സാമ്പത്തികമായി മുന്നേറ്റം, പരീക്ഷകളിൽ വിജയം ഉറപ്പ്; ബംപർ നേട്ടം പിന്നാലെ എത്തും, ഈ രാശിക്കാരാണോ?
സാധാരണഗതിയിൽ രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമാരും ഉണ്ടാവില്ലെന്ന് പറയാം. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതായിരിക്കും ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ലെന്ന് പറയാം. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം.
സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ് സവിശേഷമായ ഇത്തരം രാജയോഗങ്ങൾ വന്നുചേരുന്നത്. ഒന്നോ രണ്ടോ രാജയോഗങ്ങൾ ഒരുമിച്ചെത്തുന്ന സ്ഥിതിവിശേഷവും വന്നുചേരാറുണ്ട്. അത്തരത്തിൽ ഒരു ട്രിപ്പിൾ രാജയോഗത്തിനാണ് ഇക്കുറി ചില രാശികൾ സാക്ഷ്യം വഹിക്കാൻ പോവുന്നത്.

അങ്ങനെയുള്ള ഈ അവസരത്തിൽ ഹംസരാജയോഗം, മാളവ്യ രാജയോഗം, ബുധാദിത്യ രാജയോഗം എന്നീ സവിശേഷ രാജയോഗങ്ങളാണ് ഇക്കുറി രൂപംകൊള്ളുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഈ രാജയോഗങ്ങളിലൂടെ ഭാഗ്യം വരുന്നതെന്ന് അറിയാം. പ്രധാനമായും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ എല്ലാം തന്നെ ഈ സമയത്ത് കൈവരുമെന്നതാണ് ഓർക്കേണ്ട വിഷയം.
ഇതിൽ ബുധാദിത്യ രാജയോഗം എന്നാൽ സൂര്യനും ബുധനും ഒരുമിച്ച് ഒരു രാശിയിൽ വരുമ്പോൾ രൂപപ്പെടുന്ന ഒരു പ്രത്യേക രാജയോഗമാണ്. ഇത് ഒരാളുടെ ജാതകത്തിൽ ശുഭകരമായ ഫലങ്ങൾ നൽകുന്നുവെന്നാണ് വിശ്വാസം. ഈ യോഗം ഒരാൾക്ക് ജ്ഞാനം, ബുദ്ധി, ആശയവിനിമയ കഴിവുകൾ, സാമൂഹിക അംഗീകാരം എന്നിവ നൽകുകയാണ് ചെയ്യുക.
പ്രധാനമായും വ്യാഴത്തിന്റെ (ജ്യുപിറ്റർ) ഉച്ഛഭാവത്തിലോ, സ്വഭാവത്തിലോ, കേന്ദ്രത്തിൽ വെയ്ക്കുകയോ ചെയ്‌താൽ ഇത് സൃഷ്‌ടിക്കും. ഇത്തരത്തിൽ ഹംസരാജയോഗം ഉണ്ടാകുമ്പോൾ 12 രാശികളെയും ഇതിന്റെ ഫലം ബാധിക്കും, എങ്കിലും ചില പ്രത്യേക രാശികൾക്ക് നേട്ടം കൂടുതൽ ആയിരിക്കുമെന്നും ജ്യോതിഷികൾ പറയാറുണ്ട്.
മാളവ്യ രാജയോഗം എന്നത് ശുക്രന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ഒരു സവിശേഷ ജ്യോതിഷ യോഗമാണ്. ഇത് ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ മകരം, തുലാം, മീനം എന്നീ രാശികളിൽ സ്ഥിതി ചെയ്യുമ്പോൾ രൂപം കൊള്ളുന്നതാണ്. ഈ യോഗം ഒരു വ്യക്തിക്ക് ഐശ്വര്യവും, സന്തോഷവും, ആഗ്രഹ സഫലീകരണവും നൽകുന്നു എന്നാണ് കരുതപ്പെടുന്നത്.
മകരം രാശി: ഇവർക്ക് മാളവ്യ രാജയോഗത്തിലൂടെ വലിയ നേട്ടങ്ങളായിരിക്കും ഉണ്ടാവുക. ജോലിയിൽ നല്ല രീതിയിൽ ഉയർച്ചയുണ്ടാകും. കൂടാതെ ഏറെക്കാലമായി കാത്തിരുന്ന സ്ഥാനക്കയറ്റം തേടിയെത്തും. സാമ്പത്തികമായി വലിയ വളർച്ചയുണ്ടാവുകയും പണം കുമിഞ്ഞുകൂടുകയും ചെയ്യും. നിലനിന്നിരുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകും. ബിസിനസുകാർക്ക് വലിയ ലാഭം തന്നെ ഉണ്ടാവാനാണ് സാധ്യത. സാമ്പത്തികമായി ഇവരുടെ ജീവിതം ഭദ്രമാകും.
കുംഭം രാശി: ഇവർക്ക് ജീവിതത്തിൽ സാരമായ ഗുണഫലങ്ങൾ ഉണ്ടാകും. ജീവിതത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും അനുകൂലഫലങ്ങൾ നൽകുന്നവയും മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുന്നതും ആയിരിക്കും. ഇക്കൂട്ടർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും ഇത് മികച്ച സമയം തന്നെയാവും. ഇവർക്ക് ഏത് കാര്യത്തിലും വിജയം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം സുനിശ്ചിതമാണ്.
കർക്കടക രാശി: ഇവർക്കും വരാനിരിക്കുന്ന ദിനങ്ങളിൽ ഗുണകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസം വലിയ തോതിൽ വർധിക്കും. ജോലിയിൽ സന്തോഷവും സമാധാനവും വന്നുചേരുകയും ചെയ്യും. ഇവരുടെ ജീവിതത്തിൽ ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയം തന്നെയാണ് ഇത്. കൂടാതെ ജീവിതത്തിൽ ഐശ്വര്യം കളിയാടുകയും ചെയ്യും. ജീവിതത്തിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഇവർക്ക് അനുകൂലമായി വരും.












Click it and Unblock the Notifications