Get Updates
Get notified of breaking news, exclusive insights, and must-see stories!

അരനൂറ്റാണ്ടിന് ശേഷമെത്തുന്ന സൗഭാഗ്യം, സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്ത; ബംപർ നേട്ടം, ഈ രാശിക്കാരാണോ?

രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം.

സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ വന്നുചേരുന്നത്. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗത്തിനാണ് ഇക്കുറി ചില രാശികൾ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

astrodoublerajayoga

വേദജ്യോതിഷം അനുസരിച്ച് ജാതകത്തിൽ സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ ബുധാദിത്യ രാജയോഗവും അതുപോലെ സൂര്യനും ശുക്രനും ഒരേ രാശിയിൽ നിൽക്കുമ്പോൾ ശുക്രാദിത്യ രാജയോഗവും രൂപപ്പെടുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. നിലവിൽ 3 വലിയ ഗ്രഹങ്ങളാണ് മീന രാശിയിൽ ഒരുമിച്ച് 2 രാജയോഗം സൃഷ്‌ടിച്ചിരിക്കുന്നത്.

ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഗ്രഹങ്ങളുടെ അധിപനായ ബുധനും അസുരന്മാരുടെ ഗുരുവായ ശുക്രനും ചേർന്നാണ് ഈ സവിശേഷ രാജയോഗംങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. നിലവിൽ ശുക്രൻ മീനത്തിലാണ്, മെയ് 31 വരെ ഇവിടെ തുടരും. സൂര്യനും മാർച്ച് 14ന് മീന രാശിയിലേക്ക് പ്രവേശിച്ചു. കൂടാതെ മീനത്തിലെ ബുധൻ അവിടെയുണ്ട്. ഈ ഇരട്ട രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് വലിയ ഗുണം ലഭിക്കും. ഏതൊക്കെ എന്നറിയാം.

ഇടവം രാശി: ഇരട്ട രാജ്യയോഗത്തിലൂടെ ഇവരുടെ വരുമാനവും ലാഭവും നന്നായി കൂടും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാക്കാനും സാധിക്കും. ജോലിയിൽ പ്രമോഷൻ ഉറപ്പാണ്. ഏതെങ്കിലും തരത്തിലുള്ള സ്ഥലമാറ്റം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള വഴി തെളിയും. നിങ്ങൾ കൂടുതൽ ജനപ്രിയനാകും, ലഭിക്കുന്ന ബഹുമാനവും ആദരവും വൻതോതിൽ വർധിക്കും.

മകരം രാശി: ഇരട്ട രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് നേട്ടമാകും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അതുവഴി നിങ്ങൾക്ക് മാനസിക സ്ഥിരത അനുഭവപ്പെടും. മതത്തിലും ആത്മീയതയിലും താൽപര്യം കൂടും. നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കാൻ സാധ്യത. സൗഭാഗ്യങ്ങൾ തേടി വരും.

വൃശ്ചികം രാശി: സവിശേഷമായ ബുധാദിത്യ, ശുക്രാദിത്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കരിയറിൽ പുരോഗതി, ബമ്പർ ലാഭം, നിക്ഷേപം അല്ലെങ്കിൽ സ്വത്തുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ എന്നിവ നിങ്ങളെ തേടിയെത്തും. ഈ സമയത്ത്, നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം, വിദ്യാഭ്യാസ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ എന്നിവ വന്നുചേരും. കരിയറിലും നല്ല ഭാഗ്യം.

തുലാം രാശി: സൂര്യൻ-ശുക്രൻ, ബുധൻ എന്നിവയുടെ കൂടിച്ചേരൽ ഇവർക്ക് നേട്ടമാകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. പുതിയ വരുമാന സ്രോതസുകൾ തുറക്കും. സാമ്പത്തിക സ്ഥിതിയും ആരോഗ്യവും നന്നായി ഭവിക്കും. കുടുംബം നല്ല സന്തുഷ്‌ടമാവും. ജോലിയിൽ സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പള വർധനവും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+