Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവരും അസൂയയോടെ നോക്കും, കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളുണ്ടാകും, നിങ്ങളുടെ ഇന്നത്തെ രാശിഫലം

മീനം രാശിക്കാരാണ് നിങ്ങളെങ്കിൽ ഇന്നത്തെ ദിവസം സുഹൃത്തുക്കൾ കാരണം വിഷമിക്കേണ്ടതായി വരും. ബിസ്സിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വൃശ്ചികം രാശിക്കാർക്ക് മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം രാശിപ്രകാരം എങ്ങനെ ഉണ്ടാകുമെന്ന് നോക്കാം

മേടം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

astrology

ഇടവം - വസ്തു, വാഹനാദികള്‍ സമ്പാദിക്കും. കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും. പാരമ്പര്യസ്വത്തിനെച്ചൊല്ലി വ്യവഹാരത്തില്‍ ഏര്‍പ്പെടും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കര്‍ക്കടകം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. മനോവിഷമതകള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. രാഷ്ട്രീയക്കാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. മാതാവിന്റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

leo

ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

കന്നി - കൃഷിക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ദേഹാരിഷ്ടകള്‍ക്കു കുറവുണ്ടാകും. ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. വീടുവിട്ടു നില്‍ക്കാനിട വരും. വരവു ചെലവുകള്‍ ഒത്തുപോകും. ലഘുവായ അസുഖങ്ങള്‍ തലപൊക്കും.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിലല്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കര്‍മരംഗത്തു മാറ്റങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധക്കേണ്ട സമയമാണ്.

dhanu

വൃശ്ചികം - വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. ദൈവിക അനുഷ്ഠാനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദേഹാരിഷ്ടകള്‍ക്കു ശമനമുണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം ശാന്തമാകും.

തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത് നോക്കൂ

മകരം - മറ്റുള്ളവര്‍ക്കു സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്തു ലഘുവായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തി കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

മീനം - സുഹൃത്തുക്കള്‍ മൂലം മനോവിഷമതകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വിദേശത്തുനിന്നു ധനാഗമം ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+