വെറും ഭാഗ്യം മാത്രം, അപകടങ്ങളിൽ നിന്ന് ഈ നാളുകാർ അത്ഭുതകരമായി രക്ഷപ്പെടും, നിങ്ങളുടെ നാൾഫലം
മകം, പൂരം, ഉത്രം എന്നീ നാളുകാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടമുണ്ടാകാനുളള സാധ്യതയുണ്ട്. കുടുംബ പ്രശ്നങ്ങളും ഇവർക്ക് തലവേദനയാകും. മാത്രമല്ല പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളും നേരിടും.
ചിത്തിര, ചോതി, വിശാഖം നാളുകാർക്ക് അസുഖങ്ങളുണ്ടാകുമെങ്കിലും അവയെ മറികടക്കാൻ സാധിക്കും. മക്കൾ കാരണം ഇവർക്ക് ശ്രേയസ്സുണ്ടാകും. നിങ്ങളുടെ നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനലാഭം കുറയാനിടയുണ്ട്. കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതികള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും.












Click it and Unblock the Notifications