Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കൾ ഉപദ്രവിക്കും, പക്ഷേ അതിജീവിക്കും, പലവിധത്തിൽ പണം കയ്യിലെത്തും, ഇന്നത്തെ രാശിഫലം

ചിങ്ങം രാശിക്കാർ ഇന്ന് ഭാര്യയുമായോ ഭാര്യയുടെ ബന്ധുക്കളുമായോ ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അഭിപ്രായ വ്യത്യാസങ്ങൾക്കും പ്രശ്നങ്ങൾക്കും സാധ്യത കാണുന്നു. തുലാം രാശിക്കാർക്ക് പലവിധത്തിൽ സാമ്പത്തിക നേട്ടമുണ്ടാകും. ഇന്നത്തെ രാശിഫലം വായിക്കാം.

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍തഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

horoscope

ഇടവം - സഹോദരങ്ങള്‍ക്കു ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മിഥുനം - വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

കര്‍ക്കടകം - കുടുംബ ചെലവുകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയം. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്. മനോധൈര്യം വര്‍ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും.

kanni

ചിങ്ങം - ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.

കന്നി - സഹോദരങ്ങള്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം അനുകൂലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം.

തുലാം - പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. സഹോദര സ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

idavam

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. സുഹൃത്തുക്കളില്‍ നിന്നു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. കലാരംഗത്തു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും.

ധനു - ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

മകരം - പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും.

Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍

കുംഭം - മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കുന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം.

മീനം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. സന്താനഗുണം ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+