ഈ നാളുകാർ ചീത്തപ്പേര് കേൾക്കേണ്ടി വരും, പണമുണ്ടാക്കാൻ പുതിയ വഴി കണ്ടെത്തും, ഇന്നത്തെ നാൾഫലം
മകം, പൂരം, ഉത്രം നാളുകാർക്ക് ഇന്നത്തെ ദിവസം മനസ്സമാധാനത്തിന്റേത് ആയിരിക്കും. ഇവരുടെ ജീവിത രീതിയിൽ കാര്യമായ മാറ്റം സംഭവിക്കും. അതേസമയം കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ ഇവർക്ക് കുറച്ച് വിയർക്കേണ്ടി വരും.
മകയിരം, തിരുവാതിര, പുണർതം നാളുകാരായ വിദ്യാർത്ഥികൾക്ക് ഇന്ന് വിജയത്തിന്റെ ദിവസമാണ്. ഈ നാളുകാരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും. നിങ്ങളുടെ നാൾ ഏതാണ്? നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയും. വസ്തുവകകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കും. വീട് മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും. ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)
ചില മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാനുഭവങ്ങള്‍ ഉണ്ടാകും. കുടുംബ ത്തിലെ ചെലവു വര്‍ധിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കും. ലഘുവായ ദേഹാരിഷ്ടത ഉണ്ടാകും. സാമ്പത്തിക നഷ്ടം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനഃസുഖം അനുഭവപ്പെടും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തും. കടം കൊടുത്ത പണം തിരിച്ചുകിട്ടാന്‍ വിഷമിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം ഗുണകരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. ദൈവാനുഗ്രഹം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത മാറും. പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. വേണ്ടപ്പെട്ടവരുടെ സഹായങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നതരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. അലങ്കാര വസ്തുക്കളോട് പ്രിയം തോന്നും. തര്‍ക്കങ്ങളില്‍ മദ്യസ്ഥത വഹിക്കേണ്ട സന്ദര്‍ഭമുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകളെ മറികടക്കാന്‍ സാധിക്കും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. കോടതി വ്യവഹാരാദികളില്‍ വിജയിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
കുടുംബസുഖം വര്‍ധിക്കും. പുതിയ ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്തും. അപവാദാരോപണങ്ങളെ നേരിടേണ്ടി വരും.












Click it and Unblock the Notifications