30 വർഷത്തിന് ശേഷം അപൂർവ സംഗമം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് സുവർണകാലം, വിവാഹം നടക്കും!
ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദുക്കൾക്ക് ഇടയിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇത്രയുമൊക്കെ പറഞ്ഞത് എന്തിനാണ് എന്നാവും നിങ്ങൾ ആലോചിക്കുന്നത്. അതായത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ് ഉദ്ദേശിച്ചത്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.
അത്തരത്തിൽ നിർണായകമായ ഒരു മാറ്റമാണ് പുതുവർഷത്തിൽ ചില രാശിക്കാരെ തേടി എത്തുന്നത്. 2026ന്റെ തുടക്കത്തിൽ തന്നെ സവിശേഷ ഗ്രഹങ്ങളായ സൂര്യനും ശനിയും തമ്മിൽ കൂടിച്ചേരും. അതും 30 വർഷത്തിനു ശേഷം മീന രാശിയിലാണ് ഈ സംയോജനം സംഭവിക്കുന്നത് എന്നതാണ് പ്രത്യേകത. ജ്യോതിഷത്തിൽ സൂര്യനെയും ന്യായാധിപനായ ശനിയെയും അച്ഛനും മകനുമായിട്ടാണ് കണക്കാക്കുന്നു. ഇവരുടെ കൂടിച്ചേരൽ ആർക്കൊക്കെ ഗുണകരമാവും എന്ന് നോക്കാം.
ഇടവം രാശി: സൂര്യ-ശനി സംയോജനം ഇവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും നൽകുക. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് കൂടിച്ചേരൽ നടക്കുന്നത്. അതുകൊണ്ട് തന്നെ വരുമാനത്തിൽ ഗണ്യമായ വർധനവിന് കാരണമായേക്കാം, ഒരുപക്ഷേ അത് ഇരട്ടിയാവാം. കൂടാതെ പുതിയ വരുമാന സ്രോതസുകൾ ഉയർന്നുവരും. നിക്ഷേപങ്ങളിൽ നിന്നും പ്രയോജനം ഉറപ്പാണ്. ഒരു പുതിയ ബിസിനസ് കരാർ ലഭിക്കാൻ സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗണ്യമായ നേട്ടങ്ങൾ ഉറപ്പ്.
മിഥുനം രാശി: ഇവർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കും. ഈ സമയത്ത് ഇക്കൂട്ടർക്ക് ജോലിയിലും ബിസിനസിലും നിങ്ങൾക്ക് ഗണ്യമായ പുരോഗതി അനുഭവപ്പെടും. സൃഷ്‌ടിപരമായ പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ എന്നിവ ഗണ്യമായ ലാഭം നേടിത്തരും. ഇവര്‌ഡ് സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കല, വിദ്യാഭ്യാസം, വിനോദം, മാർക്കറ്റിംഗ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സമയമാണ് വരാനിരിക്കുന്നത്.
മീനം രാശി: സൂര്യ-ശനി തമ്മിലുള്ള സംയോജനം ഇവർക്കും എന്തുകൊണ്ടും ശുഭകരമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സംയോജനം രൂപപ്പെടുന്നത്, അതിലൂടെ ഈ സമയത്ത് ഇവർ ജനപ്രിയരാകും. സമൂഹത്തിൽ ബഹുമാനവും ആദരവും കൂടുതൽ ലഭിക്കും. അവിവാഹിതർക്ക് നല്ല കുടുംബങ്ങളിൽ നിന്ന് വിവാഹാലോചനകൾ ലഭിച്ചേക്കാം. ഇക്കൂട്ടരുടെ ആരോഗ്യം മെച്ചപ്പെടും, ഇവർക്ക് മാനസിക സമാധാനം ലഭിക്കും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications