Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമയത്തുളള യാത്ര വേണ്ട, അപകടങ്ങൾക്ക് സാധ്യത, വിലയേറിയ വസ്തുക്കൾ സ്വന്തമാക്കും, നിത്യജ്യോതിഷം

മിഥുനം രാശിക്കാരായ ആളുകളുടെ വിവാഹ കാര്യത്തിൽ ഇന്നത്തെ ദിവസം അനുകൂലമായ തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭൂമി ഇടപാടുകൾ വഴി ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. രാശിപ്രകാരം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ടെന്ന് നോക്കാം

മേടം - ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം. സാമ്പത്തികമായി മന്ദത അനുഭവപ്പെടും. പുതിയ തൊഴിലിനു ശ്രമിക്കുന്നത് ഫലപ്രദമാവാന്‍ കാലതാമസമെടുക്കും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകും.

LEO

ഇടവം - കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന പഠനപുരോഗതിയുണ്ടാകും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും

മിഥുനം - വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകം - കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പ്രവര്‍ത്തന രംഗത്ത് പലവിധ നേട്ടങ്ങള്‍ വന്നുഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും.

ചിങ്ങം - അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. . ധനപരമായി നല്ല അനുഭവങ്ങള്‍ ഉണ്ടാകും

കന്നി - ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. തൊഴില്‍പരമായി ചില നേട്ടങ്ങള്‍ അനുഭവത്തില്‍ വരാനുള്ള സാധ്യതയുണ്ട്. ഏതു കാര്യത്തിലും ഒരു ഗുണാത്മകമായ പരിവര്‍ത്തനമുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

dhanu

തുലാം - പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

വൃശ്ചികം - കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടു പോകുവാന്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് പലവിധ പ്രയാസങ്ങള്‍ ഉണ്ടായേക്കാം.

ധനു - പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മകരം - വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്. മാനസിക വിഷമതകള്‍ വര്‍ദ്ധിച്ചേക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. യാത്രാവസരങ്ങളില്‍ ധനനഷ്ടസാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക.

Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം

കുംഭം - മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം - ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും. പരീക്ഷകള്‍ പ്രതീക്ഷിക്കുന്നതിലും ഭംഗിയായി നേരിടേണ്ടതായി വരും. പുതിയ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉടനെ അതു സാധിക്കുന്നതാണ്. വിദേശത്തും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വ നേട്ടങ്ങള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+