ശത്രുക്കളുടെ മേൽ അനായാസ വിജയം, വിദേശയാത്രാ യോഗം; പുതിയ വരുമാന മാർഗം തെളിയും, ഈ രാശിക്കാരാണോ?
വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുക പതിവാണ്. ഇക്കുറി സൂര്യനാണ് രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങളുമായി വരുന്നത്. വേദ ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായിരിക്കും.
മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു എന്നാണ് കരുതപ്പെടുന്നത്, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. ഇക്കുറി സൂര്യൻ രാശി മാറുന്നത് മറ്റൊരു നേട്ടത്തിലേക്ക് നയിക്കും.

അതുപോലെ രാഹുവിന് നിഗൂഢവും ശക്തവുമായ ഒരു സ്വാധീനം തന്നെയുണ്ട് എന്നാണ് കരുതപ്പെടുന്നത്. പലപ്പോഴും കണ്ണിമവെട്ടുന്ന സമയത്ത് നിങ്ങളുടെ ഭാഗ്യം മറിച്ചിടാൻ കഴിയുന്ന ഗ്രഹമായി ഇതിനെ കരുതുന്നു. അത്രമേൽ സ്വാധീനം മനുഷ്യ ജീവിതത്തിന് മേൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്ന് കൂടിയാണ് രാഹു.
വരുന്ന മാർച്ച് 14ന് വൈകുന്നേരം 6:58ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. അവിടെ സൂര്യൻ രാഹുവുമായി സംയോഗം നടത്തും. 18 വർഷത്തിനു ശേഷം നടക്കുന്ന മീന രാശിയിലെ ഈ സംഗമം ചില രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ ആയിരിക്കും കൊണ്ട് വരിക. പ്രധാനമായും മൂന്ന് രാശിക്കാരെയാണ് ഇത് സ്വാധീനിക്കുക. ഏതൊക്കെയാണ് ഇവയെന്ന് നോക്കാം.
മകരം രാശി: സൂര്യന്റെയും രാഹുവിന്റേയും സംയോഗം മകരം രാശിക്കാർക്ക് വലിയ നേട്ടം നൽകും. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും കാര്യമായി തന്നെ വർധിക്കും. ശത്രുക്കളുടെ മേൽ വിജയിക്കാനുള്ള അവസരം നിങ്ങൾക്ക് വന്നുചേരും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവർക്ക് പ്രയോജനം നല്ല പ്രയോജനം. എല്ലാത്തരം ജോലി ചെയ്യുന്നവരുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കർക്കടകം രാശി: സൂര്യ-രാഹു സംയോജനം കർക്കടക രാശിക്കാർക്ക് അനുകൂലമായി ഭവിക്കും. ഇവർക്ക് ഭാഗ്യമുണ്ടാകാം. ബന്ധുക്കളുമായുള്ള ബന്ധം നല്ല രീതിയിൽ മെച്ചപ്പെടും. ഈ കാലയളവിൽ നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനുള്ള യോഗമാണ് തെളിയുന്നത്. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെട്ട നിലയിലായിരിക്കും. ദാമ്പത്യ ജീവിതം കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോവും.
മിഥുനം രാശി: രാഹു-സൂര്യ സംഗമം ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് സംഭവിക്കുക. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാൻ കഴിയും. ജോലിക്കാർക്ക് നല്ല സമയം തന്നെയാണ് വരുന്നത്. ഇവരുടെ സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാഹചര്യവുമുണ്ട്. പുതിയ വരുമാന മാർഗങ്ങൾ രൂപപ്പെടും. ബിസിനസുകാർക്ക് ഇതാണ് പറ്റിയ സമയം.












Click it and Unblock the Notifications