ജീവിതം അടിച്ചുപൊളിക്കാന്‍ ഒരുങ്ങിക്കോ; സമ്പത്തും ആംഡബരവും നിറയെ, ഈ രാശിക്കാര്‍ക്ക് നേട്ടം

ജ്യോതിഷത്തില്‍ സൂര്യന്റെ സ്ഥാനം പ്രധാനമാണ്. സൂര്യന്റെ മാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. സൂര്യന്‍ ഒരു രാശി ചിഹ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നതിനെ സംക്രാന്തി എന്നാണ് വിളിക്കുക. ഇപ്പോള്‍ സൂര്യന്‍ മീനരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് പല രാശിക്കാരെ സംബന്ധിച്ച് ശുഭകരമായ മാറ്റങ്ങള്‍ക്ക് കാരണമാക്കും. സൂര്യന്റെ മാറ്റം എതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങളുണ്ടാക്കുകയെന്ന് പരിശോധിക്കാം.

ഇടവം രാശിക്കാര്‍ക്ക് അടിപൊളി സമയം
സൂര്യന്‍ ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് ഇടവം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ് സൃഷ്ടിക്കുന്നത്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കും. നിക്ഷേപത്തിന് അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സന്തോഷം നിങ്ങളെ തേടിയെത്തും.

മിഥുനം രാശിക്കാര്‍ക്ക് ബിസ്‌നസില്‍ നേട്ടം
സൂര്യന്‍ മിഥുനം രാശിക്കാരുടെ പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സമയത്ത് തൊഴില്‍ മേഖലയില്‍ വലിയ പുരോഗതിയുണ്ടാകും. ജോലി സ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സമൂഹത്തില്‍ ബഹുമാനം നിങ്ങളേ തേടിയെത്തും. ബിസിനസില്‍ പുരോഗതി കൈവരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച ഫലങ്ങളുണ്ടാകും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം വളരെ പ്രയോജനമായി കണക്കാക്കുന്നു. ഈ സമയത്ത് നിങ്ങളെ തേടി വലിയ ഭാഗ്യം എത്തുന്നു. സാമ്പത്തിക സ്ഥിതി ഉയരാന്‍ കാരണമാകും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകുന്ന സമയമാണിത്. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകും. വലിയ ഭാഗ്യം നിങ്ങളെ തേടിയെത്തുന്ന സമയമാണിത്.

തുലാം
സൂര്യന്‍ തുലാം രാശിക്കാരുടെ ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ശത്രുക്കളെ പരാജയപ്പെടുത്തും. സാമ്പത്തിക മേഖലയില്‍ ലാഭമുണ്ടാകും. തൊഴില്‍ മേഖലയില്‍ പ്രതീക്ഷിക്കാത്ത പുരോഗതികള്‍ നിങ്ങളെ തേടിയെത്തും.

വൃശ്ചികം
സൂര്യന്‍ വൃശ്ചികം രാശിക്കാരുടെ അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു. നിങ്ങളെ സംബന്ധിച്ച് ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ നടക്കുന്ന സമയമാണ്. ഈ സമയത്ത് വിദ്യാഭ്യാസവും ബിസിനസിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. നിങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്.

ധനു രാശി
സൂര്യന്‍ ധനു രാശിയുടെ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് സുഖ സൗകര്യങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം ലഭിക്കും. നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതുണ്ട്. പ്രതീക്ഷിക്കാത്ത വരുമാനം നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിത്തില്‍ സന്തോഷം മാത്രം തേടിയെത്തും. ഭാവി കാര്യങ്ങള്‍ സുരക്ഷിതമായിരിക്കും.

കുംഭം
സൂര്യന് കുഭം രാശിയില്‍ രണ്ടാം ഭാവത്തില്‍ പ്രവേശിച്ചു. ഈ സമയത്ത് തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് വലിയ പുരോഗതി നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ സംസാരം മറ്റുള്ളവരെ വീഴ്ത്തും, ആകര്‍ഷിക്കും. എന്നാലും നിങ്ങള്‍ കുംടുംബത്തോട് കൂടുതല്‍ സംവേദനക്ഷമത പുലര്‍ത്തേണ്ടതുണ്ട്. ജീവിതത്തില്‍ സന്തോഷം നിറയാനുള്ള അവസരങ്ങളുണ്ടാകും.

മീനം രാശിക്കാര്‍
ചായ പ്രേമികളെ ഇതിലേ....; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍
മീനം രാശിക്കാരെ സംബന്ധിച്ച് സൂര്യന്റെ സംക്രമണം അനുകൂലമായ കാര്യങ്ങള്‍ സൃഷ്ടിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തും. സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അടിപൊളി സമയതാണ്. നിങ്ങള്‍ ഏറെ കാത്തിരുന്നതും പ്രതീക്ഷിച്ചതുമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും.












Click it and Unblock the Notifications