Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴവും ശനിയും ചേരുന്ന ത്രികോണ യോഗം; ഈ രാശിക്കാർ സമ്പത്തിൽ ആറാടും, നല്ല ജോലിയും കല്യാണവും!

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും, എന്നാൽ അത് ഒരുപോലെ ആയിരിക്കില്ലെന്ന് മാത്രം.

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!

എന്നാല്‍ അത് പല തരത്തിലുള്ള മാറ്റങ്ങളായിരിക്കും വ്യക്തികള്‍ക്ക് സമ്മാനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായ ഫലങ്ങള്‍ ആയിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും പ്രദാനം ചെയ്യുന്നത്. അറിയേണ്ട പ്രധാന കാര്യം ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

thrikona yogam 2026

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. മലയാള മാസത്തെ അടിസ്ഥാനമാക്കി ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ 12 രാശികളും ഉണ്ട്. രാശിക്കൂറ് കണക്കാക്കുന്നത് ഇതിനെ അടിസ്ഥാനമാക്കിയാണ്.

അത്തരത്തിൽ ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. ഗുരു എന്ന് കൂടി വിളിക്കപ്പെടുന്ന വ്യാഴം സാധാരണയായി വളർച്ചയെയും വിജ്ഞാനത്തെയും സൂചിപ്പിക്കുന്ന ഗ്രഹമാണ്. അതുപോലെ തന്നെയാണ് ശനിയും. നമ്മുടെ ജീവിതത്തെ വളരെയധികം ഈ ഗ്രഹം സ്വാധീനിക്കും. ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം ത്രികോണ യോഗം രൂപീകരിച്ചിരിക്കുകയാണ്. ഇത് 4 രാശികളെ സ്വാധീനിക്കും.

മേടം

ത്രികോണ യോഗത്തിന്റെ സ്വാധീനം മേടം രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും പുതിയ അവസരങ്ങൾ കൊണ്ടുവരും. ഏറെക്കാലമായി കാത്തിരുന്ന ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് നീങ്ങും. സ്ഥാനക്കയറ്റം, പുതിയ ഉത്തരവാദിത്തം, ശമ്പളവർധന തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാനും സാധ്യത. വരുമാനം വർധിക്കാനും പഴയ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുവരാനും അവസരം ഉണ്ടാകാം. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന പിന്തുണ പ്രധാന തീരുമാനങ്ങളിൽ സഹായകരമാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ത്രികോണ യോഗം തൊഴിൽ, ബിസിനസ്, സാമ്പത്തികം, സാമൂഹിക അംഗീകാരം തുടങ്ങിയ മേഖലകളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും. വിദേശയാത്ര, ഉന്നത വിദ്യാഭ്യാസം, പുതിയ പഠനാവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകാനും മുതിർന്നവരിൽ നിന്ന് വിലപ്പെട്ട ഉപദേശമോ പിന്തുണയോ ലഭിക്കാനും സാധ്യത. ഇടയ്ക്ക് ഉണ്ടായ സാമ്പത്തിക പരാധീനതകൾ അവസാനിക്കും. സ്വർണമോ പണമോ അപ്രതീക്ഷിതമായി വന്നുചേരും.

തുലാം

തുലാം രാശിക്കാർക്ക് ഈ യോഗം ചില സാമ്പത്തിക നേട്ടങ്ങൾക്കും ബന്ധങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങൾക്കും അനുകൂലമായേക്കാം. വരുമാനത്തിൽ വർധന ഉണ്ടാകാനും പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനും സാധിക്കാം. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ നല്ല അവസരങ്ങൾ ലഭിക്കാം, അതേസമയം നിലവിലെ ജോലിയിൽ തുടരുന്നവർക്കും നേട്ടങ്ങൾ ഉണ്ടാവും. വിവാഹം അല്ലെങ്കിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

മാളവ്യ രാജയോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ നല്ല വാർത്ത, പുതിയ കാർ വാങ്ങാം..!
മാളവ്യ രാജയോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ നല്ല വാർത്ത, പുതിയ കാർ വാങ്ങാം..!

മകരം

മകരം രാശിക്കാർക്ക് ത്രികോണ യോഗം ദീർഘകാല പരിശ്രമങ്ങൾക്ക് ഫലം ലഭിക്കുന്ന ഒരു ഘട്ടമായി മാറാൻ സാധ്യത. ജോലിയിൽ സ്ഥിരത കൈവരിക്കാനും സ്ഥാനക്കയറ്റം, ശമ്പളവർധന, പുതിയ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ലഭിക്കാനും അവസരം. സേവിംഗ്‌സ് വർധിപ്പിക്കാനും കടബാധ്യതകൾ കുറയ്ക്കാനും സാധിക്കാം. ചിട്ടികളിൽ നറുക്ക് ഉൾപ്പെടെ ലഭിക്കും. സ്വത്ത്, വീട് തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+