വിദേശത്തെ ജോലി മോഹം നടക്കും; ബംപർ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യമെത്തും! ഈ നാളുകാരാണോ?
ഗ്രഹങ്ങളുടെ രാശിമാറ്റം സർവ സാധാരണമായ ഒരു കാര്യം മാത്രമാണ്. അതിന് പക്ഷെ നമ്മളാരും അധികം പ്രാധാന്യം കൊടുക്കാറില്ലെന്നതാണ് യാഥാർഥ്യം. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന മാറ്റങ്ങൾക്ക് പക്ഷേ വലിയ വ്യാപ്‌തി തന്നെ ഉണ്ടാവും. അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം കാരണമാണ്.
എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയ പരിധി കഴിയുമ്പോൾ സാധാരണയായി ഇത്തരം മാറ്റങ്ങൾക്ക് വിധേയമാവാറുണ്ട്. അത് എന്തെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ മൂലമല്ല. അവയ്ക്ക് ഓരോന്നിനും ഓരോ രാശിചക്രവും സമയ പരിധിയും ഒക്കെയുണ്ട്. എല്ലാ ഗ്രഹത്തിനും ഓരോ രാശിയിലും ചിലവഴിക്കുന്ന സമയം ഒരുപോലെ അല്ല. ചില ഗ്രഹങ്ങൾ ഒരേ രാശിയിൽ തന്നെ ഒരുപാട് കാലം നിലനിൽക്കുന്നവയാണ്.

എങ്കിലും വേദ ജ്യോതിഷം പറയുന്നത് അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റും. അതിന്റെ ഫലം 12 രാശികളിലും കാണാൻ സാധിക്കും. എല്ലാവർക്കും അറിയാവുന്നത് പോലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. അതിന് നമ്മുടെ നിത്യജീവിതവുമായി വളരെയധികം ബന്ധമുണ്ട് എന്ന കാരണവുമുണ്ട്.
സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണെന്ന് ജ്യോതിഷത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കൂടി നാം കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായി തീരും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം വീതം ചെലവഴിക്കുന്നു.
നമ്മുടെ ജീവിതത്തിലെ ഇരുട്ടിനെ പൂർണമായും അകറ്റുകയും അതിൽ പ്രകാശം നിറയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന സൂര്യൻ എന്തുകൊണ്ടും ഉപകാരിയാണ്. സൂര്യനെ ആരാധിക്കുക വഴി ജീവിതത്തിൽ ഊർജ്ജവും ശക്തിയും കൂടുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇത്രയും പ്രത്യേകതകളുള്ള സൂര്യഭഗവാൻ എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുമെന്ന് മാത്രം കരുതരുത്.
അതുപോലെ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. അങ്ങനെയുള്ളപ്പോൾ ഈ രണ്ട് ഗ്രഹങ്ങളും സംഗമിച്ചാൽ പിന്നെ പൊടിപൂരം പറയേണ്ടല്ലോ.
ഈ മാസം 17ന് സൂര്യന്‍ കര്‍ക്കിടകത്തില്‍ നിന്നും രാശിപ്പകര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ശുക്രന്‍ ആവട്ടെ 21ന് മിഥുനത്തില്‍ നിന്നും കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇതോടെയുണ്ടാകാന്‍ പോകുന്നത് സവിശേഷമായ സൂര്യ, ശുക്ര സംയോഗമാണ്. ഇതോടെ ചില പ്രത്യേക നാളുകാര്‍ക്ക് ഏറെ സൗഭാഗ്യങ്ങളാണ് വന്നുചേരുക. ഏതൊക്കെയാണ് ആ നാളുകളെന്ന് അറിയാം.
കാര്‍ത്തിക നക്ഷത്രം: ഇവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. രേഖകളുടെ തടസം നീങ്ങി ധനസഹായം വന്നുചേരും. വിദേശജോലിയ്ക്കായി കാത്തിരിയ്ക്കുന്നവര്‍ക്ക് ഇതാണ് അതിനുള്ള അവസരം. മാതാപിതാക്കളുമായി പിണങ്ങിയ മക്കള്‍ തിരികെ വന്നേക്കും. സമ്പാദ്യത്തിന്റെ കാര്യത്തിൽ വലിയ ഉയർച്ചയ്ക്ക് സാധ്യത.
തിരുവാതിര നക്ഷത്രം: നിലവിൽ ഇവര്‍ക്ക് ശുക്രന്‍ ഉച്ചസ്ഥായിയിലാണ് ഉള്ളത്. പാരിതോഷികങ്ങള്‍, ബഹുമതികള്‍ എന്നിവ അധികമായി ലഭിക്കും. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഉയര്‍ച്ച വരുന്ന സമയമാണ്. സാമ്പത്തികമായി കാര്യമായ നേട്ടം ഉണ്ടായേക്കാവുന്ന ഏറ്റവും നല്ല സമയങ്ങളിൽ ഒന്ന് കൂടിയാണിത്.
അത്തം നക്ഷത്രം: ഇവര്‍ കൂടുതല്‍ ഊര്‍ജസ്വലരായി തീരും. കലാകാരന്മാര്‍ക്ക് നല്ല സമയമാണ് മുന്നിലുള്ളത്. അന്യരെ സഹായിക്കാനുളള നിങ്ങളുടെ മനസിന് അർഹിച്ച അംഗീകാരം ലഭിയ്ക്കും. മുന്‍കാല കർമ്മങ്ങളുടെ ഫലം ലോട്ടറി രൂപത്തിലോ നിധിയുടെ രൂപത്തിലോ വന്നുചേരും. ഇവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറും. പുതിയ ജോലി കിട്ടാൻ സാധ്യത.
തിരുവോണം നക്ഷത്രം: കോടതി ഇടപെടല്‍ കാരണം ഇവർക്ക് അർഹതപ്പെട്ട എല്ലാം തിരിച്ചു നല്‍കേണ്ടി വരും. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി കിട്ടും. വിദേശജോലി കാരണം വീട്ടില്‍ വരാന്‍ സാധിയ്ക്കാത്തവര്‍ക്ക് ലീവ് കിട്ടും. ഉയര്‍ന്ന തസ്‌തികയിലേക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നുണ്ട്.












Click it and Unblock the Notifications