അപൂർവമായ ബുധാദിത്യ യോഗം; വലിയ നേട്ടങ്ങൾ വരും, കാത്തിരുന്ന സർക്കാർ ജോലി കിട്ടും, ഈ രാശിക്കാരാണോ?
രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം.
സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ വന്നുചേരുന്നത് എന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാവും. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗമെങ്കിലും വന്നുചേരാൻ വേണ്ടി കാത്തിരിക്കുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ.

വേദജ്യോതിഷം അനുസരിച്ച് ജാതകത്തിൽ സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോഗമെന്ന യോഗം വന്നുചേരും. അത് പക്ഷേ പലപ്പോഴും എല്ലാ രാശിക്കാരെയും സ്വാധീനിക്കുമെങ്കിലും ഒരിക്കലും ഒരുപോലെ ആയിരിക്കില്ല. പറഞ്ഞുവന്നത് ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനത്തെ കുറിച്ചാണ്. വളരെ സവിശേഷമായ രാജയോഗമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും ചേർന്നാണ് ഈ സവിശേഷ രാജയോഗം ഉണ്ടാക്കിയിരിക്കുന്നത്. ഓഗസ്‌റ്റ് 17 മുതൽ 19 വരെയുള്ള 72 മണിക്കൂർ ബുധനും സൂര്യനും ഒന്നിച്ചു വരുന്ന അപൂർവ്വ ഗ്രഹമാറ്റം ഇന്ത്യയിലുടനീളം പ്രധാനമാണ്. ഇത് ചിലർക്ക് അളവറ്റ സമ്പത്തും ആഗ്രഹ പൂർത്തീകരണവും ഒക്കെ നൽകും.
മിഥുനം
ബുധൻ മിഥുനത്തിന്റെ അധിപനായതിനാൽ ഈ യോഗം മിഥുനം രാശിക്കാർക്ക് പ്രത്യേക ഗുണം നൽകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും ആശയവിനിമയ കഴിവിലൂടെ അംഗീകാരം നേടാനും സാധ്യത. ബിസിനസ്, മാധ്യമം, എഴുത്ത്, വിദ്യാഭ്യാസം, ടെക്നോളജി തുടങ്ങിയ മേഖലകളിലുള്ളവർക്ക് നേട്ടമുറപ്പാണ്. സാമ്പത്തിക കാര്യങ്ങളിൽ മികച്ച തീരുമാനങ്ങൾ എടുക്കാനും പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും സാധിക്കും.
കന്നി
ഈ രാശിക്കാർക്കും ബുധാദിത്യ രാജയോഗം കരിയറിൽ വളർച്ചയ്ക്ക് വഴിയൊരുക്കാം. ബുദ്ധിശക്തിയും വിശകലന ശേഷിയും വർധിക്കുന്നതിനാൽ പ്രധാനപ്പെട്ട ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് കാര്യം. മത്സരപരീക്ഷകൾ, പഠനം, അക്കൗണ്ടിംഗ്, ഐടി, ബിസിനസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകാം. കാത്തിരുന്ന സർക്കാർ ജോലി ഇവരെ തേടിയെത്തും.
ചിങ്ങം
സൂര്യന്റെ സ്വന്തം രാശിയായ ചിങ്ങത്തിന് ഈ യോഗം ആത്മവിശ്വാസവും നേതൃത്വശേഷിയും വർധിപ്പിക്കുന്ന സമയമായേക്കാം. ജോലിയിൽ സ്ഥാനക്കയറ്റം, അധിക ഉത്തരവാദിത്തം, മേലുദ്യോഗസ്ഥരുടെ അംഗീകാരം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളും പദ്ധതികളും ലഭിക്കാം. സമൂഹത്തിൽ സ്വാധീനവും അംഗീകാരവും വർധിക്കാനുള്ള അവസരവും ഉണ്ടാകാം. സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറും.




Click it and Unblock the Notifications