ഇതൊക്കെയാണ് രാജയോഗം; ശമ്പളം ഇരട്ടിയായാവും, ജോലിയിൽ പ്രമോഷനും ഉറപ്പ്! നിങ്ങൾ ഈ രാശിക്കാരാണോ?
ജ്യോതിഷ പ്രകാരമുള്ള രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഇത്തരം യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണമെന്നതാണ് ചോദ്യം.
സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം യോഗങ്ങൾ പലരിലേക്കും വന്നുചേരുന്നത്. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും അപൂർവമായി വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു രാജയോഗത്തിനാണ് ഇക്കുറി ചില രാശികൾ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

വേദ ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ഗ്രഹമാണ്. ചൊവ്വ. മാത്രമല്ല ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജ്ജത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയും ചെയ്യും.
പൊതുവെ ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് പറയുന്നത്.
ഏതെങ്കിലും വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം നല്ല നിലയിലല്ലെങ്കിൽ അവരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കുമെന്നാണ് കരുതുന്നത്. കുടുംബ തർക്കങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിലെ കാലതാമസം, വർദ്ധിച്ചുവരുന്ന കടബാധ്യത എന്നിങ്ങനെ ഒട്ടേറെ ദോഷങ്ങളാണ് ഇത്തരക്കാരെ മുന്നിൽ കാത്തിരിക്കുന്നത്.
സാധാരണഗതിയിൽ ചൊവ്വ ഓരോ 45 ദിവസത്തിലും തന്റെ രാശി മാറിക്കൊണ്ടിരിക്കും. നിലവിൽ ചൊവ്വ കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വർഷം ഒക്ടോബർ 27ന് സ്വന്തം രാശിയായ വൃശ്ചികത്തിൽ ചൊവ്വ സഞ്ചരിക്കുമെന്നതാണ് പ്രത്യേകത. അത്തരമൊരു സാഹചര്യത്തിൽ രുചക് എന്ന ശക്തമായ ഒരു രാജയോഗമാണ് രൂപപ്പെടുക.
ഇത് ജ്യോതിഷത്തിലെ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ രാജയോഗം എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല നേട്ടങ്ങൾ നൽകുക. അത് ചില രാശികൾക്ക് പ്രത്യേകം മുന്നേറ്റങ്ങൾ നൽകും. അവരുടെ ജീവിതം തന്നെ മെച്ചപ്പെടുത്തുകയും ആവശ്യമായ എല്ലാവിധ കാര്യങ്ങളിലും അവർക്ക് കൃത്യമായ നേട്ടം നൽകുകയും ചെയ്യുമെന്നതാണ് പ്രത്യേകത. ഏതൊക്കെ രാശികൾക്ക് നേട്ടം ലഭിക്കുമെന്ന് നോക്കാം.
വൃശ്ചികം രാശി: ഇവർക്ക് നല്ല രീതിയിൽ ഇത് ഭാഗ്യം കൊണ്ടുവരും. ജോലിയുള്ളവർക്കും ബിസിനസുകാർക്കും വലിയ സാമ്പത്തിക നേട്ടങ്ങളാവും കിട്ടുക. മാത്രമല്ല ഇവർക്ക് പൂർവ്വിക സ്വത്തിന്റെ നേട്ടങ്ങൾ പ്രാപ്‌തമാവും. റിയൽ എസ്‌റ്റേറ്റ്, സ്വത്ത് അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതായി മാറും.
കർക്കടകം രാശി: ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും നൽകുക. ഇവരുടെ ജീവിതത്തിൽ എല്ലാവിധ പോസിറ്റിവിറ്റികളും ഉണ്ടാകും, ജോലിയിൽ പുതിയ അവസരം അല്ലെങ്കിൽ മുന്നോട്ട് പോവാൻ സാധിക്കും. ഇവരെ സംബന്ധിച്ച് ബിസിനസിൽ പുരോഗതി ഉറപ്പാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.
മിഥുനം രാശി: ചൊവ്വയുടെ രാശിമാറ്റവും രുചക് രാജയോഗവും ഇവർക്കും എല്ലാം കൊണ്ടും ഗുണകരമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഇവരുടെ ആത്മവിശ്വാസവും ധൈര്യവും വർധിക്കും. കുടുംബത്തോടൊപ്പം യാത്രയ്ക്ക് അവസരം. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർധനവും ലഭിക്കും. ബിസിനസിലും വലിയ ലാഭം കിട്ടാനുള്ള സാധ്യത.












Click it and Unblock the Notifications