Get Updates
Get notified of breaking news, exclusive insights, and must-see stories!

നാക്ക് നിങ്ങൾക്ക് പണി വാങ്ങിത്തരും, കോടതി കയറും, മൊത്തത്തിൽ കണ്ടകശനി തന്നെ! നിത്യജ്യോതിഷഫലം

ചിലർക്ക് ഇന്നത്തെ ദിവസം ഭാഗ്യമുളളതായിരിക്കും. ചിലർക്ക് കഷ്ടകാലത്തിന്റെ തുടക്കവും. നിത്യജ്യോതിഷഫലം വിശദമായി വായിക്കാം.

ASTROLOGY

എല്ലാ ദിവസവും നമുക്ക് ജീവിതം ഒരുപോലെ ആയിരിക്കില്ലല്ലോ. പല കയറ്റിറക്കങ്ങളുമുണ്ടാകും. ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്രത്തിന് ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

മേടം - വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂല സമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.

ഇടവം - കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. കാര്‍ഷികാദായം വര്‍ധിക്കും. ധാരാളം ചെറുയാത്രകള്‍ ആശ്യമായി വരും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

മിഥുനം - ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.

കര്‍ക്കടകം - വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമായി വരും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കാലം. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും.

ചിങ്ങം - സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളില്‍ താല്‍പര്യം കൂടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവഴിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകും.

astrology

കന്നി - ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ജോലിയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

തുലാം - മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും.

വൃശ്ചികം - സുഹൃത്‌സഹായത്താല്‍ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കടബാധ്യതകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്പര്യം കൂടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

ധനു - അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പെട്ടെന്ന് ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

മകരം - കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ദൃശ്യമാകും. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവിനനുസൃതമായ അംഗീകാരം ലഭിക്കുകയില്ല. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം.

കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. സഹോദരസ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മീനം - ദുഃഖവാര്‍ത്തകള്‍ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകും. അന്യരില്‍നിന്ന് ആദരവ് നേടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും. അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+