സൂര്യ ഭഗവാൻ കനിയും; ഈ രാശിക്കാർ കർണനെ പോലെ പ്രിയർ, എങ്കിലും പ്രീതിപ്പെടുത്താൻ ഇത് ചെയ്യണം, അറിയാം
ഭാരതീയ ജ്യോതിഷത്തിൽ സവിശേഷമായ സ്ഥാനമാണ് സൂര്യൻ അലങ്കരിക്കുന്നത്. സൂര്യന്റെ കർത്തവ്യം എന്തെന്ന് ജ്യോതിഷം അറിയാത്തവർക്ക് പോലെ വ്യക്തമായ കാര്യമാണ്. ജീവിതത്തിലെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതാണ് സൂര്യൻ. അതുകൊണ്ട് തന്നെ സൂര്യന്റെ അനുഗ്രഹം എന്തുകൊണ്ടും നിങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
സൂര്യഭഗവാനെ ആരാധിക്കുന്നവർക്ക് ജീവിതത്തിൽ ഊർജവും ശക്തിയും വന്നുചേരും എന്നാണ് കരുതുന്നത്. ഞായറാഴ്‌ച ദിനമാണ് സൂര്യന് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. ഈ ദിവസം നിങ്ങൾ സൂര്യഭഗവാനെ ആരാധിക്കുകയാണെങ്കിൽ ഉറപ്പായും നിങ്ങളെ തേടി ശുഭവാർത്തകൾ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

എന്നാൽ എല്ലാ രാശിക്കാർക്കും സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരുപോലെ ഗുണം വന്നുചേരണം എന്നില്ല. ഇക്കാര്യത്തിൽ ചില ഏറ്റക്കുറിച്ചിലുകൾ സ്വാഭാവികമാണ്. ചില രാശിക്കാർ സൂര്യന്റെ ഏറ്റവും പ്രിയപ്പെട്ടവരാണ്. സൂര്യപുത്രൻ കർണ്ണനെ പോലെ അവർ ജ്വലിച്ചുനിൽക്കാൻ ഭഗവൻ അനുഗ്രഹിക്കുമെന്നാണ് കരുതപ്പെടുന്നത്. .
ജ്യോതിഷ പ്രകാരം സൂര്യൻ പ്രത്യേക കൃപ ചൊരിയുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. സകല മേഖലകളിലും ഇവർക്ക് വിജയം കൈവരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജ്യോതിഷ പ്രകാരം മൂന്ന് രാശിക്കാർക്കാണ് സൂര്യന്റെ അനുഗ്രഹം സദാ പ്രാപ്‌തമാവുക. ഏതൊക്കെ രാശിക്കാർക്കാണ് ഈ മഹാഭാഗ്യമെന്ന് നോക്കാം.
ധനു രാശി: വ്യാഴമാണ് ധനു രാശിയുടെ അധിപൻ. പൊതുവെ ധൈര്യശാലികൾ ആയിരിക്കും ഈ രാശിക്കാർ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തൊക്കെ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നാലും ഈ രാശിക്കാർ തളരാൻ കൂട്ടാക്കില്ല. തങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചു കൊണ്ട് ഇവർ പ്രശ്‌നപരിഹാരങ്ങൾ സാധ്യമാക്കും. ഇവർക്ക് സർവ ഐശ്വര്യങ്ങളും ധന സമ്പത്തും സൂര്യഭഗവാൻ കനിഞ്ഞ് നൽകും.
ചിങ്ങം രാശി: സൂര്യനാണ് ഈ രാശിയുടെ അധിപൻ. അതിനാൽ തന്നെ സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുന്നവരായിരിക്കും ഇവർ. പൊതുവെ ധൈര്യവും ശക്തിയും ഇവരുടെ കൈമുതലായിരിക്കും. ഇവരുടെ ആത്മവിശ്വാസം മറ്റ് പലർക്കും എന്നും സ്വപ്‌നം മാത്രമായിരിക്കും. എല്ലാവിധൻ അനുഗ്രഹങ്ങളും ഇവർക്ക് സൂര്യ ഭഗവാൻ നൽകും.
മേടം രാശി: അസ്ഥിരമായ ജീവിത ശൈലിക്ക് ഉടമകളായിരിക്കും ഈ കൂട്ടർ. അതുകൊണ്ട് തന്നെ ഇവരെ കൈപിടിച്ചുയർത്താൻ സൂര്യഭഗവാൻ അനുഗ്രഹം ചൊരിയും. ചൊവ്വയാണ് ഈ രാശികരുടെ അധിപൻ. ഇവർ സൂര്യനെ ആരാധിക്കുന്നത് നല്ല ഫലങ്ങൾ തന്നെ ജീവിതത്തിൽ കൊണ്ടുവരും എന്ന കാര്യത്തിൽ തർക്കമില്ല. വിശേഷദിവസമായി ഞായറാഴ്‌ച കാണുന്നത് കൊണ്ട് തന്നെ ഈ ദിനം ആരാധനയ്ക്ക് ഉത്തമമാണ്.












Click it and Unblock the Notifications