റങ്ങള്‍ വിവിധ രാശികളിൽ സമ്മിശ്ര ഫലങ്ങളായിരിക്കും നൽകുക. ​ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാവർക്കും ​ഗുണവും ദോഷവും നൽകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സാധാരണ ഗ്രഹങ്ങളെ പോലെയല്ല സൂര്യൻ എന്നതാണ് പ്രധാന കാര്യം. പലപ്പോഴും സൂര്യന്റെ മാറ്റം നമ്മെ സാരമായി സ്വാധീനിക്കും.

വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും എന്ന് പറയപ്പെടുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ്. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു.

സൂര്യൻ നിലവിൽ ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ മാസം കൂടുമ്പോഴും സൂര്യൻ അതിന്റെ രാശിമാറുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ സൂര്യനെ ഭരിക്കുന്നത് ചിങ്ങം രാശിയാണ്. അതിനാൽ സവിശേഷമായ മാറ്റത്തിലൂടെ സൂര്യൻ ഉണ്ടാക്കുന്ന ഒരു യോഗമായ സൂര്യമഹാദശ എന്നത് വളരെ പ്രധാനപ്പെട്ട ഒരു യോഗമാണ്.

സൂര്യമഹാദശയുടെ ഭാ​ഗമായി ഓരോ ആളുകൾക്കും വേറിട്ട ഫലങ്ങൾ ലഭിക്കും. സാധാരണഗതിയിൽ ജാതകത്തിൽ സൂര്യന്റെ സ്ഥാനം അനുസരിച്ചാണ് ഒരു രാശിക്കാരന് സൂര്യമഹാദശ ഗുണാനുഭവമാണോ ദോഷമാണോ നൽകുന്നതെന്ന് കണക്കാക്കുക. ഇത്തവണ ഏതൊക്കെ രാശിക്കാർക്കാണ് സൂര്യമഹാദശയുടെ ഫലങ്ങൾ ലഭിക്കുക എന്ന് പരിശോധിക്കാം.

പ്രധാനമായും ഇക്കുറി മേടം, ചിങ്ങം രാശികൾക്കാണ് സൂര്യമഹാദശയുടെ നല്ല ഫലങ്ങള്‍ ലഭിക്കുക എന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടർക്ക് ജോലിയിൽ പ്രതീക്ഷിക്കാത്ത ഉയരങ്ങൾ കീഴടക്കാനാകും. അതിനാൽ തന്നെ ഇവരുടെ സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുകയും അത് വളരെയേറെ മാറിമറിയുകയും ചെയ്യും, വിശദമായി നോക്കാം.

ഇടവം, വൃശ്ചികം, ധനു എന്നീ രാശിക്കാർക്കും ജീവിതത്തിൽ സൂര്യമഹാദശയുടെ ​ഗുണഫലങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. സൂര്യമഹാദശയുടെ ഫലങ്ങള്‍ പത്ത് വര്‍ഷത്തോളം നില്‍ക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വരുമാനം വർധിക്കുകയും ചെയ്യും. ഇതിൽ പ്രധാനം ചിങ്ങം, മേടം രാശികൾ തന്നെയാണ്.

ചിങ്ങം: സൂര്യന്റെ പത്ത് വർഷത്തോളം നിലനിൽക്കുന്ന ഈ മഹാദശ വളരെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. ചിങ്ങം രാശിക്കാരുടെ വരുമാനത്തിൽ സാരമായ വർധനവ് ഉണ്ടാവാൻ ഇത് കാരണമാവും. കൂടാതെ ഇക്കൂട്ടരുടെ കൈവശം പണം കുന്നുകൂടുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരുകയും അത് നിങ്ങളിൽ പ്രകടമാവുകയും ചെയ്യും.

മേടം: ഈ രാശിക്കാർക്കും സൂര്യന്റെ സവിശേഷമായ മാറ്റത്തിലൂടെ വരുന്ന യോഗം കൊണ്ട് ഗുണഫലങ്ങൾ ഉറപ്പാണ്. നിങ്ങൾ കാശ് കടം കൊടുത്ത ആളുകൾ അത് തിരിച്ചുതന്ന് മാതൃകയാവും. കൂടാതെ ഇവർക്ക് വിവാഹത്തിന് നല്ല സമയമാണ്. ജോലിയിൽ പ്രമോഷൻ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്ക് സാധ്യത ഏറെയാണ്. ഒപ്പം നിങ്ങളുടെ ജീവിതം മാറി മറിയുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+