ശത്രുക്കൾ പണി തരും, ചതി സൂക്ഷിക്കണം, എടുത്തുചാട്ടം വേണ്ട, സാമ്പത്തിക ഞെരുക്കം, നിത്യജ്യോതിഷം
മിഥുനം രാശിക്കാരെ പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അതേസമയം വരുമാനത്തിൽ കവിഞ്ഞ ചെലവും പ്രതീക്ഷിക്കാം. കർക്കിടകം രാശിക്കാർക്ക് ശത്രുക്കൾ മൂലം പണി കിട്ടും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം
മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളികളാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. പ്രവര്‍ത്തനരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും.

ഇടവം - കര്‍മരംഗത്ത് അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. എടുത്തുചാടി തീരുമാനമെടുക്കരുത്. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.
മിഥുനം - മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ജോലിയില്‍ പ്രമോഷന്‍ തടഞ്ഞുവയ്ക്കും. സുഹൃത്തുക്കള്‍ വിരോധത്തിലാകും. വരുമാനത്തിലും കവിഞ്ഞ ചെലവുണ്ടാകും.
കര്‍ക്കടകം - ശത്രുക്കള്‍ നിമിത്തം നാശനഷ്ടം ഉണ്ടാകും. പ്രണയകാര്യങ്ങള്‍ക്ക് വാരം അനുകൂലമല്ല. ഭവനനിര്‍മ്മാണത്തിന് ലഘു തടസ്സം കാണുന്നു. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.
ചിങ്ങം - വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.

കന്നി - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. പൊതുകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
തുലാം - സാമൂഹിക-സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ജോലിസ്ഥലത്തെ തൊഴില്‍പ്രശ്‌നം തീരും. മുന്‍പു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയും. ദൈവികകാര്യങ്ങള്‍ക്കും മറ്റുമായി സമയം ചെലവഴിക്കും.
വൃശ്ചികം - വരവിനനുസരിച്ച് ചെലവും ഉണ്ടാകും. കലാകാരന്മാര്‍ക്കു ശോഭിക്കാന്‍ കഴിയും. ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.
മകരം - വസ്തുവകകള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിസന്ധികളില്‍ പല പ്രകാരത്തിലും സഹായങ്ങള്‍ വന്നുചേരും. ദൈവികാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുന്‍പത്തേതിലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ബിസിനസ്സുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും വാരം അനുകൂലമാണ്. എല്ലാക്കാര്യവും സമര്‍ത്ഥമായി നിര്‍വഹിക്കും.
Dandruff -താരനെ തുരത്താൻ ചെറുനാരങ്ങാ ബെസ്റ്റാ..പക്ഷേ ഇങ്ങനെ ഉപയോഗിക്കാം
കുംഭം - ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.
മീനം - വേണ്ടപ്പെട്ടവരില്‍ നിന്നു സഹായങ്ങള്‍ പ്രതീക്ഷിക്കാം. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications