Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടും, അപകീര്‍ത്തിക്ക് സാധ്യത, നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാം

രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ? ഓരോ ദിവസവും നിങ്ങളുടെ ഭാഗ്യം വ്യത്യാസപ്പെട്ടിരിക്കും. ഒരാളുടെ തലവര മാറാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതി. നിങ്ങൾക്ക് ഭാഗ്യരേഖ തെളിഞ്ഞ ദിവസമാണെങ്കിൽ അത് മതി ജീവിതം തന്നെ മാറാൻ.

ധനസമ്പാദനത്തിൽ, ആരോഗ്യ കാര്യത്തിൽ, ബിസിനസ്സ് രംഗത്ത്, കുടുംബകാര്യങ്ങളിൽ, വരുമാന കാര്യത്തിൽ എന്താണ് നിങ്ങളുടെ രാശി ഫലം എന്ന് വിശദമായി വായിച്ചറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കര്‍മ്മസംബന്ധമായി പുരോഗതിയും സാമ്പത്തികനേട്ടവും അനുഭവപ്പെടും. സഹോദരസ്ഥാനീയരമായി അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ദാമ്പത്യ ജീവിതത്തില്‍ പലവിധ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യം തോന്നും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. മുന്‍കോപം നിയന്ത്രിക്കണം. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കര്‍മ്മരംഗത്ത് ഉയര്‍ച്ചയും അഭിവൃദ്ധിയും അനുഭവപ്പെടും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നന്നായി ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

മനസ്സിന് സന്തോഷവും മനസമാധാനവും ലഭിക്കും. പോലീസ്, പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

മുന്‍കോപം നിയന്ത്രിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കാവൂ. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കര്‍മ്മസംബന്ധമായി വളരെയധികം ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. വാക്‌സാമര്‍ത്ഥ്യം മുഖേന ആരെയും ആകര്‍ഷിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)

എപ്പോഴും മനസ്സില്‍ ഒരുതരം ഭീതി ഉണ്ടാകും. മുന്‍കോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയതോതില്‍ മാനസിക വിഷമം ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും. ഏറെ നാളുകളായി അനുഭവപ്പെട്ടിരുന്ന രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മുന്‍കോപം നിയന്ത്രിക്കണം. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം അപകീര്‍ത്തി ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ജോലികള്‍ യഥാസമയത്ത് ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരികക്ലേശവും അനുഭവപ്പെടും.

സൂപ്പറായിട്ടുണ്ട്... സംയുക്തയുടെ പുതിയ ഹെയർ സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് ആരാധകർ

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+